സണ്ണി ലിയോണിന് കുളിക്കാന്‍ 100 ലിറ്റര്‍ പാല്‍!
പാലിന് വിലകൂടുന്നതൊന്നും ബോളിവുഡില്‍ വിഷയമേ അല്ല. അതുകൊണ്ടാവുമല്ലോ ബോളിവുഡ് മാദകസുന്ദരി സണ്ണി ലിയോണിനെ പാലില്‍ കുളിപ്പിച്ചത്. അതേന്ന്, ഏക് പഹേലി ലീല എന്ന സണ്ണിയുടെ പുതിയ ഒരു ചിത്രത്തിന് വേണ്ടിയാണ് നടിയെ നൂറ് ലിറ്റര്‍ പാലില്‍ കുളിപ്പിച്ചത്.
രാജസ്ഥാനിലെ തണുപ്പുള്ള കാലവസ്ഥയിലാണ് ഈ രംഗം ചിത്രീകരിച്ചതും. 100 ലിറ്റര്‍ പാല്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്തതിന് ശേഷമാണത്രെ നടിയെ പാലില്‍ കുളിപ്പിച്ചത്. ചിത്രത്തില്‍ സണ്ണി ലിയോണ മൂന്ന് വ്യത്യസ്ത വേഷങ്ങളിലായാണ് എത്തുന്നത്.

പോസ്റ്ററുകള്‍ കൊണ്ട് തന്നെ വാര്‍ത്ത സൃഷ്ടിച്ച ഏക് പഹേലി ലീല സംവിധാനം ചെയ്യുന്നത് ബോബി ഖാനാണ്. സണ്ണിയെ കൂടാതെ ജെയ് ബാനുശാലിയും മോഹിത്തും ചിത്രത്തില്‍ വേഷമിടുന്നു.
ഫെബ്രുവരി അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും നല്ല സ്വീകരണമാണ് ലഭിച്ചത്. വെറും നാല് ദിവസം കൊണ്ട് 35 ലക്ഷം പേര്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു. ടി സീരീസിന്റെ ബാനറില്‍ ഭഷണ്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ ആദ്യവാരം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











