സണ്ണി ലിയോണിന് പിന്നാലെ ഭര്‍ത്താവും പോണ്‍ താരമായതിന് പിന്നിലെ കാരണം? രഹസ്യം പരസ്യമായി!

By Nimisha

അമേരിക്കയിലെ പോണ്‍രംഗത്തുനിന്നും ബോളിവുഡിലേക്കെത്തി താരമായി മാറിയതാണ് സണ്ണി ലിയോണ്‍. ഐറ്റം ഡാന്‍സും ഗ്ലാമറസ് പ്രകടനവുമായെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പല താരങ്ങളും ഏറ്റെടുക്കാന്‍ മടിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു ഈ താരം ഏറ്റെടുത്തത്. പോണ്‍ മേഖലയില്‍ നിന്നും സിനിമയിലെത്തിയതാണെന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയാണ് താരം നല്‍കാറുള്ളത്.

വളരെ ചെറുപ്പത്തില്‍ തന്നെ പോണ്‍ മേഖലയിലേക്ക് എത്തിയ ആളാണ് സണ്ണി. സീ5 ചാനലില്‍ കരന്‍ജിത്ത് കൗര്‍ എന്ന പരമ്പരയിലൂടെ താരത്തിന്റെ ജീവിതമാണ് വരച്ചുകാട്ടുന്നത്. ജീവിതത്തില്‍ മറക്കണമെന്നാഗ്രഹിച്ച പല കാര്യങ്ങളും വീണ്ടും ചിത്രീകരിക്കേണ്ടി വന്നപ്പോള്‍ മാനസികമായി തകര്‍ന്നുപോയിരുന്നു. എന്നാല്‍ ശക്തമായ പിന്തുണ നല്‍കി ഡാനിയല്‍ വെബ്ബര്‍ കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് താന്‍ പിടിച്ചുനിന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഭര്‍ത്താവും പോണ്‍ മേഖലയില്‍ എത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

സിനിമയ്ക്കപ്പുറത്തുള്ള പ്രവര്‍ത്തനം

സിനിമയ്ക്കപ്പുറത്തുള്ള പ്രവര്‍ത്തനം

സിനിമയില്‍ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായും താരം മുന്നിട്ടിറങ്ങാറുണ്ട്. മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലാണ് താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ധനസഹായം നല്‍കിയും സജീവ സാന്നിധ്യമായും താരം എത്താറുണ്ട്. അത്തരത്തിലുള്ള ഇടപെടലുകളൊക്കെ എന്നും വാര്‍ത്തായവാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

കേരളത്തെ സഹായിക്കാനുമെത്തി

കേരളത്തെ സഹായിക്കാനുമെത്തി

അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സിനിമാലോകം ഒന്നടങ്കം സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരവും സഹായം എത്തിച്ചിരുന്നു. ഇത് കൂടാതെ കേരളത്തിലേക്കുള്ള അവശ് സാധനങ്ങളും എത്തിച്ചിരുന്നു. 5 കോടി രൂപയാണ് താരം നല്‍കിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. എന്നാല്‍ ധനസഹായം നല്‍കിയ തുക എത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഭര്‍ത്താവും ഈ മേഖലയില്‍

ഭര്‍ത്താവും ഈ മേഖലയില്‍

സണ്ണി ലിയോണിന്റെ ജീവിത പങ്കാളിയായ ഡാനിയല്‍ വെബ്ബറും പോണ്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. സണ്ണിക്ക് പിന്നാലെയായി ഈ രംഗത്തെത്തുകയായിരുന്നു ഇദ്ദേഹം. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് പലരും ചോദിച്ചിരുന്നുവെങ്കിലും താരം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് താരം ആ കാരണമെന്താണെന്ന് വ്യക്തമാക്കിയത്. തനിക്കൊപ്പം മറ്റുള്ളവര്‍ അഭിനയിക്കുന്നത് കാണാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അതാണ് അദ്ദേഹവും ഈ മേഖലയിലേക്ക് തന്നെയെത്തിയത്.

