Just In
- 1 hr ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
- 1 hr ago
ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്
- 2 hrs ago
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
- 3 hrs ago
ബോളിവുഡ് താരം വരുണ്‍ ധവാന് വിവാഹിതനായി, നടാഷയെ ജീവിതസഖിയാക്കി നടന്
Don't Miss!
- Lifestyle
മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്റൂട്ടിലുണ്ട്
- Finance
ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐഡിഎഐ
- News
സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ
- Automobiles
സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്
- Sports
ലാലിഗയില്‍ ജയം തുടര്‍ന്ന് അത്ലറ്റികോ മാഡ്രിഡ്, ബാഴ്സലോണയും ജയിച്ചു, കുതിച്ച് ബയേണ്‍
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
Sunny Leone:മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ ആകെ തകര്‍ന്നുപോയെന്ന് സണ്ണി ലിയോണ്‍
ബോളിവുഡ് സിനിമയിലെ ഐറ്റം നമ്പര്‍ നായികമാരില്‍ ഏറെ മുന്നിലാണ് സണ്ണി ലിയോണിന്റെ സ്ഥാനം. പോണ് സിനിമകളിലൂടെയാണ് സണ്ണി തുടക്കം കുറിച്ചത്. ഈ മേഖലയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ സണ്ണിക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാവണമെന്ന നിബന്ധനയൊന്നും താരത്തിനില്ല. ഐറ്റം നമ്പറുകളിലൂടെയാണ് സണ്ണി ആരാധക മനസ്സില്‍ ഇടം പിടിച്ചത്. ശക്തമായ ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒന്നാം സ്ഥാനത്ത് സൗബിന്, പൂമരവും ഇരയുമെല്ലാം തൊട്ടുപിറകില്‍, കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!
സണ്ണി ലിയോണിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയൊരുക്കുന്ന ബയോപിക് സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പരമ്പരയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലെ അനുഭവം പങ്കുവെച്ച് താരം രംഗത്തെത്തിയിട്ടുണ്ട്. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

സണ്ണി ലിയോണിന്റെ ജീവിതകഥ
കരന്‍ജിത്ത് കൗര്‍ എന്ന പരമ്പരയിലാണ് സണ്ണി ലിയോണിന്റെ ജീവിതകഥയെക്കുറിച്ച് വിവരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. പരമ്പരയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പരമ്പര പ്രേക്ഷപണം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പേരിന് പിന്നിലെ രഹസ്യം
സിനിമയിലെത്തിയതിന് ശേഷം പേര് മാറ്റിയ നിരവധി താരങ്ങളുണ്ട്. പഴയ പേരിനോട് പിന്നീട് പലര്‍ക്കും താല്പര്യമുണ്ടാവാറില്ല. സിനിമയിലെ കഥാപാത്രത്തിന്റെ പേര് തന്നെ പിന്നീടുള്ള ജീവിതത്തില്‍ സ്വീകരിച്ച താരങ്ങളുമുണ്ട്. അത്തരത്തില്‍ സണ്ണി ലിയോണിന് ഈ പേര് എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച് പരമ്പരയില്‍ പറയുന്നുണ്ട്. കരന്‍ജിത് കൗര്‍ എന്നാണ് താരത്തിന്രെ യഥാര്‍ത്ഥ പേര്. അത് മാറ്റിയാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്.

സണ്ണി ലിയോണിന്റെ പ്രതികരണം
പരമ്പരയുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ താന്‍ ആകെ സന്തോഷത്തിലായിരുന്നുവെന്ന് സണ്ണി പറയുന്നു. താന്‍ തന്നെ അഭിനയിക്കാമെന്ന് താരം സമ്മതിക്കുകയും ചെയ്തു. വളരെ നല്ല സമീപനമായിരുന്നു താരത്തിന്റേതെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. സണ്ണി ലിയോണ്‍ തന്നെ സ്വന്തം ജീവിതകഥയുമായി എത്തുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകരും സിനിമാപ്രവര്‍ത്തകരും ഏറെ സന്തോഷത്തിലായിരുന്നു.

വീണ്ടും ചിത്രീകരിച്ചപ്പോള്‍
തുടക്കത്തില്‍ വളറെ പെട്ടെന്ന് എളുപ്പത്തില്‍ കഴിയുന്ന കാര്യമാണെന്നായിരുന്നു കരുതിയത്. എന്നാല്‍ പിന്നീടാണ് എത്രമാത്രം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മനസ്സിലായതെന്ന് സണ്ണി ലിയോണ്‍ പറയുന്നു. ജീവിതത്തിലെ പല കാര്യങ്ങളും വീണ്ടും ചിത്രീകരിച്ചപ്പോള്‍ ആകെ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി താന്‍ എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. മറക്കാന്‍ ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും വീണ്ടും ചിത്രീകരിച്ചപ്പോള്‍ വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു. ഡാനിയേലാണ് ആ അവസ്ഥയില്‍ നിന്നും തന്നെ രക്ഷിച്ചതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.