ബേബി ഡോൾ സണ്ണി ലിയോണിന് പിറന്നാൾ!! ഹൃദയ സ്പർശിയായ സമ്മാനവുമായി ഭർത്താവ്...
ജീവിതവും കരിയറും രണ്ടും രണ്ടാണ്. സിനിമ ജീവിതമല്ല യഥാർഥ ജീവിതമെന്ന് പ്രക്ഷകർക്ക് മുന്നിൽ തെളിയിച്ച താരമാണ് സണ്ണി ലിയോൺ. പോൺ സിനിമകളിലൂടെ അഭിനയരംഗത്ത് എത്തുകയും പിന്നീട് ഇന്ത്യൻ സിനിമ സിനിയിൽ തന്റേതായ ഇടം കണ്ടെത്താൻ സണ്ണിയ്ക്ക് കഴിഞ്ഞു. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് നിറയെ ആരാധകരാണ്. പോൺ ചിത്രങ്ങൾ ഗുഡ്ബൈയ് പറഞ്ഞ് ബോളിവുഡിൽ സജീവമായ താരം ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്തും ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്.
ബോളിവുഡിലെ താര സുന്ദരിമാരൊടൊപ്പം ഒപ്പത്തിനു നിൽക്കാൻ കുറഞ്ഞ സമയം കൊണ്ട് തന്നെ താരത്തിന് കഴിഞ്ഞിരുന്നു. ജീവിതത്തിൽ നേരിടേണ്ടി വന്ന പരീക്ഷണങ്ങളെ കുറിച്ചും കഠിന പ്രയത്നത്തിനെ കുറിച്ചുമൊക്കെ താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സണ്ണിയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിനമാണ് മെയ് 13. താരത്തിന് പിറന്നാൾ ആശംസ നേർന്ന് ർത്താവ് ഡാനിയൽ വെബ്ബറും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തന്റെ പ്രിയതമയ്ക്ക് മനോഹരമായ ഒരു ആശംസയാണ് വെബ്ബർ നേർന്നിരിക്കുന്നത്.

സെക്സിസ്റ്റ് വുമൺ
സണ്ണിയുമായുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ പിറന്നാൾ ആശംസ നേർന്നത് പിറന്നാൾ ആശംസയ്ക്കൊപ്പം മാതൃദിന ആശംസയും പ്രിയതമയ്ക്ക് നേർന്നു. താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സ്ത്രീയാണ് തന്റെ ഭാര്യയെന്നും വെബ്ബർ കുറിച്ചു. കൂടാതെ എന്നും സെക്സിയസ്റ്റ് സ്ത്രീയായിരിക്കുമെന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സണ്ണിയ്ക്ക് ആശംസകൾ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഉടനീളം ആരാധകരുള്ള സണ്ണിയ്ക്ക് ആശംസ അറിയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

പിറന്നാൾ ആഘോഷം
സണ്ണി ലിയോണിന്റെ ആഘോഷങ്ങളെല്ലാം കുടുംബവുമെത്താണ്. ഭർത്താവിും കുഞ്ഞിങ്ങളോടൊപ്പമാണ് എല്ലാ ആഘോഷങ്ങളും താരം ആഘോഷിക്കുന്നത്. ഇക്കുറി പിറന്നാൾ ആഘോഷം അങ്ങനെ തന്നെയാണ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഈ വർഷത്തെ പിറന്നാൾ ആഘോഷത്തെ കുറിച്ച് സണ്ണി പറഞ്ഞത്. ഭർത്താവിനോടൊപ്പവും കുഞ്ഞുങ്ങളോടൊപ്പവുമാണ് താരത്തിന്റെ പിന്നാൾ ആഘോഷം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുമെന്നും കുടുംബമില്ലെങ്കിൽ താനില്ലെന്നും സണ്ണി പറഞ്ഞു.

കഠിന പ്രയത്നം
കഠിന പ്രയത്നത്തിനൊടുവിലാണ് സണ്ണി ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയത്. പോൺ താരം എന്നുളള ലേബൽ കഠിന പ്രയത്നത്തിലൂടെ സണ്ണി മാറ്റുകയായിരുന്നു. സിനിമയും ജീവിതവും രണ്ടും രണ്ടാണെന്ന് സ്വന്തം ജീവിതത്തിലൂടെ തന്നെ താരം സമൂഹത്തിനു മുന്നിൽ തെളിയിച്ചു കൊടുത്തു. പരിഹസിച്ചവരെ കൊണ്ട് തന്നെ താരം മാറ്റി പറയിച്ചു. അവിചാരിതമായിട്ടാണ് പോൺ സിനിമയിലേയ്ക്ക് താരം കടന്നു വന്നത്. പിന്നീട് തരം തന്നെ ആ സിനിമ ലോകത്ത് നിന്ന് വിട പറയുകയായിരുന്നു.

വ്യക്തിത്വം
ഒരു മികച്ച മനസ്സിന് ഉടമയാണ് സണ്ണി ലിയോൺ. ഒരു തികഞ്ഞ മനുഷ്യ സ്നേഹി. ജനങ്ങൾ തന്നാൽ ആകുന്ന സഹായവുമായി സണ്ണി എത്താറുണ്ട് . സിനിമ മാത്രമല്ല നല്ലൊരു കുടുംബിനിയും അമ്മയും കൂടിയാണ് താരം. തിരക്കിനിടയിലും തന്റെ മക്കളഴുടെ കാര്യങ്ങൾ കൃത്യമായി താരം നോക്കാറുണ്ട്. അവരുമായി സമയം ചെലവഴിക്കുന്നതിന്റേയും കുഞ്ഞുങ്ങളോടൊപ്പമുളള ചിത്രങ്ങളും താര സോഷ്യൽ മീഡിയയിൽ പങ്കുപവെയ്ക്കാറുണ്ട്. മൂന്ന് മക്കളുടെ മാതാവാണ് 38 കാരിയായ സണ്ണി. നിഷ എന്ന പെൺകുഞ്ഞിനെ ദത്തെടുക്കുയും രണ്ട് കുഞ്ഞുങ്ങളെ ഐവിയിലൂടെ ലഭിക്കുകയും ചെയ്തു.


Click it and Unblock the Notifications