സ്വന്തമായി കമ്പനി തുടങ്ങി

സ്വന്തമായി കമ്പനി തുടങ്ങി

സണ്ണിയെ അന്യപുരുഷന്‍മാര്‍ക്കൊപ്പം കാണാന്‍ താല്‍പര്യമില്ലാത്ത ഡാനിയല്‍ പിന്നീട് താരത്തിനൊപ്പം തന്നെ അഭിനയിച്ച് തുടങ്ങുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പോണ്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയതോടെ സ്വന്തം കമ്പനിയും ആരംഭിക്കുകയായിരുന്നു. സണ്ണി ഏറ്റെടുത്ത പ്രൊജക്ടുകള്‍ തീര്‍ക്കുന്നതിനായി ഇദ്ദേഹമായിരുന്നു സഹായിച്ചത്. വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ കാര്യങ്ങളിലും ശക്തമായ പിന്തുണയായിരുന്നു അദ്ദേഹം നല്‍കിയത്.

മെയിലുകള്‍ അയച്ചുള്ള സൗഹൃദം

മെയിലുകള്‍ അയച്ചുള്ള സൗഹൃദം

ദീര്‍ഘനാളത്തെ ബന്ധത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. ഡാനിയേലിന്റെ സുഹൃത്തിലൂടെയായിരുന്നു അദ്ദേഹത്തെ പരിചയപ്പെട്ടത്. ആദ്യ കാഴ്ചയില്‍ത്തന്നെ തനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നുവെന്നും അന്ന് കുറച്ച് നേരം മാത്രമേ തങ്ങള്‍ സംസാരിച്ചിരുന്നുള്ളൂവെന്നും താരം പറയുന്നു. ഫോണ്‍ നമ്പറും ഇമെയിലും സംഘടിപ്പിച്ചതിന് ശേഷം മെയിലിലൂടെയായിരുന്നു പിന്നീടുള്ള സൗഹൃദം. നിരവധി മെയിലുകള്‍ തങ്ങള്‍ അയച്ചിരുന്നുവെന്നും സണ്ണി ഓര്‍ക്കുന്നു.

ഡേറ്റിങ്ങിനെക്കുറിച്ച് പറയുമ്പോള്‍

ഡേറ്റിങ്ങിനെക്കുറിച്ച് പറയുമ്പോള്‍

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോഴാണ് ഡേറ്റിങ്ങിനെക്കുറിച്ച് ആലോചിച്ചത്. ആദ്യ ഡേറ്റിങ്ങില്‍ താന്‍ എത്താന്‍ വൈകിയിരുന്നുവെന്നും ക്ഷമാപൂര്‍വ്വം അദ്ദേഹം തന്നെ കാത്തിരിക്കുകയായിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു. ജീവിതത്തിലെ തന്നെ വളരെ മനോഹരമായ മൂഹൂര്‍ത്തങ്ങളായിരുന്നു അത്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് ആ 3 മണിക്കൂര്‍ എങ്ങനെയാണ് കടന്നുപോയതെന്ന് അറിയില്ലെന്നും താരം പറയുന്നു.

മാനസിക പിന്തുണ നല്‍കി കൂടെനിന്നു

മാനസിക പിന്തുണ നല്‍കി കൂടെനിന്നു

ജീവിതത്തിലെ തന്നെ കടുത്ത വിഷഘട്ടത്തില്‍ തുണയായി നിന്നതും അദ്ദേഹമാണ്. ഡേറ്റിങ്ങ് കഴിഞ്ഞ് 3 മാസം കഴിയുന്നതിനിടയിലായിരുന്നു അമ്മ ഞങ്ങളെ വിട്ടുപോയത്. മാനസികമായി ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. വിഷമഘട്ടത്തില്‍ താങ്ങായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. അദ്ദേഹവുമായുള്ള പ്രണയനിമിഷങ്ങളെക്കുറിച്ച് ഇന്നും താരം ഓര്‍ക്കുന്നുണ്ട്.

മോതിരം നല്‍കി

മോതിരം നല്‍കി

മോതിരമിടുന്നതിനായി പെട്ടി അന്വേഷിച്ച് നടന്നിരുന്ന തന്നെ അത്ഭുതപ്പെടുത്തിയിരുന്നു ഡാനിയേല്‍. പെട്ടി മാത്രമല്ല പുതിയൊരു മോതിരവും വാങ്ങിയാണ് അദ്ദേഹമെത്തിയത്. ആഗ്രഹിച്ചത് പോലെ തന്നെ വളരെ മോനഹരമായ ദാമ്പത്യ ജീവിതമാണ് തങ്ങളുടേതെന്നും താരം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഇവര്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. മാര്‍ച്ചില്‍ വാടക ഗര്‍ഭത്തിലൂടെ ഇവര്‍ക്ക് 2 ആണ്‍കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X