»   » കത്രീനയെയും കടത്തി വെട്ടി സണ്ണി ലിയോണ്‍

കത്രീനയെയും കടത്തി വെട്ടി സണ്ണി ലിയോണ്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് ഐറ്റം ഗേളും പോണ്‍ സ്റ്റാറുമായ സണ്ണി ലിയോണ്‍ ഇന്ത്യയിലെ ഏറ്റവും അധികം ഓണ്‍ലൈന്‍ സെര്‍ച്ച് ചെയ്യപ്പെട്ട ബോളിവുഡ് താരമായി. ജൂണ്‍ മാസത്തില്‍ മാത്രം മൂന്നരക്കോടിയിലധികം സെര്‍ച്ചുകളാണ് ചൂടന്‍ സുന്ദരിയുടെ പേരില്‍ നടന്നത്.

ഗൂഗിള്‍, യാഹൂ തുടങ്ങിയ തെരച്ചില്‍ ഭീമന്മാരില്‍ നിന്നും കിട്ടിയ കണക്കുകളിലാണ് ബോളിവുഡ് സുന്ദരിയായ കത്രീനയെ കടത്തിവെട്ടി സണ്ണി ലിയോണ്‍ ഒന്നാമതെത്തിയത്. ആദ്യത്തെ അഞ്ചുപേരില്‍ ഒരേ ഒരു പുരുഷസാന്നിധ്യമേ ഉള്ളൂ, ആരാണെന്നല്ലേ, സല്‍മാന്‍ ഖാന്‍. സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ അസാന്നിധ്യവും ഈ പട്ടികയുടെ പ്രത്യേകതയാണ്.

കരീന കപൂറിനെയും ഐശ്വര്യാറായിയെയും പിന്നിലാക്കിയാണ് പോണ്‍വേള്‍ഡില്‍ നിന്നും ബോളിവുഡിലെത്തിയ ലിയോണിന്റെ കുതിപ്പ്. തെരച്ചിലില്‍ ഹോട്ടായി നില്‍ക്കുന്ന പത്ത് ബോളിവുഡ് താരങ്ങളെ നോക്കൂ.

കത്രീനയെയും കടത്തി വെട്ടി സണ്ണി ലിയോണ്‍

ഗൂഗിള്‍, യാഹൂ തുടങ്ങിയ തെരച്ചില്‍ ഭീമന്മാരില്‍ നിന്നും കിട്ടിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും അധികം ഓണ്‍ലൈന്‍ സെര്‍ച്ച് ചെയ്യപ്പെട്ട ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍.

കത്രീനയെയും കടത്തി വെട്ടി സണ്ണി ലിയോണ്‍

ബിക്കിനി വിവാദത്തില്‍പ്പെട്ട കത്രീന കൈഫ് പട്ടികയില്‍ രണ്ടാമതാണ്. 1.85 കോടി ആളുകളാണ് കത്രീനയെ തിരഞ്ഞത്.

കത്രീനയെയും കടത്തി വെട്ടി സണ്ണി ലിയോണ്‍

1.15 കോടി ആളുകളാണ് കരീനയെ ഓണ്‍ലൈനില്‍ സേര്‍ച്ച് ചെയ്തതത്രെ. വിവാഹം കരീനയുടെ ഡിമാന്‍ഡ് ഇടിച്ചിട്ടില്ല എന്ന് ചുരുക്കം.

കത്രീനയെയും കടത്തി വെട്ടി സണ്ണി ലിയോണ്‍

ആദ്യത്തെ അഞ്ചുപേരില്‍ ഒരേ ഒരു പുരുഷസാന്നിധ്യമേ ഉള്ളൂ. അത് സല്‍മാന്‍ ഖാനാണ്.

കത്രീനയെയും കടത്തി വെട്ടി സണ്ണി ലിയോണ്‍

വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണെങ്കിലും ഇപ്പോഴും സെര്‍ച്ചിലെ സെലിബ്രിറ്റിയാണ് ഐശ്വര്യാ റായ്.

കത്രീനയെയും കടത്തി വെട്ടി സണ്ണി ലിയോണ്‍

പട്ടികയിലെ രണ്ടാമത്തെ പുരുഷസാന്നിധ്യം. അക്ഷയ് കുമാറിന്റെ പേരില്‍ 67ലക്ഷം സെര്‍ച്ചുകള്‍.

കത്രീനയെയും കടത്തി വെട്ടി സണ്ണി ലിയോണ്‍

ചെന്നൈ എക്‌സ്പ്രസ് നായിക ദീപിക പദുക്കോണിനെ ഓണ്‍ലൈനില്‍ തിരഞ്ഞവര്‍ 66 ലക്ഷം.

കത്രീനയെയും കടത്തി വെട്ടി സണ്ണി ലിയോണ്‍

പട്ടികയില്‍ ഒമ്പതാമതാണ് സൂപ്പര്‍ നായകനായ ആമിര്‍ഖാന്‍.

കത്രീനയെയും കടത്തി വെട്ടി സണ്ണി ലിയോണ്‍

സെര്‍ച്ച് റിസല്‍ട്ടുകളിലെ സ്ഥിരം സാന്നിധ്യമായിരിക്കുകയാണ് അനുഷ്‌ക ശര്‍മ. 57 ലക്ഷം സെര്‍ച്ചുകളാണ് അനുഷ്‌കയെത്തേടിയുള്ളത്.

English summary
Bollywood item girl Sunny Leone was searched 3.5 crore times in June 2013, which is higher than all other stars from India.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam