twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സണ്ണി ലിയോണും ആഘോഷത്തിലാണ്! മകളുടെ പിറന്നാള്‍ അടിപൊളിയാക്കി താരകുടുംബം, ചിത്രങ്ങള്‍ കാണാം

    |

    ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന് ഇന്ന് സന്തോഷ ദിവസമാണ്. മകള്‍ നിഷ കൗറിന്റെ പിറന്നാള്‍ ആണിന്ന്. നിഷയുടെ ജന്മദിനം വലിയ രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് താരകുടുംബം. മൂന്ന് മക്കളെയും കൈകളിലെടുത്ത് നില്‍ക്കുന്ന സണ്ണിയുടെയും ഡാനിയേലിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി തരംഗമാവുന്നത്. എല്ലാവരും വെളുത്ത നിറമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നതും.

    എന്റെ കുഞ്ഞ് മാലാഖ നിഷയ്ക്ക് പിറന്നാള്‍ ആശംസകള്‍. നീയാണ് എന്റെ വെളിച്ചം... ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവം അയച്ച മാലാഖയാണ് നീ എന്നും പറഞ്ഞ് കൊണ്ടായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ സണ്ണി നിഷയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചത്. മകളുടെ ജന്മദിനം ആഘോഷിക്കുന്നതിന് വേണ്ടി സമ്മാനങ്ങള്‍ വാങ്ങുന്ന ചിത്രം കഴിഞ്ഞ ദിവസം സണ്ണി തന്നെ പുറത്ത് വിട്ടിരുന്നു.

    sunny-leone

    ഒരു കുഞ്ഞ് വേണമെന്ന ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ 2017 ലായിരുന്നു സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത്. അന്ന് ഒന്നര വയസ് മാത്രം പ്രായമുണ്ടായിരുന്ന നിഷ ഇത്തവണ നാലാം പിറന്നാള്‍ ആണ് ആഘോഷിച്ചിരിക്കുന്നത്. നിഷയെ കൂടാതെ രണ്ട് ആണ്‍കുട്ടികള്‍ കൂടി താരദമ്പതികള്‍ക്കുണ്ട്.

    വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു ഇരട്ടകളായ ആണ്‍കുട്ടികളെ കൂടി സണ്ണിയ്ക്ക് ലഭിച്ചത്. ഇവരുടെ പിറന്നാളും വലിയ ആഘോഷത്തോടെയായിരുന്നു നടത്തിയത്. നിഷ വന്നതോടെ തന്റെ ജീവിത്തിലുണ്ടായ മാറ്റത്തെ കുറിച്ച് പലപ്പോഴായി നടി തുറന്ന് പറഞ്ഞിരുന്നു. നല്ലൊരു പെര്‍ഫെക്ട് അമ്മയാണെന്നാണ് അറിയപ്പെടുന്നത്.

    English summary
    Sunny Leone Celebrate Birthday Of Daughter Nisha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X