For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം പരസ്യമായി! 38 വയസിലും എന്നാ ഗ്ലാമറാണ്!

  |

  ഹോട്ട് രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വരുന്ന നായികമാര്‍ ഒരുപാടുണ്ട്. ഒരു കാലത്ത് അശ്ലീല സിനിമകളുടെ ഭാഗമായിരുന്ന നടി സണ്ണി ലിയോണ്‍ ഇന്ന് അത്തരം വിമര്‍ശനങ്ങളെ മറികടന്നിരിക്കുകയാണ്. ബോളിവുഡിലെ മറ്റൊരു നടിയ്ക്കും ലഭിക്കാത്ത അത്രയും ജനപിന്തുണയാണ് സണ്ണിയ്ക്ക് കിട്ടുന്നത്. കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ചപ്പോഴാണ് സണ്ണി ലിയോണിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന എത്രയോ ആളുകള്‍ ഉണ്ടെന്ന് വ്യക്തമായത്.

  സണ്ണിയുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയ നിറയെ ആശംസ പ്രവാഹമായിരുന്നു. അതിനൊപ്പം നടി ചെയ്യാറുള്ള കാരുണ്യ പ്രവര്‍ത്തികള്‍ ചൂണ്ടി കാണിച്ചും ആരാധകരെത്തി. മറ്റൊരു കാര്യം ഈ പ്രായത്തിലും സണ്ണി എങ്ങനെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നു എന്നതാണ്. അതിനുള്ള ചില രഹസ്യങ്ങളും ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്.

   സണ്ണിയുടെ പിറന്നാള്‍

  സണ്ണിയുടെ പിറന്നാള്‍

  1981 മേയ് പതിമൂന്നിന് ജനിച്ച സണ്ണി ലിയോണ്‍ തന്റെ 38-ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ഇത്തവണ ജന്മദിനം ആഘോഷിക്കുമ്പോള്‍ സണ്ണിയ്‌ക്കൊപ്പം മൂന്ന് മക്കളുമുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലോ ആരാധിക്കപ്പെടുന്ന സണ്ണിയെ കുറിച്ച് ഭര്‍ത്താവിനും പറയാനുണ്ട്. സണ്ണിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ എത്തിയത് പോലെ തന്നെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും വന്നിരുന്നു. 38 വയസായിട്ടും അത്രയും പ്രായം തോന്നില്ലെന്നുള്ളതാണ് സണ്ണിയുടെ പ്രത്യേകത. സൗന്ദര്യം സംരക്ഷിക്കാന്‍ വേണ്ടി കീറ്റോ ഡയറ്റാണ് നടി പരീക്ഷിച്ച് വരാറുള്ളതെന്നാണ് റിപ്പോര്‍ട്ട്.

   സണ്ണിയുടെ സൗന്ദര്യ രഹസ്യം

  സണ്ണിയുടെ സൗന്ദര്യ രഹസ്യം

  കൃത്യമായ ഡയറ്റ് പ്ലാനും ശരിയായ വ്യായമവും വഴിയാണ് സണ്ണി ലിയോണും ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നത്. ഭക്ഷണത്തോട് താല്‍പര്യം ഉണ്ടെങ്കിലും ഡയറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലെന്നാണ് സണ്ണി പറയുന്നത്. കീറ്റോജെനിക് ഡയറ്റാണ് സണ്ണി ലിയോണ്‍ പതിവാക്കിയിരിക്കുന്നത്. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഫാറ്റ് ഡയറ്റാണ് താന്‍ പിന്തുടരുന്നതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും സണ്ണി പറഞ്ഞിട്ടുണ്ട്. അതിന് ചില ഭക്ഷണ ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

  പതിവ് ശീലങ്ങള്‍ ഇതൊക്കെയാണ്

  പതിവ് ശീലങ്ങള്‍ ഇതൊക്കെയാണ്

  എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് തേങ്ങാ വെള്ളം കുടിക്കുന്നതാണ് പതിവ്. പ്രഭാത ഭക്ഷണമായി ഒരു പാക്കറ്റ് ഓട്ട്മീല്‍ സ്ഥിരമായി കരുതാറുണ്ട്. സണ്ണിയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് പ്രതാലാണ്. രാവിലെ ഒരു കപ്പ് കാപ്പിയാണ് ഏറ്റവും പ്രിയപ്പെട്ടത്. ബ്രേക്ഫാസ്റ്റിന് ശേഷമുള്ള സമയം വ്യായമത്തിന് വേണ്ടിയാണ് സണ്ണി മാറ്റി വെക്കാറുള്ളത്. യോഗ, വെയിറ്റ് ട്രെയിനിംഗ്, ജോഗിങ്്, എന്നിവയാണ് പതിവായി ചെയ്യാറുള്ളത്. ഇതിനൊപ്പം എല്ലാ ദിവസവും അര മണിക്കൂര്‍ സൈക്ലിംഗ് വര്‍ക്കൗട്ടും സണ്ണി ചെയ്ത് വരുന്നു.

  അമ്മയായി സണ്ണി

  അമ്മയായി സണ്ണി

  സണ്ണി ലിയോണ്‍ ഏറെ കാലമായി മനസില്‍ കൊണ്ട് നടന്ന ആഗ്രഹമായിരുന്നു അമ്മയാവുക എന്നത്. 2017 ലായിരുന്നു മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നും 21 മാസമുള്ള ഒരു പെണ്‍കുഞ്ഞിനെ സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് ദത്തെടുക്കുന്നത്. നിഷ വെബര്‍ കൗര്‍ വെബര്‍ എന്നായിരുന്നു മകള്‍ക്ക് സണ്ണി ചേര്‍ന്ന് പേരിട്ടത്. ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത സണ്ണിയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു മകളെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി സണ്ണി പങ്കുവെക്കുന്ന ഓരോ കാര്യവും വൈറലാവാറുണ്ടായിരുന്നു.

   ഇത്തവണ ഇരട്ടക്കുട്ടികളുടെ അമ്മ

  ഇത്തവണ ഇരട്ടക്കുട്ടികളുടെ അമ്മ

  നിഷയെ ദത്തെടുത്തതിന് പിന്നാലെ സണ്ണി ലിയോണ്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി മാറി. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് രണ്ട് ആണ്‍കുട്ടികള്‍ സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് കടന്ന് വരുന്നത്. നോഹ സിംഗ് വെബര്‍, അഷര്‍ സിംഗ് വെബര്‍ എന്നാണ് മക്കള്‍ക്ക് പേര് നല്‍കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിന് മക്കളുടെ ഒന്നാം പിറന്നാളും സണ്ണി ആഘോഷിച്ചിരുന്നു. ഞങ്ങളുടെ കുടുംബത്തെ കുറിച്ച് വാക്കുകളില്‍ പറഞ്ഞാല്‍ തീരുകയില്ലെന്നാണ് അന്ന് സണ്ണി പറഞ്ഞത്.

  English summary
  Sunny Leone beauty tips
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X