സണ്ണി ലിയോണ്‍ ഒരു മാതൃക അമ്മയാണ്! താരപുത്രന്മാരുടെ പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍!

സണ്ണി ലിയോണിനെ ആരാധിക്കുന്ന വലിയൊരു ജനവിഭാഗമാണ് ഇന്ത്യയിലുള്ളത്. കേരളത്തിലെ കാര്യമാണെങ്കില്‍ പ്രത്യേകം പറയണം. അത്രയധികം ഫാന്‍സ് പിന്തുണയാണ് സണ്ണിയ്ക്ക് കേരളത്തില്‍ കിട്ടുന്നത്. അശ്ശീല സിനിമകളിലെ നായികയായിരുന്നതോടെയാണ് സണ്ണി ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തുന്നത്. ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയതോടെ സണ്ണിയുടെ ഇമേജ് തന്നെ മാറിയിരുന്നു.

ഇപ്പോള്‍ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തുന്ന സിനിമയുടെ തിരക്കുകളിലാണ് നടി. അതിനിടെ സണ്ണിയുടെ മക്കളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ വലിയൊരു കുറിപ്പുമായി നടി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

 അമ്മയായ സണ്ണി ലിയോണ്‍

അമ്മയായ സണ്ണി ലിയോണ്‍

2017 ലായിരുന്നു മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നും 21 മാസമുള്ള ഒരു പെണ്‍കുഞ്ഞിനെ സണ്ണി ലിയോണ്‍ ദത്തെടുക്കുന്നത്. നിഷ വെബര്‍ കൗര്‍ വെബര്‍ എന്നായിരുന്നു മകള്‍ക്ക് സണ്ണിയും ഭര്‍ത്താവ് ഡാനിയേലും ചേര്‍ന്ന് പേരിട്ടത്. നിഷയെ ദത്തെടുത്ത സണ്ണിയുടെ തീരുമാനത്തെ ബോളിവുഡ് താരങ്ങളും ഇന്ത്യ മുഴുവനും കൈയടിച്ച് അഭിനന്ദിച്ചിരുന്നു. ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത സണ്ണിയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു മകളെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി സണ്ണി പങ്കുവെക്കുന്ന ഓരോ കാര്യവും വൈറലാവാറുണ്ടായിരുന്നു.

 ഇരട്ടക്കുട്ടികളുടെ അമ്മ

ഇരട്ടക്കുട്ടികളുടെ അമ്മ

നിഷയെ ദത്ത് എടുത്തതിന് പിന്നാലെ സണ്ണി ലിയോണ്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി മാറി. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് നോഹ സിംഗ് വെബര്‍, അഷര്‍ സിംഗ് വെബര്‍ എന്നീ രണ്ട് ആണ്‍കുട്ടികള്‍ സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് കടന്ന് വരുന്നത്. എല്ലാം ദൈവനിശ്ചയം. വലുതും സന്തുഷ്ടവുമായ ഒരു കുടുംബം ഞങ്ങള്‍ക്കുണ്ടാവുമെന്ന് കരുതിയിരുന്നില്ല. ആഴ്ചകള്‍ക്ക് മുന്‍പാണ് ഞങ്ങളുടെ ആണ്‍കുട്ടികള്‍ പിറന്നത്. ഞങ്ങളുടെ ഹൃദയത്തില്‍ വര്‍ഷങ്ങളായി അവരുണ്ടായിരുന്നെന്നുമാണ് കുഞ്ഞുങ്ങളെ കുറിച്ച് ആദ്യം സണ്ണി പറഞ്ഞിരുന്നത്. ഒപ്പം കുടുംബം ഒന്നിച്ചിരിക്കുന്ന ചിത്രവും നടി പങ്കുവെച്ചിരുന്നു.

പിറന്നാള്‍ ആഘോഷം

പിറന്നാള്‍ ആഘോഷം

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിനൊന്നിനായിരുന്നു സണ്ണി ലിയോണിന്റെയും ഡാനിയേലിന്റെയും രക്തത്തില്‍ രണ്ട് ഇരട്ടക്കുട്ടികള്‍ പിറക്കുന്നത്. വീണ്ടും അതേ ദിവസമെത്തിയപ്പോള്‍ പൊന്നമനകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ മക്കളുടെ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ സണ്ണി തന്നെയാണ് പുറത്ത് വിട്ടത്. സണ്ണി, ഭര്‍ത്താവ് ഡാനിയേല്‍, മൂത്ത മകള്‍ നിഷ, എന്നിവരടങ്ങിയ കുടുംബം മാത്രമായിരുന്നു ആഘോത്തില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്.

 സണ്ണിയുടെ വാക്കുകള്‍

സണ്ണിയുടെ വാക്കുകള്‍

ഞങ്ങളുടെ കുടുംബത്തെ കുറിച്ച് വാക്കുകളില്‍ പറഞ്ഞാല്‍ തീരുകയില്ലെന്നാണ് സണ്ണി പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷം അഷറും നോഹയും എന്റെ ജീവിതത്തിലേക്ക് കടന്നത് വന്നതോടെ അത് മനോഹരമായൊരു വര്‍ഷമായി മാറുകയായിരുന്നു. അഷറിനും നോഹയ്ക്കും ഒരിക്കലും കിട്ടാത്ത അത്രയും മിടുക്കിയായ ഒരു ചേച്ചിയാണ് നിഷ. നിങ്ങള്‍ എന്റെ ജീവിതത്തിന്റെ പ്രകാശമാണെന്നും എന്നും രാവലിലെ എഴുന്നേല്‍ക്കുന്നത് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണെന്നും സണ്ണി പറയുന്നു. നിങ്ങളുടെ പുഞ്ചിരി, കെട്ടിപിടുത്തും, ചുംബനം ചെറിയ കരച്ചിലുകള്‍ എല്ലാം എന്നെ സന്തോഷവതിയാക്കുന്നു. എന്റെ സന്തോഷത്തിന്റെ കാരണക്കാരായ രണ്ട് പേര്‍ക്കും പിറന്നാള്‍ ആശംസകള്‍. എല്ലാ ദിവസവും എല്ലാ സെക്കന്‍ഡുകളും എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കഴിയണമെന്നതാണ് തന്റെ പ്രാര്‍ത്ഥന എന്നും സണ്ണി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X