സണ്ണി ലിയോണിന്റെ ഏക് പഹേലി ലീലയുടെ ചൂടന്‍ ട്രെയിലര്‍ എത്തി
ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ പുതിയ ചിത്രമായ ഏക് പഹേലി ലീലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചൂടന്‍താരത്തിന്റെ ശരീര പ്രദര്‍ശനം തന്നെയാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞതാണ്. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്.

സണ്ണി ലിയോണ്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ബോബി ഖാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജെയ് ഭാനുശാലി, മോഹിത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ടി സീരീസിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏക് പഹേലി ലീല ഏപ്രിലില്‍ തിയറ്ററുകളിലെത്തും.


Click it and Unblock the Notifications