For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് കുഞ്ഞുങ്ങൾക്ക് വേണ്ടി!! കേറിവാടാ മക്കളെ, സണ്ണി ലിയോൺ പുതിയ സ്കൂൾ തുറക്കുന്നു

  |

  സിനിമയുടെ ജനറേഷൻ മാറിയിട്ടു പോൺ ചിത്രങ്ങൾക്ക് നേരെ പലരും ഇപ്പോഴും നെറ്റി ചുളിക്കാറുണ്ട്. പോൺ സിനിമയുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനവും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് സണ്ണി ലിയോൺ . താരത്തിന്റെ സിനിമകൾ കാണുന്നവർ തന്നെയാണ് സണ്ണിയെ ട്രോളി എത്താറുള്ളതും. എന്നാൽ തന്നെ തള്ളി പറഞ്ഞവരെ കൊണ്ട് തന്നെ മാറ്റി പറയിപ്പിച്ചിരിക്കുകയാണ് സണ്ണി. ജീവിതവും തൊഴിലും രണ്ടും രണ്ടാണെന്ന് സ്വന്തം ലൈഫിലൂടെയാണ് താരം തെളിയിച്ചിരിക്കുന്നത്.

  പതിനെട്ടാം പടിയിൽ എത്തിയതോടെ വിധിയിൽ വിശ്വാസം കൂടി!! മമ്മൂട്ടി ചിത്രത്തെ കുറിച്ച് അഹാന

  പോൺ സിനിമ കരിയർ ഉപേക്ഷിച്ച സണ്ണി, ബോളിവുഡിലും, മലയാളത്തിലും തമിഴിലും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആരാധകരുടെ എണ്ണത്തിലും ഗംഭീര വർധനയാണ്. ഇതിനു കാരണം സണ്ണിയുടെ പ്രവർത്തിയാണ്. താരത്തിന്റെ പല പ്രവർത്തിയിലും കയ്യടിച്ച് പ്രേക്ഷകർ കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിത കുട്ടികൾക്കായി സ്കൂൾ ആരംഭിക്കുകയാണ് താരം.

  ഞാൻ ഇങ്ങനെയാണ്!! എന്നെ ആരും വെറുക്കരുത്... അർച്ചന കവിയുടെ വീഡിയോ വൈറലാകുന്നു

   പുതിയ സ്കൂളുമായി സണ്ണി

  പുതിയ സ്കൂളുമായി സണ്ണി

  കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന സണ്ണിയും ഭർത്താവ് ഡാനിയേൽ വെബറും ചേർന്ന് കുഞ്ഞുങ്ങൾക്കായി ഒരു സ്കൂൾ ആരംഭിക്കുവാൻ പോകുകയാണത്രേ. കല പഠന സ്കൂളാണ് ആരംഭിക്കുന്നത്. ദേശീ മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മൂന്നു മക്കളുടെ അമ്മയായ സണ്ണി കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സ്കൂൾ ആരംഭിക്കാൻ പോകുന്നതെന്നും ഭർത്താവ് ഡാനിയേൽ വെബർ പറഞ്ഞു.

   സ്കൂൾ തുടങ്ങുന്നതിന്റെ ഉദ്യേശം

  സ്കൂൾ തുടങ്ങുന്നതിന്റെ ഉദ്യേശം

  പുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഒരു കുട്ടിയുടെ ജീവിതം. അതിന്റെ അപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകാനാണ് ഇതിലൂടെ ഉദ്യേശിക്കുന്നതെന്നും സണ്ണി ലിയോൺ പറഞ്ഞു. കൂടാതെ ശരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും ക്രിയാത്മകതയും ഉല്ലാസവും ഒന്നിച്ചു കൊണ്ട് വരുക എന്ന ഉദ്യേശവും ഇതിലൂടെയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

  മകളുടെ സ്കൂൾ ജീവിതം

  മകളുടെ സ്കൂൾ ജീവിതം

  കല പഠന സ്കൂൾ തുടങ്ങാനുള്ള മറ്റൊരു കാരണം മൂത്ത മകൾ നിഷയാണ്. മകൾ സ്ഥിരമായി ആർട്ട് പഠിക്കാനായി ഡി ആർട്ട് ഫ്യൂഷൻ എന്ന സ്കൂളിൽ പോകാറുണ്ട്. ഇവിടെ പോകുന്നത് മകൾക്ക് ഏറ്റവും താൽപര്യമുളള കാര്യമാണ്. സ്കൂളിൽ പോകുന്നതിനെ കുറിച്ചുളള സന്തോഷം മകൾ പങ്കുവെയ്ക്കാറുമുണ്ട്. അപ്പോഴാണ് അപ്പോഴാണ് അതിന്റെ ഉടമസ്ഥ ജുഹുവിൽ മറ്റൊരു ബ്രാഞ്ച് തുടങ്ങുന്നതിനെപ്പറ്റി പറയുന്നത്. തുടർന്ന് സമ്മതിക്കുകയായിരുന്നു. സ്കൂളിന്റെ ഇന്റീരിയർ, സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളും സണ്ണിയും ഡാനിയേലും ഒന്നിച്ച് ചേർന്നാണ് തീരുമാനമെടുക്കുന്നത്.

   മക്കളുടെ ഭാവി

  മക്കളുടെ ഭാവി

  മക്കളെ കുറിച്ചും അവരുടെ ഭാവിയെ കുറിച്ചും പലപ്പോഴും സണ്ണി വാചാലയാകാറുണ്ട്. ഏത് അഭിമുഖമെടുത്താലും താരത്തിന്റെ ഒരു സംസാര വിഷയം മക്കൾ തന്നെയായിരിക്കും. മക്കളെ ഒരിക്കൽ പോലും പോൺ സിനിമ മേഖലയിലേയ്ക്ക് കൊണ്ട് വരില്ലെന്ന് സണ്ണി പറഞ്ഞു. മറ്റുള്ളവരോട് കാരുണ്യവും അലിവുമുളള നല്ല മനുഷ്യരായി അവരെ വളർത്തിയെടുക്കുക എന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്നും താരം പറഞ്ഞു. അതുപോലെ ജീവിതത്തിൽ വക്കീലോ, ഡോക്ടറോ, അല്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റോ അങ്ങനെ എന്താകണം എന്ന് തീരുമാനിക്കുന്നത് അവരാണെന്നു സണ്ണി കൂട്ടിച്ചേർത്തു.

  English summary
  Sunny Leone opens an art school for child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X