»   » സണ്ണി ലിയോണ്‍ കേരളത്തിലേക്ക്

സണ്ണി ലിയോണ്‍ കേരളത്തിലേക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തിലെത്തുന്നു. വനിതാ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനായാണ് താരം കേരളത്തില്‍ എത്തുന്നത്. ഒപ്പം മറ്റൊരു താരം കൂടിയുണ്ട്. അത് മറ്റാരുമല്ല, ബിപാഷ ബാസു. ചടങ്ങില്‍ ഇരുവരുടെയും നൃത്ത ചുവടുകളുമുണ്ടത്രേ.

മലയാളത്തില്‍ നിന്ന് ഒരു വലിയ താരനിര തന്നെ ചടങ്ങില്‍ പങ്കെടുക്കുന്നണ്ട്. കൂടാതെ തമിഴില്‍ നിന്ന് ധനുഷും തൃഷയും പങ്കെടുക്കും. ഞായറാഴ്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്.

sunny-leone

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായും മികച്ച നടിയായി പാര്‍വ്വതിയെയും തെരഞ്ഞെടുത്തു. ജനപ്രിയ നായകനായി നിവിന്‍ പോളിയും ജനപ്രിയ നായികയായി നമിത പ്രമോദിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

മിലാപ് സവേരി സംവിധാനം ചെയ്ത മസ്തി സാദെയാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. ബോളിവുഡില്‍ ആദ്യമായാണ് സണ്ണി ലിയോണിന്റെ മസ്തിസാദെ പോലൊരു ചിത്രം പ്രദര്‍ശനത്തനെത്തിയത്.

English summary
Sunny Leone and Bipasha basu in Vanitha film award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam