ദീപാവലിയ്ക്ക് ആശംസകള്‍ മാത്രമല്ല കോണ്ടത്തിന്റെ പരസ്യവും! വിവാദങ്ങളോട് സണ്ണി ലിയോണ്‍ പറയുന്നതിങ്ങനെ!!

ബോളിവുഡ് നടിയാണെങ്കിലും പോണ്‍ സ്റ്റാറായിട്ടായിരുന്നു സണ്ണി ലിയോണ്‍ അറിയപ്പെട്ട് തുടങ്ങിയിരുന്നത്. കേരളത്തില്‍ വന്ന് തരംഗമായതിന് പിന്നാലെ ദീപാവലി ആശംസകളുമായി എത്തിയ സണ്ണിയുടെ വീഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ തലപൊക്കിയിരുന്നെങ്കിലും അവയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സണ്ണിയിപ്പോള്‍.

ദീപാവലി ആശംസകള്‍ക്കൊപ്പം കോണ്ടത്തിന്റെ പ്രമോഷന്‍ നടത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയത്. വെറും പത്ത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ അതിവേഗം വൈറലായി മാറിയിരുന്നു. എന്നാല്‍ അതിനെ കുറിച്ച് സണ്ണിയ്ക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്. അതിങ്ങനെയാണ്.

 കോണ്ടത്തിന്റെ പ്രമോഷന്‍

കോണ്ടത്തിന്റെ പ്രമോഷന്‍

ദീപാവലിയുടെ ആശംസകള്‍ക്കൊപ്പം കോണ്ടത്തിന്റെ പ്രമോഷന്‍ നടത്തിയതാണ് വീഡിയോ വൈറലാവാന്‍ കാരണമായത്. മാന്‍ഫോര്‍സ് കോണ്ടത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായിരുന്നു സണ്ണി ലിയോണ്‍.

 സണ്ണിയുടെ പ്രതികരണം

സണ്ണിയുടെ പ്രതികരണം

താരങ്ങള്‍ പലപ്പോഴും മോശം കാര്യങ്ങള്‍ പറഞ്ഞു എന്ന് പറഞ്ഞ് കളിയാക്കാലുകള്‍ക്കും മറ്റും ഇരയാവാറുണ്ട്. എന്റെ പേരില്‍ വരുന്നതൊന്നും സത്യമല്ലെന്നാണ് സണ്ണി പറയുന്നത്. ഞാന്‍ ആരാണെന്ന് തനിക്ക് അറിയാമെന്നും നടി പറയുന്നു.

ഞാന്‍ സന്തോഷവതിയാണ്

ഞാന്‍ സന്തോഷവതിയാണ്

എന്റെ ജീവിതത്തില്‍ താന്‍ എന്താണെന്നും എന്റെ ജീവിത ലക്ഷ്യമെന്താണെന്നുള്ള കാര്യവും തനിക്ക് അറിയാം. മാത്രമല്ല ഞാനെന്നും സന്തോഷവതിയാണ്. ആരോഗ്യത്തോടെയുള്ള ഒരു കുടുംബം തനിക്കുണ്ടെന്നും താന്‍ പ്രതീക്ഷിക്കുന്നത് അത് മാത്രമാണെന്നും സണ്ണി പറയുന്നു.

  വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍


സണ്ണിയുടെ പേരില്‍ പ്രചരിച്ചിരുന്ന വിവാദങ്ങള്‍ രണ്ട് തരത്തിലായിരുന്നു പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നത്. കുറെ പേര്‍ എതിര്‍ത്തപ്പോള്‍ പലരും സണ്ണിയ്ക്ക് പിന്തുണയുമായിട്ടാണ് എത്തിയിരിക്കുന്നത്.

സണ്ണിയുടെ ദീപാവലി ആശംസ

സണ്ണിയുടെ ദീപാവലി ആശംസ

സണ്ണി ലിയോണിനെ കുറിച്ചുള്ള കാര്യങ്ങളറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. അതിനിടെ ആരാധകര്‍ക്ക് വേണ്ടി ദീപാവലി ആശംസകളുമായി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X