സണ്ണി ലിയോണിന് പണി കൊടുത്ത് പെയ്ന്റിങ്ങ്! വിമർശകർക്ക് കൂൾ ആന്റ് ഹോട്ട് മറുപടി കൊടുത്ത് താരം

ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടി സണ്ണി ലിയോൺ. പോൺ സിനിമയിൽ നിന്ന് ബോളിവുഡിലും പിന്നീട് തെന്നിന്ത്യയിലും ചുവട് ഉറപ്പിക്കുകയായിരുന്നു. നടി എന്നതിലുപരി മികച്ച മനുഷ്യ സ്നേഹി കൂടിയാണ് സണ്ണി. താരത്തിന്റെ പല പ്രവർത്തികളും പ്രേക്ഷകരുടെ ഇടയിൽ നിന്ന് കയ്യടി നേടാറുണ്ട്. ഇപ്പോഴിത താരത്തിന്റെ നല്ല പ്രവർത്തി വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ് .

ഒരു പെയ്ന്റിങ്ങാണ് ഇപ്പോൾ താരത്തിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. നടി കോപ്പിയടിച്ചുവെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സണ്ണി ഇൻസ്റ്റഗ്രാമിൽ പേസ്റ്റ് ചെയ്ത ചിത്രമാണ് വിവാദത്തിന് അടിസ്ഥാനം. ഇപ്പോഴിത വിഷയത്തിൽ പ്രതികരിച്ച് നടി രംഗത്തെത്തിയിട്ടുണ്ട്.

 പെയിന്റിങ്ങിൽ കോപ്പിയടി

കാൻസർ രോഗികളെ സഹായിക്കാനായി ചെയ്ത ഒരു പെയ്ന്റിങ്ങാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനെതിര ഡയറ്റ് സബിയ എന്ന അക്കൗണ്ടിൽ നിന്നാണ രൂക് വിമർശനം ഉയർന്നിരിക്കുന്നത്. പെയ്ന്റിങ്ങിന്റെ യാഥാർഥ ഉടമ താരമല്ലെന്നും. അയാൾക്ക് ഒരു കടപ്പാടും നൽകാതെ ചിത്രം സ്വന്തമെന്ന് കാണിച്ച് വിൽക്കുന്നത് മോശമാണെന്നും കമന്റിൽ വ്യക്തമാക്കുന്നുണ്ട്.

 വിമർശനത്തിന്  മറുപടി

സംഭവം ചർച്ച വിഷയമായപ്പോൾ വിമർശനത്തിന് മറുപടിയുമായി സണ്ണി ലിയോൺ രംഗത്തെത്തുകയായിരുന്നു. ഈ കലാസൃഷ്ടിയുടെ ഒരു ചിത്രം തനിയ്ക്ക് ലഭിക്കുകയായിരുന്നുവെന്നും. തുടർന്ന് അത് പെയ്ന്റ് ചെയ്യാമെന്ന് വിചാരിക്കുകയായിരുന്നു. എനിയ്ക്ക് ഇഷ്ടപ്പെട്ട കലാസൃഷ്ടി താൻ പെയ്ന്റ് ചെയ്തുവെന്ന് മാത്രമേയുള്ളൂ. അത് കാൻസർ രോഗികൾക്കായുള്ള ചാരിറ്റി പ്രവർത്തനത്തിനായി നൽകിയത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും സണ്ണി കുറിച്ചു.

 നിങ്ങൾ ഇത് തുടരൂ

കുട്ടികളെ സഹായിക്കാൻ വേണ്ടി മാത്രമാണ് താൻ ഇത ചെയ്തത്. എന്റെ ഈ പ്രവർത്തി ഇഷ്ടമായില്ലെങ്കിൽ എന്നോട് ക്ഷമിക്കു. കുഞ്ഞുങ്ങളെ സഹായിക്കാനുള്ള എന്റെ ശ്രമമാണിത്. ഇത്തരത്തിലുള്ള പ്രവർത്തികൾ നിങ്ങൾ തുടർന്നോളു. നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു... വിമർശകർക്ക് സണ്ണി തക്ക മറുപടി നൽകി. താരത്തിന്റെ പെയ്ന്റിങ്ങിനോടൊപ്പം തന്നെ മറുപടിയും വൈറലായിട്ടുണ്ട്. താരത്തിനെ വിമര്ഡ‍ശിക്കുന്നതിനോടൊപ്പം നിരവധി പേർ നടിയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ നല്ല പ്രവർത്തിയ്ക്ക് ആശംസയും നേർന്നിട്ടുണ്ട്.

  സോഷ്യൽ മീഡിയയിൽ സജീവം

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സണ്ണി ലിയോൺ. പുതിയ പ്രൊജക്ടുകളെ കുറിച്ചും കുടുംബ വിശേഷങ്ങളെ കുറിച്ചും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് . കരിയറു പോലെ തന്നെ കുടുംബത്തിനും പ്രധാന്യം കൊടുക്കുന്ന താരമാണ് സണ്ണി. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പമാണ് നടി തന്റെ അവധി ദിനങ്ങളും മറ്റും ആഘോഷിക്കാറുളളത്. ഇതിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളും ബോളിവുഡ് കോളങ്ങളിലും വൈറലാണ്. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു താരത്തിന്റേയും കുടുംബത്തിന്റേയും ദീപാവലി ആഘോഷചിത്രങ്ങൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X