»   » സണ്ണി ലിയോണിനെക്കൊണ്ട് യെസ് പറയിപ്പിക്കാനായി ഡാനിയല്‍ വെബ്ബര്‍ ചെയ്തത്?

സണ്ണി ലിയോണിനെക്കൊണ്ട് യെസ് പറയിപ്പിക്കാനായി ഡാനിയല്‍ വെബ്ബര്‍ ചെയ്തത്?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയിലെ മിന്നും താരമായ സണ്ണി ലിയോണിനെ ജീവിതകഥ തിരശ്ശീലയില്‍ കാണുന്ന പോലെ അത്ര സുഖകരമായിരുന്നില്ല. സിനിമയില്‍ തരംഗമായ സണ്ണിക്ക് ജീവിതത്തില്‍ വളരെ മോശം അവസ്ഥയിലൂടെ കടന്നുപോകേണ്ടതായി വന്നിരുന്നു. ആ സമയത്താണ് ഡാനിയല്‍ വെബ്ബറിനെ കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയില്‍ത്തന്നെ ഡാനിയലിന് സണ്ണിയെ ഇഷ്ടമായി. ഇതറിയിക്കാനായി ചില്ലറ പാടൊന്നുമല്ല ഡാനി അനുഭവിച്ചത്.

സിനിമയില്‍ നിന്നും ഔട്ടായതിന് പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം, ബാബു ആന്റണിയുടെ വെളിപ്പെടുത്തല്‍!

ആന്‍റണിയുടെ അനാവശ്യ ഇടപെടല്‍, പീറ്റര്‍ ഹെയ്‌നുമായി അസ്വാരസ്യം, ഒടിയന്‍ സംവിധായകനെ മാറ്റിയോ?

വിഷാദ രോഗത്തിന്റെ പിടിയിമര്‍ന്ന തനിക്ക് ജീവിതത്തോട് മുഴുവന്‍ വെറുപ്പായിരുന്നു ആ സമയത്ത്. അതിനിടയിലാണ് പ്രണയമാണെന്നും പറഞ്ഞ് ഡാനിയലെത്തിയത്. തുടക്കത്തില്‍ സ്ത്രീലമ്പടനായാണ് അദ്ദേഹത്തെ കണ്ടത്. എന്നാല്‍ പിന്നീടാവട്ടെ സണ്ണിക്ക് തന്‍രെ ഇഷ്ടം തുറന്നുപറയേണ്ടിയും വന്നു. പറയിപ്പിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സണ്ണി ലിയോണ്‍ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ഡാനിയലിനെ കണ്ടുമുട്ടിയത്

ജീവിതനൈരാശ്യത്തിന്റെ പിടിയിലമര്‍ന്ന സമയത്താണ് ഡാനിയല്‍ വെബ്ബറിനെ കണ്ടുമുട്ടിയത്. പ്രത്യാശയുടെ നാളവുമായാണ് ഡാനിയല്‍ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് താരം പറയുന്നു.

തുടക്കത്തില്‍ സ്വീകരിച്ചില്ല

ആദ്യ കാഴ്ചയില്‍ത്തന്നെ ഡാനിയലിന് സണ്ണിയെ ഇഷ്ടമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ അദ്ദേഹത്തില്‍ നിന്നും അകലാനാണ് താന്‍ ശ്രമിച്ചത്. ബോളിവുഡ് സിനിമയെ വെല്ലുന്ന പ്രണയകഥയാണ് ഇവരുടേത്.

ആദ്യ കാഴ്ചയില്‍ തോന്നിയ പ്രണയം

സംഗീത ആല്‍ബവുമായി ബന്ധപ്പെട്ട് അമേരിക്കയിലെത്തിയപ്പോഴാണ് സണ്ണി ലിയോണിനെ ഡാനിയല്‍ കണ്ടത്. ആദ്യ കാഴ്ചയില്‍ത്തന്നെ ഡാനിയലിന് സണ്ണിയെ ഇഷ്ടമായി. ഇതറിയിക്കാനായുള്ള ശ്രമമായിരുന്നു പിന്നീട്.

സണ്ണിയുടെ നിലപാട്

വിഷാദ രോഗത്തിലേക്ക് മനസ്സ് കൂപ്പു കുത്തിയിരുന്ന സമയത്താണ് സണ്ണി ഡാനിയലിനെ കണ്ടുമുട്ടിയത്. പ്രണയത്തെക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താരം.

സ്ത്രീലമ്പടനാണെന്ന തോന്നല്‍

പ്രണയം അറിയിക്കുന്നതിനായി ഡാനിയല്‍ സമീപിച്ചപ്പോഴൊക്കെ ശക്തമായ എതിര്‍പ്പായിരുന്നു സണ്ണിയുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഡാനിയല്‍ സ്ത്രീലമ്പടനാണെന്ന തരത്തിലുള്ള ധാരണയായിരുന്നു മനസ്സിലുണ്ടായിരുന്നതെന്ന് സണ്ണി പറയുന്നു.

പാര്‍ട്ടിക്ക് ക്ഷണിച്ചപ്പോള്‍

ഡാനിയല്‍ സണ്ണി ലിയോണിനെ പാര്‍ട്ടിക്ക് ക്ഷണിച്ചപ്പോള്‍ പരാമവധി നേരം വൈകിച്ചെന്ന് വെറുപ്പിക്കാനായിരുന്നു താരം ശ്രമിച്ചത്. എന്നാല്‍ ആ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം ഡാനിയല്‍ കൊടുത്തുവിട്ട സമ്മാനം കണ്ടതോടെ താരം പ്രണയം തുറന്ന് പറയുകയായിരുന്നു. 24 പനിനീര്‍പ്പൂക്കളായിരുന്നു ഡാനിയല്‍ കൊടുത്തുവിട്ടത്.

English summary
Sunny Leone talking about her love story.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam