»   » ഹോട്ട് സുന്ദരി സണ്ണി ലിയോണും അമ്മയായി!കാത്തിരിപ്പിനൊടുവിലാണ് സണ്ണി അമ്മയായത്, അതും ഇങ്ങനെ!!

ഹോട്ട് സുന്ദരി സണ്ണി ലിയോണും അമ്മയായി!കാത്തിരിപ്പിനൊടുവിലാണ് സണ്ണി അമ്മയായത്, അതും ഇങ്ങനെ!!

By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ അമ്മയായി. വാര്‍ത്ത കേട്ടവര്‍ ഒന്ന് അമ്പരന്നെങ്കിലും സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും കൂടി ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നുമാണ് സണ്ണി കുഞ്ഞിനെ സ്വന്തമാക്കിയത്. നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

സണ്ണിയും ഭര്‍ത്താവും അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥിയെ സ്വാഗതം ചെയ്തു എന്ന് പറഞ്ഞ് കൊണ്ട് നടി ഷെര്‍ലിന്‍ ചോപ്രയാണ് ട്വിറ്ററിലുടെ വാര്‍ത്ത പുറത്ത് വിട്ടത്. അതിനിടെ സണ്ണിയുടെയും വെബറിന്റെയും കൂടെ ഇരിക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

സണ്ണിയും അമ്മയായി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സണ്ണി ലിയോണും അമ്മയായിരിക്കുകയാണ്. 21 മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിനെയാണ് സണ്ണിയും ഭര്‍ത്താവും കൂടി ദത്തെടുത്തിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍.

നിഷ കൗര്‍ വെബര്‍

സണ്ണിയുടെ കുഞ്ഞിന്റെ പേര് നിഷ കൗര്‍ വെബര്‍ എന്നാണെന്നാണ് പറയുന്നത്. മഹാരാഷ്ട്രിയിലെ ലാത്തൂറില്‍ നിന്നുമാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്.

വൈറലായ ചിത്രം

അതിനിടെ സണ്ണി ലിയോണ്‍ ദത്തെടുത്ത കുഞ്ഞ് ഇതാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലുടെ ഒരു ചിത്രം വൈറലായി മാറിയിരുന്നു. എന്നാല്‍ ഇതിലൊന്നും ഔദ്യോഗിക സ്ഥിരികരണം ഇനിയും വന്നിട്ടില്ല.

ഷെര്‍ലീന്‍ ചോപ്ര പറയുന്നത്


സണ്ണിയും ഭര്‍ത്താവും അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥിയെ സ്വാഗതം ചെയ്തു എന്ന് പറഞ്ഞ് കൊണ്ട് നടി ഷെര്‍ലിന്‍ ചോപ്രയാണ് ട്വിറ്ററിലുടെ വാര്‍ത്ത പുറത്ത് വിട്ടത്.

പ്രചരിച്ചിരുന്ന വാര്‍ത്തകള്‍

ഹോട്ട് നടിയായ സണ്ണി ലിയോണ്‍ അമ്മയാകാന്‍ പോവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ മുമ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സണ്ണിയും ഭര്‍ത്താവും നിഷേധിച്ചിരുന്നു.

ആശംസകള്‍

ഇരുവര്‍ക്കും ആശംസയറിയിച്ച നടി ഷെര്‍ലീന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു ചിത്രവും പങ്കുവെച്ചിരുന്നു. അതിന് മറുപടിയായി സണ്ണി ട്വിറ്ററിലുടെ നന്ദിയും പറഞ്ഞിരുന്നു.

English summary
Sunny Leone And Husband Daniel Weber Adopt Baby Girl

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam