എന്താ സണ്ണി ലിയോണിന് ഇങ്ങനെ ആഗ്രഹിച്ച് കൂടെ?
സണ്ണി ലിയോണിന്റെ ഏറ്റവും വലിയ സ്വപ്‌നമെന്താണെന്നോ? ഒരു സിനിമയില്‍ സൂപ്പര്‍ ഹീറയുടെ വേഷം ചെയ്യണമെന്നാണത്രേ. പോണ്‍ സിനിമകളില്‍ നിന്നും ബോളിവുഡ് സിനിമയിലേക്ക് എത്തിയ സണ്ണി ലിയോണിന് ഇപ്പോള്‍ വ്യത്യസ്ത സിനിമകള്‍ ചെയ്യാനാണ് താല്പര്യം.
ട്വിറ്ററിലൂടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സണ്ണി ലിയോണ്‍. ആരാധകന്‍ ചെയ്ത ട്വീറ്റിന് മണിക്കൂറോളം സണ്ണിയുടെ മറുപടി ലഭിച്ചു. അതെ തന്റെ ആഗ്രഹം ഒരു സിനിമയില്‍ സൂപ്പര്‍ ഹീറോയായി അഭിനയിക്കുക എന്ന് തന്നെയാണ് സണ്ണി ലിയോണ്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

പൂജ ഭട്ടിന്റെ ജിസം 2 എന്ന സിനിമയിലൂടെ തിളങ്ങിയ താരം എക് പഹേലി ലീല എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ഇന്ത്യന്‍ രംഗത്ത് തന്റെ സാന്നിദ്ധ്യം അറിയിക്കുകയായിരുന്നു.
നിലവില്‍ താരം എം ടിവിയിലെ സ്പഌറ്റ്‌സ് വില്ല എന്ന ടിവി ഷോയില്‍ അവതാരികയാണ്. കൂടാതെ റിലീസിനായി കാത്തിരിക്കുന്ന സണ്ണി ലിയോണ്‍ ചിത്രമാണ് മസ്തി സാദേ. എന്നാല്‍ മുബൈ സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











