ഗൂഗിളില്‍ ഈ വര്‍ഷം എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് സണ്ണി ലിയോണിനെ! മരണമാസായി വീണ്ടും നടി

By Midhun Raj

സണ്ണി ലിയോണിന്റെ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. പോണ്‍ സിനിമാ രംഗത്തുനിന്നും ബോളിവുഡിലേക്ക് എത്തിയ നടിക്ക് നിലവില്‍ നിരവധി ആരാധകരാണുളളത്. സിനിമകള്‍ കുറഞ്ഞെങ്കിലും സോഷ്യല്‍ മീഡിയകളിലെല്ലാം നടി സജീവമായി എത്താറുണ്ട്. കുടുംബത്തിനൊപ്പമുളള പുതിയ ചിത്രങ്ങളെല്ലാം പങ്കുവെച്ചുകൊണ്ടാണ് നടി എത്താറുളളത്. സണ്ണി ലിയോണിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്.

സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം

സണ്ണി ലിയോണിനെ സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഗൂഗിളില്‍ ഇത്തവണയും എറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തത് സണ്ണി ലിയോണിനെയാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഈ വര്‍ഷം ആഗസ്റ്റ് വരെയുളള സെര്‍ച്ചുകളിലാണ് എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സെലിബ്രിറ്റികളില്‍ സണ്ണി ഒന്നാമത് എത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനുമാണ് സണ്ണിക്ക് പിന്നിലായി എത്തിയിരിക്കുന്നത്. നടിയുടെ വെബ് സീരിസായ കരണ്‍ജിത്ത് ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ആണ് കൂടുതല്‍ പേരും സെര്‍ച്ച് ചെയ്തിരിക്കുന്നത്. ഒപ്പം നടിയുടെ വീഡിയോസിനായും ഗൂഗിളില്‍ ആളുകളില്‍ തിരഞ്ഞിരിക്കുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ

സണ്ണിയുടെ പേരില്‍ എറ്റവും കൂടുതല്‍ സെര്‍ച്ചുകള്‍ വന്നിട്ടുളളത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍,അസാം എന്നിവിടങ്ങില്‍ നിന്നുമാണ്. ഗൂഗിളില്‍ എറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്ത സെലിബ്രിറ്റിയായി വീണ്ടും മാറിയതിന്റെ സന്തോഷം സണ്ണി ലിയോണും പങ്കുവെച്ചിരുന്നു. തന്റെ ടീം ഇത് അറിയിച്ചിരുന്നുവെന്ന് പറഞ്ഞ നടി തനിക്കൊപ്പം ആരാധകര്‍ എപ്പോഴും ഒപ്പമുളളതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

സണ്ണി ലിയോണ്‍ ഒന്നാമത് എത്തിയിരുന്നു

കഴിഞ്ഞ വര്‍ഷവും ഗൂഗിളില്‍ എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സെലിബ്രിറ്റികളില്‍ സണ്ണി ലിയോണ്‍ ഒന്നാമത് എത്തിയിരുന്നു. ഈ വര്‍ഷം മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു സണ്ണി ലിയോണ്‍ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നത്. ഒരു ഐറ്റം ഡാന്‍സില്‍ മാത്രം എത്തിയ നടിക്ക് മികച്ച സ്വീകാര്യത തന്നെയാണ് ആരാധകര്‍ നല്‍കിയത്. മധുരരാജയ്ക്ക് പുറമെ രംഗീല എന്നൊരു മലയാള ചിത്രത്തിലും അടുത്തിടെ സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു.

സണ്ണിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ

സണ്ണിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ബയോപിക്ക് സീരിസും ശ്രദ്ധേയമായി മാറിയിരുന്നു. പോണ്‍ സിനിമാ രംഗത്തുനിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണിയുടെ കഥയാണ് സീരിസില്‍ പറഞ്ഞത്. സീരിസിന് ഇന്റര്‍നെറ്റില്‍ അടക്കം മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മൂന്ന് സീസണുകളിലായി 20 എപ്പിസോഡുകളാണ് സണ്ണി ലിയോണിന്റെ വെബ് സീരിസിന്റെതായി പുറത്തിറങ്ങിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X