സണ്ണി ലിയോണും ഭര്‍ത്താവും സന്തോഷത്തിലാണ്! ദുബായില്‍ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ പുറത്ത്
മകള്‍ നിഷയുടെ പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെ സണ്ണി ലിയോണ്‍ ദീപാവലി ആഘോഷത്തിലായിരുന്നു. ഒരേ നിറമുള്ള ഡിസൈനര്‍ വസ്ത്രം ധരിച്ച് കുടുംബസമേതം നില്‍ക്കുന്ന സണ്ണിയുടെ ചിത്രങ്ങള്‍ ഈ ദിവസങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ അതിനെക്കാളും തരംഗമുണ്ടാക്കുന്ന ചില ഫോട്ടോസ് ആണ് സണ്ണി തന്നെയിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
സിനിമാ തിരക്കുകള്‍ക്ക് ഇടയില്‍ നിന്നും താല്‍കാലികമായ ഇടവേള എടുത്ത് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും അവധി ആഘോഷത്തിലാണ്. ഇത്തവണ ദുബായില്‍ നിന്നുമാണ് താരദമ്പതികളുടെ വെക്കേഷന്‍. ദുബായിലെ പാം ജുമൈറയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സണ്ണിയും ഡാനിയേലും ചേര്‍ന്ന് പങ്കുവെച്ചിരിക്കുകയാണ്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്വിം സ്യൂട്ടും തൊപ്പിയും ധരിച്ച് നില്‍ക്കുന്ന സണ്ണിയുടെ ചിത്രങ്ങളായിരുന്നു വന്നത്. സ്വിമ്മിങ് പൂളില്‍ നീന്തി തുടിക്കുന്ന ഫോട്ടോസും വൈറലായി കൊണ്ടിരിക്കുകയാണ്. ഫൈനലി സം സണ്‍, താങ്ക്‌സ് ടു ദുബായ് എന്ന അടിക്കുറിലാണ് നടി ഫോട്ടോസ് പോസ്റ്റ് ചെയ്തത്. പിന്നാലെ ഡാനിയേലിന് ഇഷ്ടപ്പെട്ട ചിത്രമിതാണെന്ന് പറഞ്ഞ് മറ്റൊരു ഫോട്ടോ കൂടി സണ്ണി ഷെയര്‍ ചെയ്തിരുന്നു.


Click it and Unblock the Notifications