»   » ആരാധകരെ ഞെട്ടിച്ച് സണ്ണി ലിയോണ്‍ പുരുഷനായി! പുരുഷനാവാന്‍ എളുപ്പമല്ലെന്നും ഞാനത് സാധിച്ചെന്നും സണ്ണി!

ആരാധകരെ ഞെട്ടിച്ച് സണ്ണി ലിയോണ്‍ പുരുഷനായി! പുരുഷനാവാന്‍ എളുപ്പമല്ലെന്നും ഞാനത് സാധിച്ചെന്നും സണ്ണി!

Posted By:
Subscribe to Filmibeat Malayalam
സണ്ണിയുടെ പുതിയ മേക്കോവര്‍ കണ്ട് ആരാധകര്‍ ഞെട്ടി | filmibeat Malayalam

സണ്ണി ലിയോണ്‍ എന്ന് പറഞ്ഞാല്‍ കോരിത്തരിക്കുന്നവരാണ് ഇന്ത്യയിലെ പല പുരുഷന്മാരും. പോണ്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ബോളിവുഡ് സുന്ദരിയായി വിലസുന്ന സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഇപ്പോഴും ആരാധകരെ പുളകം കൊള്ളിക്കുന്ന നടിയാണ്.

വീണ്ടും മമ്മൂട്ടിയുടെ സിബിഐ വരുന്നു! ഇത്തവണ ഞെട്ടിക്കുന്നത് എങ്ങനെയാണാവോ? സംവിധായകന്‍ പറയുന്നതിങ്ങനെ

സണ്ണിയെ ഗ്ലാമര്‍ വേഷത്തിലാണ് നമ്മള്‍ കണ്ടിട്ടുള്ളത്. അങ്ങനെ കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടവും. എന്നാല്‍ സണ്ണിയുടെ പുതിയ സിനിമയില്‍ ആണ്‍ വേഷത്തിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ സണ്ണി തന്നെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നത്.

മേക്ക് ഓവറില്‍ ഞെട്ടിച്ച് സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ എന്ന് പേര് കേള്‍ക്കുമ്പോള്‍ എല്ലാവരും സണ്ണിയുടെ ഗ്ലാമര്‍ വേഷത്തിലുള്ള രൂപമായിരിക്കും ഓര്‍മ്മിക്കുക. എന്നാല്‍ പുതിയ സിനിമയ്ക്ക് വേണ്ടി ആണ്‍ വേഷത്തില്‍ മേക്ക് ഓവര്‍ നടത്തി ഞെട്ടിച്ചിരിക്കുകയാണ് സണ്ണിയിപ്പോള്‍.

ആണ്‍വേഷം

സണ്ണി ലിയോണും അര്‍ബാസ് ഖാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തേരെ ഇന്തസാര്‍ എന്ന സിനിമയിലാണ് സണ്ണി ലിയോണ്‍ ആണ്‍വേഷത്തിലെത്തുന്നതും. ചിത്രത്തിലെ ഒരു ഗാനരംഗത്ത് മാത്രമാണ് സണ്ണി ആണ്‍ വേഷത്തിലെത്തുന്നത്.

ചിത്രങ്ങള്‍ വൈറല്‍

തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം അപ്പോള്‍ തന്നെ ആരാധകരിലേക്ക് എത്തിക്കുന്ന സണ്ണി പുതിയ മേക്ക് ഓവര്‍ ചിത്രവും വീഡിയോയും ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു. താടിയും മീശയും നീണ്ട മുടിമായിട്ടാണ് നടിയുടെ ആണ്‍വേഷം. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് തോമസ് മൗക്കയാണ് സണ്ണിയുടെ ലുക്കിന് പിന്നിലുള്ളത്.

അതും സാധിച്ചെടുത്തു

ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല, പക്ഷെ എന്റെ ടീം അത് സാധിച്ചെടുത്തെന്നും ഞാനിപ്പോള്‍ ്അച്ഛനെയും സഹോദരനെയും പോലെയുണ്ടെന്നും സണ്ണി പറയുന്നു. ഇങ്ങനെ പറഞ്ഞ് കൊണ്ടായിരുന്നു നടി ചിത്രം പുറത്ത് വിട്ടത്.

തേരെ ഇന്തസാര്‍

രാജീവ് വാലിയയുടെ സംവിധാനത്തിലെത്തുന്ന തേരെ ഇന്തസാര്‍ നവംബര്‍ 24 ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. സിനിമ ഒരു മ്യൂസിക്കല്‍ റോമന്റിക്കായിട്ടാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രങ്ങളും ട്രെയിലറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Bollywood actress Sunny Leone has attained amazing man makeover for her character in Tera Intezaar's, Barbie Girl song. Sunny took to social media to share her look with the fans. She will be next seen on the big screen alongside Arbaaz Khan in Romantic thriller Tera Intezaar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam