സണ്ണി ഇത്രയും സിമ്പിളാണ്! പരിസരം മറന്ന് കുഞ്ഞുങ്ങളോടൊപ്പം ആടിപ്പാടി താരം, വീഡിയോ വൈറൽ
കരിയറും ജീവിതവും വ്യത്യസ്തമാണെന്ന് തെളിയിച്ച താരമാണ് നടി സണ്ണി ലിയോൺ. പോൺ സിനിമ മേഖലയിൽ നിന്ന് കൊമേഴ്സ്യൽ സിനിമ മേഖലയിൽ എത്തുകയും , അവിട തന്റേതായ സ്ഥനം നേടിയെടുക്കാൻ സണ്ണി ലിയോണിന് കഴിഞ്ഞിരുന്നു. വ്യക്തി ജീവിതവും കരിയറും വ്യത്യസ്തമാണെന്ന് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ച് പോൺ താരമെന്ന ലേബൽ മാറ്റാൻ സണ്ണിക്കായിരുന്നു.

സണ്ണിയെ പോലെ തന്നെ മക്കളും പ്രേക്ഷകരുടെ ഇടയിൽ താരങ്ങളാണ്. മക്കൾക്കും ഭർത്താവിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും താരം പുറത്തു വിടാറുണ്ട്. മക്കളോടൊപ്പം കളിക്കുന്നതും സമയം ചെലവഴിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോസുമാണ് താരം കൂടുതൽ പുറത്തു വിടുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ സണ്ണിയുടേയും മക്കളുടേയും മറ്റൊരു രസകരമായ വീഡിയോ വൈറലാവുകയാണ്.
ജോലിയിൽ തിരക്കാണെങ്കിലും മക്കളുടെ കാര്യങ്ങളൊക്കെ നോക്കുന്ന ത് സണ്ണി തന്നെയാണ്. കുഞ്ഞുങ്ങളെ സ്കൂളിൽ കൊണ്ടു വിടുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിത സ്കൂളിലേയ്ക്ക് മക്കളെ കാറിൽ കൊണ്ട് വന്ന്, അവിടെ വച്ച് അവരോട് പാട്ട് പാടി, കളിച്ചുനില്‍ക്കുന്ന സണ്ണിയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. അവിടെയുണ്ടായിരുന്ന ആരോ ആണ് മൊബൈല്‍ ഫോണില്‍ വീഡിയോ പകർത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാണ്. 2017 ലാണ് 21 മാസം പ്രയമുള്ള പെൺകുഞ്ഞിനെ സണ്ണി യും ഭർത്താവും ദത്തെടുക്കുന്നത്. പിന്നീട് 2018 ൽ വാടക ഗർഭധാരണത്തിലൂടെ രണ്ട് ആൺകുഞ്ഞുങ്ങളെ സ്വന്തമാക്കിരുന്നു.


Click it and Unblock the Notifications