രാജസ്ഥാനിലെ ആണുങ്ങള്‍ക്ക് സണ്ണിലിയോണ്‍ കണ്ട പ്രത്യേകത
ജയ്പൂര്‍: ഇന്തോ കനേഡിയന്‍ വംശജ പോണ്‍ സ്റ്റാര്‍ സണ്ണിലിയോണിനെ അറിയാത്ത ഇന്ത്യക്കാര്‍ ഇപ്പോള്‍ ചുരുക്കമായിരിക്കും. പോണ്‍ സിനിമകളിലൂടെയാണ് പ്രശസ്തയായതെങ്കിലും ബോളിവുഡിലെ ഒരു പിടി ചിത്രങ്ങളാല്‍ സണ്ണി ഇന്ത്യയില്‍ വന്‍ ആരാധകരെയാണ് സൃഷ്ടിച്ചിത്. എവിടെപ്പോയാലും സണ്ണിയെ തിരിച്ചറിയുന്ന അവസ്ഥ. തിരിച്ചറിയുക മാത്രമല്ല, ഒന്നു തൊടാനും തിക്കും തിരക്കുമാണ് ആരാധകരുടെ.
എന്നാല്‍, ഈയിടെ രാജസ്ഥാനിലെത്തിയ സണ്ണിലിയോണിനെ അവിടുത്തെ ജനങ്ങള്‍ ശരിക്കും ഞെട്ടിച്ചുകളഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ എന്നു പറഞ്ഞാല്‍ കൂടുതലും പുരുഷന്മാര്‍. ലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് സണ്ണി രാജസ്ഥാനിലെത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ താരത്തെ കാണാനും തൊട്ടു തലോടാനും തിരക്കുകൂട്ടുന്ന ജനങ്ങള്‍ക്ക് നേര്‍വിപരീതമായിരുന്നത്രെ രാജസ്ഥാനിലെ യുവാക്കള്‍.

ഷൂട്ടിംഗിന് ഒരു മുടക്കവും വരുത്താതെ താരത്തെ ദൂരെനിന്നും അത്യധികം ബഹബമാനത്തോടെ നോക്കിനില്‍ക്കുകമാത്രമായിരുന്നു രാജസ്ഥാനിലെ ആരാധര്‍ ചെയ്തതെന്ന് സണ്ണി ലിയോണ്‍ പറയുന്നു. ഇത്രയും അച്ചടക്കത്തോടെയുള്ള ജനങ്ങളെ ഇന്ത്യയില്‍ താന്‍ ആദ്യമായാണ് കാണുന്നതെന്നും സണ്ണി പറഞ്ഞു. തന്നെ ബഹുമാനിച്ചവരെ അതേരീതിയില്‍ തിരിച്ചു ബഹുമാനിക്കാനും പ്രശംസിക്കാനും സണ്ണി മടിച്ചില്ല.
ഇതാദ്യമായല്ല സണ്ണി ലിയോണ്‍ രാജസ്ഥാനിലെത്തുന്നത്. അന്നും സമാനരീതിയിലാണ് ജനങ്ങള്‍ പ്രതികരിച്ചതെന്ന് സണ്ണി ഓര്‍മിച്ചു. ഇതോടെ താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നായി മാറിയിരിക്കുകയാണ് രാജസ്ഥാനെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. കമന്റടിക്കുകയും പോണ്‍ താരമെന്ന രീതിയില്‍ അശ്ലീലം പറയുകയും ചെയ്യുന്ന യുവാക്കള്‍ക്കിടിയില്‍ ഇങ്ങനെയും ഒരു കൂട്ടരുണ്ടെന്നത് അതിശയിപ്പിക്കുന്നതാണെന്നാണ് സിനിമയുടെ അണിയറക്കാരും പറയുന്നത്.


Click it and Unblock the Notifications











