For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങൾ ഒരുപാട് പരിശ്രമിച്ചു!! എന്നാൽ മരണം കീഴടക്കി... ചാറ്റ് ഷോയ്ക്കിടെ പൊട്ടിക്കരഞ്ഞ് സണ്ണി

  |

  പോൺ ചിത്രങ്ങളിലൂടെ സിനിമ കരിയർ ആരംഭിച്ച് പിന്നീട് ബോളിവുഡിന്റേയും തെന്നിന്ത്യൻ സിനിമ ലോകത്തിലേയും മിന്നും താരമായി മാറിയ നടിയാണ് സണ്ണി ലിയോൺ. ഇത്രയധികം പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഒരു പോൺ താരം സണ്ണി ലിയോണായിരിക്കും. സ്ത്രീ-പുരുഷഭേദമില്ലാതെ ഒരു വലിയ ഗ്രൂപ്പ് ആരാധകർ ഇന്ത്യൻ സിനിമ മേഖലയിൽ സണ്ണിയ്ക്കുണ്ട്.‌

  മെയ്ദിനത്തിൽ തൊഴിലാളികൾക്കായി...!! ദ് ഹാൻസ് ബിഹൈന്റ് യുവർ സെയ്ഫ് ജെർണി

  പോൺ താരമെന്ന ലോബലിൽ നിരവധി വിമർശനങ്ങളും ട്രോളുകളും താരത്തിന് കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ വിമർശകരെ കൊണ്ട് തന്നെ മാറ്റി പറയിപ്പിക്കുകയായിരുന്നു. ജോലിയും ജീവിതവും രണ്ടും രണ്ടാണെന്ന് സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിച്ചയിടത്താണ് സണ്ണി വിജയം നേടിയത്. നിരവധി ദുരനുഭവങ്ങൾ സണ്ണിയുടെ ജീവിതത്തിൽ കടന്നു വന്നിട്ടുണ്ട്. ഇപ്പോഴിത ഹൃദയഭേദകമായ ഒരു സംഭവം തുറന്നു പറയുകയാണ് താരം. നടൻ അർബാസ് ഖാൻ അവതാരകനായി എത്തിയ ചാറ്റ് ഷോയിലാണ് സണ്ണി ഇക്കാര്യം വെളിപ്പെടുത്തിയത്.

  ശ്വാസകോശം സ്പോഞ്ചു പോലാണ്!! എൻ ഗോപിനാഥനെ കുറിച്ച് സുരാജിന്റെ ഹൃദയസ്പർശിയായ വാക്കുകൾ...

   സഹപ്രവർത്തകനു വേണ്ടി സഹായം

  സഹപ്രവർത്തകനു വേണ്ടി സഹായം

  കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് സഹപ്രവർത്തകനു വേണ്ടി സഹായം അഭ്യർഥിച്ച് താരം രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരം സഹായം ആരാഞ്ഞത്. വ്യക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന സഹപ്രവർത്തകൻ പ്രഭാകറിനു വേണ്ടിയായിരുന്നു താരം സഹായം അഭ്യർഥിച്ചത്. എന്നാൽ ഇതിന് ഏറെ വിമർശന കേൾക്കേണ്ടി വന്നിരുന്നു.

   ഷോയിൽ പൊട്ടിക്കരഞ്ഞ് സണ്ണി ലിയോൺ

  ഷോയിൽ പൊട്ടിക്കരഞ്ഞ് സണ്ണി ലിയോൺ

  സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്ന കമന്റുകൾ തന്നെ തളർത്തിയെന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം വികാരാധീനയായത്. കോടികൾ സമ്പാദിക്കുന്ന നടി എന്തിനാണ് സഹപ്രവർത്തകന്റെ ചികിത്സയ്ക്കായി നാട്ടുകാരോട് സഹായം നേടുന്നതെന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. പ്രഭാകരന്റെ വൃക്കമാറ്റി വയ്ക്കാൻ സണ്ണി ലിയോണിന് ഒരു ബാഗ് വാങ്ങാൻ ചെലവാകുന്ന രൂപ മാത്രം മതിയെന്നും ചിലർ പോസ്റ്റിന് മറുപടി നൽകിയിരുന്നു.

   പ്രഭാകറിന്റെ അസുഖം

  പ്രഭാകറിന്റെ അസുഖം

  താൻ ഈ രോഗ വിവരം ജനങ്ങളെ അറിയിക്കുന്നതിനു മുൻപ് തന്നെ പ്രഭാകറിന് വ്യക്ക സംബന്ധമായ അസുഖമുണ്ടായിരുന്നു. താനും ഭർത്താവ് ഡാനിയുമായിരുന്നു അദ്ദേഹത്തിന്റെ എല്ലാ ചിലവും വഹിച്ചത്. അത്രമത്രം വൃക്ക തകരാറിലായിരുന്നു. ആശുപത്രി ചെലവിനും രക്തം മാറ്റുന്നതിനു നല്ലൊരു തുക ആവശ്യമായി വന്നുവെന്നും സണ്ണി കൂട്ടിച്ചേർത്തു.

   സഹായം ചോദിച്ചത് ചികിത്സയ്ക്ക് മാത്രമയിരുന്നില്ല

  സഹായം ചോദിച്ചത് ചികിത്സയ്ക്ക് മാത്രമയിരുന്നില്ല

  പ്രഭാകരന്റെ ചികിത്സയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല അന്ന് താൻ സഹായം ആവശ്യപ്പെട്ടതെന്നും സണ്ണി ലിയോൺ പറഞ്ഞു. അദ്ദേഹത്തിന് ഒരു കുടുംബമുണ്ട്. ഒരു മകനുണ്ട്. അവരെ സഹായിക്കാൻ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ ആയികൊള്ളട്ടെ എന്ന് വിചാരിച്ചായിരുന്നു അത്. ചെറിയ സഹായമാണെങ്കിൽ പോലും അവർക്ക് അത് ലഭിക്കട്ടെ എന്ന് കരുതിയിരുന്ന. എന്നാൽ ഒരിക്കൽ പോലും അസുഖത്തെ കുറിച്ചോ സഹായത്തെപ്പറ്റിയെ പ്രഭാകർ എന്നോട് ചോദിച്ചിരുന്നില്ല. താനും ഭർത്താവും അദ്ദേഹത്തെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വരാൻ ശ്രമിച്ചു. എന്നാൽ ഞങ്ങളുടെ ശ്രമങ്ങൾ പരാജയമായിരുന്നു. അദ്ദേഹം മരണത്തിന് കീഴടങ്ങി.

  English summary
  Sunny Leone Breaks Down!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X