സണ്ണി ലിയോണിന് ഭര്‍ത്താവ് കൊടുത്ത സമ്മാനം!!!
സണ്ണി ലിയോണ്‍ ഇപ്പോള്‍ പഴയകാലം മറന്നുകൊണ്ടിരിക്കുകയാണ്. സിനിമയാണ് ഇപ്പോഴത്തെ മേഖല. ഹോളിവുഡിലെ തിരക്കുള്ള, ഏറെ പ്രതിഫലം പറ്റുന്ന താരമാണ് സണ്ണി ലിയോണ്‍ ഇന്ന്.
ഷൂട്ടിങ് തിരക്കുകള്‍ക്കിടെ സണ്ണി ലിയോണിന് ഭര്‍ത്താവ് ഒരു സമ്മാനം നല്‍കി. ഞെട്ടിപ്പിക്കുന്ന ഒരു സമ്മാനം....

അതെന്താണെന്നല്ലേ... ഒരു കാര്‍. മസറാട്ടി. മലയാളികളും ഇന്ത്യക്കാരും ഒന്നും അധികം കേട്ട് പരിചിയമില്ലാത്ത ഒരു കാറാണ് സംഭവം. പക്ഷേ മസറാട്ടി ലോകത്തിലെ നമ്പര്‍ വണ്‍ ആഡംബര കാറുകളില്‍ ഒന്നാണ്.
ഇന്ത്യന്‍ വിപണിയില്‍ മസറാട്ടി കാറുകളുടെ വില ഒരു കോടി മുതല്‍ ഒന്നര കോടി വരെയാണ്. ഇത് കേള്‍ക്കുമ്പോള്‍ ആ സമ്മാനം എത്രത്തോളം ഞെട്ടിപ്പിക്കുന്നതാണെന്ന് മനസ്സിലായില്ലേ.
സണ്ണിയുടെ പ്രിയപ്പെട്ട ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ ആണ് ഈ സമ്മാനം നല്‍കിയത്. സമ്മാനം കണ്ട് താന്‍ ശരിക്കും ഞെട്ടിപ്പോയെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. തന്റെ സന്തോഷം ട്വിറ്റലിലൂടെ താരം പ്രകടിപ്പിക്കുകയും ചെയ്തു.
തുഷാര്‍ കപൂറിനൊപ്പം മസ്തിസാദെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍. തായ്‌ലാന്റിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ഡബിള്‍ റോളിലാണ് ഈ ചിത്രത്തില്‍ സണ്ണി പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications