»   » അപകടത്തിന് മുമ്പ് സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനത്തില്‍ നടന്നത്??? വീഡിയോ താരം പുറത്ത് വിട്ടു...

അപകടത്തിന് മുമ്പ് സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനത്തില്‍ നടന്നത്??? വീഡിയോ താരം പുറത്ത് വിട്ടു...

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സണ്ണി ലിയോണ്‍ വിമാന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത് കഴിഞ്ഞ  ദിവസമായിരുന്നു. സണ്ണി ലിയോണും  ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും സുഹൃത്തുക്കളും സഞ്ചരിച്ച വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്. 

അഷ്ടമിക്ക് വൈക്കത്ത് പോകുന്നത് എന്തിന്??? മറുപടി തൊണ്ടിമുതലും ദൃക്‌സാക്ഷിയും പറയും!!!

സത്യസന്ധത നിര്‍ബന്ധം!!! കളക്ഷന്‍ പെരുപ്പിച്ച കാണിച്ച നിര്‍മാതാവിനോട് രാജമൗലി ചെയ്തത്...

അപകടത്തേക്കുറിച്ച് സണ്ണി ലിയോണ്‍ തന്നെയാണ് ട്വീറ്ററിലൂടെ ആരാധകരെ  അറിയിച്ചത്. മുംബൈയിലേക്ക് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സണ്ണി സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടത്. 

മോശം കാലവാസ്ഥ

സണ്ണി ലിയോണും ഭര്‍ത്താവും സുഹൃത്തുക്കളും സഞ്ചരിച്ച വിമാനം മോശം കാലാവസ്ഥയേത്തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു അപകടത്തില്‍ പെട്ടത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

വിമാനത്തില്‍ സംഭവിച്ചതെന്ത്?

സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന വീണു എന്ന വാര്‍ത്തയില്‍ ആശങ്കപ്പെട്ട ആരാധകര്‍ക്കായി വിമാനത്തിനുള്ളിലെ രംഗങ്ങള്‍ പകര്‍ത്തിയ വീഡിയോകള്‍ സണ്ണി ലിയോണ്‍ പുറത്ത് വിട്ടു. രണ്ട് വീഡിയോകളാണ് താരം പുറത്ത് വിട്ടത്.

അവിസ്മരണീയ അനുഭവം

വിമാനത്തിനുള്ളിലെ കാഴ്ചയും കോക്പിറ്റില്‍ നിന്നുള്ള കാഴ്ചയുമാണ് രണ്ട് വീഡിയോകളിലുള്ളത്. വളരെ അവിസ്മരണീയമായ അനുഭവമായിരുന്നു വിമാനയാത്രയെന്നും താരം വീഡിയോയില്‍ പറയുന്നു.

ദൈവത്തിന് നന്ദി

വിമാനം തകര്‍ന്ന വീണ കാര്യം വീഡിയോ പോസ്റ്റിലൂടെ താരം ആരാധകരെ അറിയിച്ചിത്. താനും ഭര്‍ത്താവും സഞ്ചരിച്ച വിമാനം മോശം കാലാവസ്ഥയേത്തുടര്‍ന്ന് തകര്‍ന്ന് വീണിരിക്കുകയാണ്. ആര്‍ക്കും രപരിക്കില്ലെന്നും ജീവന്‍ തിരിച്ചു തന്നതിന് ദൈവത്തിനും നന്ദിയും വീഡിയോയില്‍ താരം പറയുന്നു.

പൈലറ്റുമാരുടെ കഴിവ്

അപകടത്തില്‍ നിന്നും പരിക്കേല്‍ക്കാതെ രക്ഷപെട്ടതിന് ദൈവത്തിന് നന്ദി പറയുന്ന താരം വിമാനത്തിന്റെ പൈലറ്റുമാരെ പ്രകീര്‍ത്തിക്കുന്നുമുണ്ട്. പൈലറ്റുമാരുടെ അവസരോചിതമായ ഇടപെടലാണ് അപകടത്തില്‍ നിന്ന് രക്ഷപെടാന്‍ കാരണയതെന്നും താരം പറഞ്ഞു.

വീഡിയോ കാണാം

വിമാനത്തിനുള്ളിലെ രംഗങ്ങള്‍ പകര്‍ത്തിയ വീഡിയോ കാണാം...

English summary
Sunny Leone and her husband Daniel Weber were on their way to Latur in a private aircraft on Wednesday when their plane got caught in the middle of a storm and almost crashed due to bad weather. Sunny Leone shared videos of her mid-air 'harrowing' experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam