For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി ഇന്ത്യയിലേക്കില്ലെന്ന് അന്ന് പറഞ്ഞതാണ്; 20ാം വയസ്സിൽ അതെന്നെ ബാധിച്ചു; സണ്ണി ലിയോൺ

  |

  പോൺ രംഗത്ത് നിന്നും ബോളിവുഡിലെത്തി ശ്രദ്ധിക്കപ്പെട്ട താരമാണ് സണ്ണി ലിയോൺ. നീലച്ചിത്ര നായിക എന്ന് വിളിപ്പേരിൽ അറിയപ്പെട്ട സണ്ണി ലിയോൺ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. 2011 ൽ ബിഗ് ബോസ് ഹിന്ദിയിൽ മത്സരാർത്ഥി ആയെത്തിയതോടെ ആണ് സണ്ണി ലിയോണിനെ കൂടുതൽ പേർ അറിയുന്നത്. പിന്നീട് ജിസം 2 എന്ന ഇറോട്ടിക് സിനിമയിൽ നായിക ആയെത്തിയതോടെ നടിയുടെ കരിയർ ‌മാറി മറിഞ്ഞു.

  ഇന്ത്യയാെട്ടാകെ സണ്ണി ലിയോൺ തരംഗം അലയടിച്ചു. കേരളത്തിലും വൻ ആരാധക വൃന്ദം ആണ് സണ്ണി ലിയോണിന് ഉള്ളത്. മുമ്പൊരിക്കൽ കൊച്ചിയിൽ ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോൾ സണ്ണി ലിയോണിനെ കാണാൻ വന്ന ജനക്കൂട്ടം ഇതിന് തെളിവാണ്. അന്ന് ദേശീയ മാധ്യമങ്ങളിൽ വരെ ഇത് വാർത്ത ആയിരുന്നു.

  Also Read: 'ഒരു തവണ ക്രിസ്‍മസ് സാൻ്റായുടെ വേഷം കെട്ടിയിരുന്നു, പലരും എന്നെ തിരിച്ചറിഞ്ഞില്ല, കാരണമിതാണ്'; കുഞ്ചാക്കോ ബോബൻ

  ബോളിവുഡിന് പുറമെ ഇന്ന് തെന്നിന്ത്യൻ സിനിമകളിലും സണ്ണി ലിയോൺ അഭിനയിക്കുന്നുണ്ട്. മലയാള ചിത്രം മധുരരാജയിൽ ഡാൻസ് നമ്പറുമായി സണ്ണി എത്തിയിരുന്നു, ഓ മൈ ഗോസ്റ്റ് ആണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമ.

  ചിത്രത്തിന്റെ പ്രെമോഷൻ പരിപാടികൾക്കിടെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയ വഴി വരുന്ന അധിക്ഷേപങ്ങൾ തന്നെ ബാധിക്കില്ലെന്ന് സണ്ണി ലിയോൺ പറയുന്നു.

  Also Read: 'മമ്മൂക്കയോടെയുള്ള പേടി കാരണം ചെയ്തുപോയതാണ് അത്; ദൂരെ മാറി നിന്ന് നമ്മളെ നോക്കികൊണ്ടിരിക്കും': ഇന്ദ്രൻസ്

  'ചെറിയ പ്രായത്തിലേ തന്നെ വധഭീഷണി വരെ നേരിട്ടയാളാണ് താനെന്നും സണ്ണി ലിയോൺ വ്യക്തമാക്കി. എന്റെ കരിയറിന്റെ തുടക്കത്തിൽ എനിക്ക് നിരവധി ഹേറ്റ് മെയ്ലുകളും വധ ഭീഷണിയും വരുമായിരുന്നു. അഡൽറ്റ് ഇൻഡസ്ട്രിയിലേക്ക് കടന്ന് വന്ന കാലഘട്ടത്തിലായിരുന്നു അത്. ഇന്ത്യയിലേക്ക് ഇനി തിരിച്ചു പോവില്ല, എല്ലാവർക്കും എന്നോട് ദേഷ്യമാണെന്ന് അന്ന് ഞാൻ പറഞ്ഞു'

  'ഇത്തരം കത്തുകൾ ലഭിക്കുന്ന സമയത്ത് എനിക്ക് 19, 20 വയസേ ഉള്ളൂ. ആ പ്രായത്തിൽ അതൊക്കെ ബാധിക്കുമായിരുന്നു. ഞാൻ ഒറ്റയ്ക്കുമായിരുന്നു. ഇതൊന്നും കാര്യമാക്കേണ്ട എന്ന് പറയാൻ എനിക്ക് ആരും ഉണ്ടായിരുന്നില്ല,' സണ്ണി ലിയോൺ പറഞ്ഞതിങ്ങനെ.

  ബോളിവുഡിൽ ഇന്ന് അറിയപ്പെടുന്ന താരമാണ് സണ്ണി ലിയോൺ. അഡൽറ്റ് സിനിമാ രംഗത്ത് നടിക്കൊപ്പം പ്രവർത്തിച്ച ഡാനിയേൽ വെബർ ആണ് താരത്തിന്റെ ഭർത്താവ്. ഇരുവർക്കും മൂന്ന് മക്കളും ഉണ്ട്. അഡൽറ്റ് സിനിമാ രംഗത്ത് നിന്ന് വർഷങ്ങളായി മാറി നിൽക്കുകയാണ് സണ്ണി ലിയോണും ഭർത്താവും. ഇരുവർക്കും ഇന്ന് ബിസിനസുകളും ഉണ്ട്.

  ഒരു മുൻ പോൺ താരമന്ന നിലയിൽ സണ്ണി ലിയോണിന് ചില അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമാ രംഗത്ത് നിന്ന് തന്നെ ഇത്തരം സമീപനങ്ങൾ ഉണ്ടായിരുന്നു. ഒപ്പം അഭിനയിക്കുന്ന നടൻമാരുടെ ഭാര്യമാർ വളരെ ഇൻസെക്യൂർ ആണെന്ന് സണ്ണി ലിയോൺ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. അവരുടെ ഭർത്താക്കൻമാരെ ഞാൻ സ്വന്തമാക്കുമെന്നാണ് അവരുടെ ഭയം.

  എന്നാൽ ഇത്തരം അനാവശ്യ ചിന്തകളുടെ ആവശ്യമില്ലെന്നും തനിക്കൊരു ഭർത്താവുണ്ടെന്ന് അവർ മനസ്സിലാക്കണമെന്നും സണ്ണി ലിയോൺ പറഞ്ഞു. ഭാര്യമാരുടെ ഈ മനോഭാവം മൂലം തനിക്ക് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. നിലവിൽ ബോളിവു‍ഡിലും തെന്നിന്ത്യയിലുമായി സിനിമകളുടെ തിരക്കിലാണ് സണ്ണി ലിയോൺ.

  Read more about: sunny leone
  English summary
  Sunny Leone Recalls Leaving India And Starting Her Career; Actress Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X