മോശം കാര്യങ്ങള്‍ മാത്രമല്ല, ഒരുപാട് നല്ലതും ഉണ്ട്! ബോളിവുഡിനെ കുറിച്ച് സണ്ണി ലിയോണ്‍
ബോളിവുഡില്‍ എറ്റവും കൂടുതല്‍ ആരാധകരുളള നായികമാരില്‍ ഒരാളാണ് സണ്ണി ലിയോണ്‍. ഗ്ലാമറസ് റോളുകളിലൂടെയാണ് സണ്ണി ലിയോണ്‍ സിനിമയില്‍ തിളങ്ങിയത്. 2012ല്‍ ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്. തുടര്‍ന്ന് ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിരുന്നു നടി. മലയാളത്തില്‍ മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സ് ഗാന രംഗത്ത് സണ്ണി എത്തിയിരുന്നു. മധുരരാജയ്ക്ക് പുറമെ രംഗീല എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചു.

അതേസമയം സണ്ണി ബോളിവുഡില്‍ എത്തി ഏട്ട് വര്‍ഷം തികയുകയാണ്. കഴിഞ്ഞ ഏട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് ഒരഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു. സിനിമയിലെ തന്റെ യാത്ര അതിശയകരമായിരുന്നു എങ്കിലും ഒരേസമയം വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുവന്നതെന്നും നടി പറയുന്നു. സംഭവിച്ച എല്ലാത്തിനും ഞാന്‍ വളരെ നന്ദിയുളളവളാണ്. മാത്രമല്ല ഇവിടത്തെ ആളുകള്‍ എന്നെ വളരെയധികം സ്‌നേഹിക്കുകയും, കരുതുകയും, സ്വീകരിക്കുകയും ചെയ്തു. ഞാന്‍ ഒരു സാധാരണ യാത്രയില്‍ നിന്നല്ല വന്നത്. കഠിനമായിരുന്നു ആ യാത്ര, ഒരുപാട് ഭ്രാന്തന്‍ കാര്യങ്ങള്‍ സംഭവിച്ചു, എന്നാല്‍ മോശത്തേക്കാള്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
ഹിന്ദി ചലച്ചിത്ര വ്യവസായം അതിശയകരമാണെങ്കിലും, തന്നെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ ആളുകള്‍ക്ക് സമയമെടുത്തുവെന്നും സണ്ണി പറഞ്ഞു. ''എന്റെ യാത്ര മറ്റുളളവരില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്, ആളുകള്‍ എന്നെ സ്വീകരിച്ചതില്‍ ഞാന്‍ ഭാഗ്യവതിയായിരുന്നു. ആളുകള്‍ എന്നെ അംഗീകരിക്കുന്നതില്‍ സമയമെടുത്തു, പക്ഷേ ഞാന്‍ ആദ്യമായി ഇവിടെയെത്തിയപ്പോഴും എന്നെ സ്വീകരിച്ച ബഹുഭൂരിപക്ഷം ആളുകളും ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞാന്‍ അതിജീവിച്ചത്, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ പറഞ്ഞു.


Click it and Unblock the Notifications











