യുവാവിനോട് മാപ്പ് പറഞ്ഞ് നടി സണ്ണി ലിയോൺ!! കാരണം അശ്ലീല സംഭാഷണം...
ദില്ലി സ്വദേശി യുവാവിനോട് മാപ്പ് പറഞ്ഞ് നടി സണ്ണി ലിയോൺ. തന്റെ പേരിൽ ലഭിച്ച അശ്ലീല സന്ദേശത്തിനു ഫോൺ കോളിനും തുടർന്നാണ് യുവാവിനോട് താരം മാപ്പ് പറഞ്ഞത്. സണ്ണി അതിഥി വേഷത്തിൽ എത്തിയ ചിത്രമായ അർജുൻ പാട്യാലയിൽ ഒരു രംഗത്തിൽ ഒരു മൊബൈൽ നമ്പർ കാണിക്കുന്നുണ്ട്. ഇതാണ് യുവാവിന് വിനയായത്.

സണ്ണിയുടെ നമ്പറാണെന്ന് തെറ്റിധരിച്ച് നിരവധി കോളുകളും സന്ദേശങ്ങളുമാണ് യുവാവിന് ലഭിച്ചത്. ഒരു ദിവസം 40 ൽ പരം കോളുകാളാണത്രെ ഇയാൾക്ക് ലഭിച്ചത്. പലർക്കും സണ്ണിയോട് സംസാരിക്കണമെന്നുള്ള ആവശ്യമാണ് അറിയിച്ചിരുന്നത്. കൂടാതെ ചിലർ അശ്ലീല ചുവയോടു കൂടി സംസാരിക്കുകയും ചെയ്തു. നിർത്താതെയുള്ള ഫോൺകോളുകളെ തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം വാർത്തയായതോടെയാണ് യുവാവിനോട് ക്ഷമ ചോദിച്ച് നടി രംഗത്തെത്തിയത്.
ചിത്രത്തിലെ ഒരു രംഗത്തിൽ നായകൻ കുറിക്കുന്ന ഫോൺ നമ്പറാണിത്. സണ്ണിയുടെ നമ്പർ എന്ന് തെറ്റിദ്ധരിച്ചാണ് വരുന്ന കോളുകൾ . ദില്ലിയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ സീനിയർ എക്സിക്യൂട്ടീവ് ആയി ജോലിയെടുക്കുകയാണ് ഇദ്ദേഹം. പകലും രാത്രിയിലുമായി 400 മുതൽ 500 വരെ ഫോൺ കോളുകളാണ് വന്നത്. തന്നോട് അനുവാദം വാങ്ങാതെയാണ് ഈ നമ്പർ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കാണിച്ച് ഇയാൾ പരാതി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications











