ഷൂട്ടിങിനിടെ സണ്ണി ലിയോണ്‍ തളര്‍ന്നു വീണു, ആശുപത്രിയില്‍, വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

Recommended Video

ആരാധകരെ ആശങ്കയിലാക്കി സണ്ണി ലിയോണ്‍

ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നടിയാരാണെന്ന് ചോദിച്ചാല്‍ സണ്ണി ലിയോണ്‍ എന്ന് മാത്രമേ പറയാന്‍ പറ്റുകയുള്ളു. പോണ്‍ ലോകത്തു നിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണി യുവജനതയുടെ ഹരമായി മാറുകയായിരുന്നു. കേരളത്തിലടക്കം വന്‍ ആരാധകരനിരയാണ് സണ്ണിയ്ക്കുള്ളത്.

അടുത്തിടെ നടിയുടെ ജീവിതത്തിലേക്ക് പുതിയ മൂന്ന്് അതിഥികള്‍ കൂടി എത്തിയിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് നിരാശ നല്‍കിയൊരു വാര്‍ത്ത സംഭവിച്ചിരിക്കുകയാണ്. ഒരു റിയാലിറ്റി ഷോ ഷൂട്ടിങിനിടെ സണ്ണി തളര്‍ന്ന് വീണിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഉടനടി സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ ആരാണെന്നോ എന്താണെന്നോ ഒന്നും എടുത്ത് പറയേണ്ട ആവശ്യമില്ല. കാരണം ഇന്ത്യക്കാര്‍ക്ക് അത്രയധികം സുപരിചിതയാണ് നടി. അശ്ലീല സിനിമകളില്‍ നിന്നും ബോളിവുഡിലേക്ക് ചുവടുമാറിയ സണ്ണി ഇപ്പോള്‍ മികച്ചൊരു അഭിനേത്രി കൂടിയാണ്. 2012 ല്‍ ജിസം 2 വില്‍ നിന്നും തുടങ്ങി 2017 ല്‍ തേരെ ഇന്താസാര്‍ വരെ എത്തി നില്‍ക്കുകയാണ് സണ്ണിയുടെ ബോളിവുഡ് കരിയര്‍. സിനിമ മാത്രമല്ല ടെലിവിഷനിലും സജീവ സാന്നിധ്യമായ നടി റിയാലിറ്റി ഷോ യും അവതരിപ്പിച്ചിരുന്നു.

സണ്ണി തളര്‍ന്ന് വീണു...

സണ്ണി തളര്‍ന്ന് വീണു...

ഉത്തരാഖണ്ഡില് സ്പ്ലിറ്റ്‌സ് വില്ല സീസണ്‍ 11 എന്ന റിയാലിറ്റി ഷോ യുടെ ഷൂട്ടിംങിനിടെ തളര്‍ന്ന് വീണിരുന്നു. ഉടന്‍ തന്നെ നടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ താരത്തിന് അപ്പന്റിസൈറ്റിസ് ആണെന്ന് കണ്ടെത്തിയതായിട്ടാണ് സണ്ണിയുടെ മാനേജര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ താരത്തിന് മികച്ച പരിചരണമാണ് നല്‍കുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ആശുപത്രി വിട്ടു...

ആശുപത്രി വിട്ടു...

വയറിന് കഠിനായ വേദനയും പനിയുമായിരുന്നു സണ്ണിയ്ക്ക് ഉണ്ടായിരുന്നത്. ഇതുമായിട്ടാണ് ആശുപത്രിയില്‍ എത്തിയതും. യാത്ര കാരണമുണ്ടായ വയറു വേദന ആയിരിക്കാമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും അസഹ്യമായ വേദനയില്‍ പുളഞ്ഞതോടെയാണ് വിശദമായ പരിശോധന നടത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സണ്ണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്യമായ പ്രശ്‌നങ്ങളിലെന്ന് കണ്ടെത്തിയതോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

ആരാധകര്‍ കാത്തിരിക്കുന്നു..

ആരാധകര്‍ കാത്തിരിക്കുന്നു..

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തേരെ ഇന്താസാര്‍ ആയിരുന്നു സണ്ണി ലിയോണ്‍ നായികയായി അഭിനയിച്ച അവസാന ബോളിവുഡ് ചിത്രം. നിലവില്‍ ഇനി വരാനിരിക്കുന്നത് വീരമദേവിയാണ്. ബോളിവുഡില്‍ നിന്നും ആദ്യമായി സണ്ണി തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു ചരിത്ര പോരാളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ താരം അഭിനയിക്കുന്നത്. വിസി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലാണ് നിര്‍മ്മിക്കുന്നത്. ഏത് സമയം ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, എന്നിങ്ങനെയുള്ള എല്ലാ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.

 സണ്ണി ഞെട്ടിക്കും...

സണ്ണി ഞെട്ടിക്കും...

സണ്ണിയുടെ കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രം എന്നത് മാത്രമല്ല വീരമദേവി ഇന്ത്യന്‍ സിനിമാ ലോകത്ത് ഒരു വിസ്മയമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയില്‍ നിന്നും അടുത്തിടെ പുറത്തിറങ്ങിയ പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു. സണ്ണിയുടെ ഇതുപോലെയൊരു രൂപമാറ്റം ആരും പ്രതീക്ഷിച്ചിട്ടുമുണ്ടാവില്ല. സിനിമയ്ക്ക് വേണ്ടി ആയോധന കളകള്‍ പഠിച്ചതും കുതിരപ്പുറത്തുള്ള സഞ്ചാരവും എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X