»   » കുഞ്ഞിനെ ദത്തെടുത്ത സണ്ണി ലിയോണിനെതിരെ ആരാധകര്‍!!! കാരണം കുഞ്ഞിന്റെ നിറവും സണ്ണിയും???

കുഞ്ഞിനെ ദത്തെടുത്ത സണ്ണി ലിയോണിനെതിരെ ആരാധകര്‍!!! കാരണം കുഞ്ഞിന്റെ നിറവും സണ്ണിയും???

Posted By: Karthi
Subscribe to Filmibeat Malayalam

മുന്‍ പോണ്‍സ്റ്റാറും ബോളിവുഡ് താരവുമായ സണ്ണി ലിയോണ്‍ രണ്ട് വയസുള്ള പെണ്‍കുട്ടിയെ ദത്തെടുത്തുകൊണ്ടായിരുന്നു ബിടൗണിനെ ഞെട്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇതിനേക്കുറിച്ച് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുവര്‍ക്കും  അഭിനന്ദനങ്ങളുമായി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തി. 

മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു  അനാഥാലയത്തില്‍ നിന്നാണ് സണ്ണി ലിയോണ്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. രണ്ട് വര്‍ഷം മുമ്പ് ഇവിടം സന്ദര്‍ശിച്ച സണ്ണി ലിയോണ്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. 21 മാസം പ്രായമുള്ള നിഷ എന്ന പെണ്‍കുട്ടിയെയാണ് ദത്തെടുത്തത്. അവള്‍  ഇനി മുതല്‍ നിഷ കൗര്‍ വെബ്ബര്‍ എന്നറിയപ്പെടുമെന്ന് താരം വെളിപ്പെടുത്തുകയും ചെയ്ത്.

കറുത്ത കുഞ്ഞ്

വെളുത്ത സണ്ണി ലിയോണ്‍ കറുത്ത കുഞ്ഞിനെ ദത്തെടുത്തതാണ് ചില ആരാധകരെ ചൊടിപ്പിച്ചത്. 'അവളെ ഉപേക്ഷിക്കു, സൗന്ദര്യമില്ലാത്ത ഈ കുഞ്ഞിനെ ദത്തെടുത്തത് ആരാധകരെ വേദനിപ്പിക്കുന്നു' തുടങ്ങിയ കമന്റുകളായിരുന്നു സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിന് താഴെ ആരാകര്‍ കമന്റ് ചെയ്തത്.

പോണ്‍ സ്റ്റാറായ സണ്ണി

സണ്ണി ഒരു പോണ്‍ സ്റ്റാറായിരുന്നു എന്നതും ആരാധകരുടെ അപ്രീതിക്ക് കാരണമായി. പോണ്‍സ്റ്റാറായിരുന്ന സണ്ണിക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവകാശമില്ലെന്നാണ് പലരും വാദിക്കുന്നത്. കുഞ്ഞിനെ സണ്ണി വഴി തെറ്റിക്കുമെന്നാണ് പലരുടേയും വാദം.

തീരുമാനിക്കാന്‍ ഇപ്പോഴും സമയമുണ്ട്

മാറ്റി ചിന്തിക്കാന്‍ ഇപ്പോഴും സമയമുണ്ടെന്നാണ് ഒരു ആരാധകന്റെ കമന്റ്. സണ്ണിയുടെ സൗന്ദര്യം ഈ തലമുറയോടെ അവസാനിക്കേണ്ടതല്ലെന്നും വരും തലമുറകളിലും തുടരേണ്ട ഒന്നാണ്. സണ്ണിയുടെ സ്വന്തം മക്കളിലൂടെ ആ സൗന്ദര്യം വരും തലമുറ അറിയണമെന്നും അയാള്‍ വ്യക്തമാക്കുന്നു.

മദര്‍ തെരേസ ആകാനോ?

വെളുത്ത് സുന്ദരിയായ സണ്ണി കറുത്ത നിറുമുള്ള ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത് മദര്‍ തെരേസയാകാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. എന്തുകൊണ്ടാണ് ഒരു കറുത്ത ഇന്ത്യന്‍ കുട്ടിയെ ദത്തെടുത്തത് ഒരു കനേഡിയന്‍ കുട്ടിയെ ആകാമായിരുന്നില്ലേ എന്നും ഒരാള്‍ ചോദിക്കുന്നു.

തിരികെ വരു നിഷ

സണ്ണിയുടെ കുടുംബത്തില്‍ നിഷ വളരേണ്ടതില്ലെന്നും പഴയ അനാഥാലയത്തിലേക്ക് തന്നെ മടങ്ങി വരു. മറ്റൊരു കുടുംബം നിന്നെ ദത്തെടുത്തുകൊള്ളുമെന്നുമാണ് ഒരാളുടെ കമന്റ്. സണ്ണി ലിയോണ്‍ നടിയാണ് മദര്‍ തെരേസ അല്ലെന്നും ഒരാള്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍

അച്ഛനന്മമാര്‍ എന്തൊക്കെയാണ് ചെയ്തിരുന്നതെന്ന് ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ ഭാവിയില്‍ കുഞ്ഞിന് മനസിലാകും. ഇത്രയും മോശപ്പെട്ട ഒരു കുടുംബത്തിലെത്തിയതിന് അവള്‍ സ്വയം ശപിക്കുമെന്നും ഒരു ആരാധകന്‍ തന്റെ കമന്റില്‍ സൂചിപ്പിക്കുന്നു.

അമ്മയെ മറ്റൊരു പുരുഷനൊപ്പം കണ്ടാല്‍

ഒരു ദിവസം താന്‍ വീട്ടിലേക്ക് കയറി വരുമ്പോള്‍ അമ്മയെ അച്ഛനല്ലാത്ത മറ്റൊരു പുരുഷനൊപ്പം കണ്ടാല്‍ ആ കുഞ്ഞിന്റെ അവസ്ഥ എന്താകുമെന്നാണ് ഒരു ആരാധകന്റെ സംശയം. സണ്ണി കുഞ്ഞിനെ വളര്‍ത്തിയാല്‍ കുഞ്ഞ വഴിതെറ്റുമെന്നും ഒരാള്‍ പരിതപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ച സണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Indians must understand that the actor's professional choices have absolutely nothing to do with her maternal qualities.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam