»   » ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണിന്റെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ചിത്രങ്ങള്‍ പറയും!!!

ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണിന്റെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ചിത്രങ്ങള്‍ പറയും!!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ നേടിയെടുത്ത ആരാധകരെ ഇതുവരെ മറ്റ് താരങ്ങളാരും നേടിയിട്ടില്ലെന്നുള്ളതാണ് സത്യം. യുവാക്കള്‍ക്കിടയിലെ ഹരമായി സണ്ണി മാറിയിരുന്നു. സിനിമക്ക് ഉള്ളില്‍ നിന്നുമാത്രമല്ല പുറത്ത് നിന്ന് നോക്കുമ്പോളും സണ്ണിയെ മനോഹരിയാക്കുന്ന ചില കാര്യങ്ങളുണ്ട്.

സണ്ണിയെ അടുത്തറിയുന്നവര്‍ക്കൊന്നും അവരെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല. അത്രയധികം സിംപിളായ വ്യക്തിയാണ് സണ്ണി ലിയോണ്‍. നടി തന്റെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കുന്നത് പതിവാണ്. എല്ലാവരും ഹോട്ടായ ചിത്രങ്ങള്‍ക്ക് വേണ്ടി തപ്പി നടക്കുമ്പോള്‍ കാണാതെ പോവുന്ന ഒരു സണ്ണിയുടെ ജീവിതമുണ്ട്. ആ ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

പോണ്‍ നടി സണ്ണി ലിയോണ്‍

ഇന്‍ഡോ- കനേഡിയന്‍ അശ്ശീല ചിത്രങ്ങളിലഭിനയിക്കുന്ന നടിയും മോഡലുമെക്കെയായിരുന്നു സണ്ണി ലിയോണ്‍. ജിസം 2 എന്ന ചിത്രത്തിലുടെ ബോളിവുഡിലെത്തിയ മാദക സുന്ദരി ഇന്ത്യക്കാരുടെ രോമാഞ്ചമായി മാറിയത് പെട്ടെന്നായിരുന്നു.

ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന സ്‌നേഹനിധിയായ ഭാര്യ

ഒരു പോണ്‍ സ്റ്റാറായി അറിയപ്പെടുന്ന സണ്ണിയുടെ ദാമ്പത്യ ജീവിതം നൂറു ശതാമാനം വിജയമാണ്. ഭര്‍ത്താവ് ഡാനിയേല്‍ വെബറിനെ കഴിഞ്ഞെ നടിക്ക് മറ്റാരുമുള്ളു. ഭര്‍ത്താവിനെ ചുംബിക്കുന്ന മനോഹര ചിത്രം നടി ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെച്ചതാണിത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റായി സണ്ണി

സണ്ണിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ജീറ്റി. ജീറ്റിയെ മേക്കപ്പിടാന്‍ സഹായിക്കുന്ന ചിത്രമാണിത്. മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ഗുരുവായി സണ്ണി മാറിയിരിക്കുകയാണ്.

ജീറ്റിക്കൊപ്പം സമയം ചിലവിടുന്ന താരം

താരജാഡയിലുള്ളവര്‍ തന്റെ സഹായികളുമായി ഒരു അകലം പാലിക്കുന്നവരാണ്. അത്തരക്കാര്‍ക്കിടയില്‍ സണ്ണി വ്യത്യസ്തയാണ്. തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ജീവിതത്തിലെ ഏറ്റവും പ്രധാന്യമുള്ളവരുടെ ലിസ്റ്റിലാണ് സണ്ണി ഉള്‍പ്പെടുത്തിരിക്കുന്നത്. ജീറ്റിയോടെപ്പം സമയം ചിലവിടുന്ന ഈ ചിത്രത്തില്‍ നിന്നും അത് വ്യക്തമാകും.

ഫോട്ടോഗ്രാഫറുടെ ഫോട്ടോ എടുക്കുന്നു

തന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയാണ് സണ്ണി. 'നീ എന്റെ ഫോട്ടോ എടുക്കുന്നു. അപ്പോള്‍ ഞാന്‍ നിന്റെയും എടുക്കും എന്നു പറഞ്ഞു കൊണ്ടാണ് സണ്ണി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്'.

കുഞ്ഞു ആരാധികയുമായി സൗഹൃദം പങ്കുവെക്കുന്നു

തന്റെ കുഞ്ഞു ആരാധികയുമായി സൗഹൃദം പങ്കിടുന്ന സണ്ണി. ആ ചിത്രത്തിലുടെ കുഞ്ഞുപെണ്‍കുട്ടിയെ താന്‍ സ്‌നേഹിക്കുന്നു എന്നാണ് സണ്ണി പറയുന്നത്.

ലോക്കെഷനിലെ തമാശകള്‍

സിനിമയുടെ ലോക്കെഷനുകളില്‍ സണ്ണി എല്ലാവരോടും നല്ല അടുപ്പത്തിലാണ് പെരുമാറുക. അത്തരത്തില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ തമാശ പറഞ്ഞു പൊട്ടിചിരിക്കുന്ന സണ്ണിയുടെ ചിത്രം.

തറയിലിരുന്നും ഭക്ഷണം കഴിക്കും

സണ്ണി സിനിമയുടെ ചിത്രീകരണത്തിനിടെ നിലത്തിരുന്നു ഭക്ഷണം കഴിക്കുകയാണ്. പുറകില്‍ നിര്‍ത്തിയിരിക്കുന്ന വാഹനത്തില്‍ ചാരി ഇരിക്കുന്ന സണ്ണി ആ സമയങ്ങളില്‍ ഏറെ സന്തോഷവതിയാണെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

വലിയ ചര്‍ച്ച

ചിത്രം കാണുമ്പോള്‍ തോന്നും സണ്ണി വലിയ എന്തോ ചര്‍ച്ച ആണെന്ന്. എന്നാല്‍ ഉച്ചയ്ക്ക് എന്ത് ഭക്ഷണം കഴിക്കുമെന്ന് ആലോചിച്ച് തല പുകക്കുകയാണെന്നാണ് നടി പറയുന്നത്.

ദുബായില്‍ നിന്നും പാര്‍ട്ടിക്കിടെ

ദുബായില്‍ വെച്ചു നടത്തിയ പാര്‍ട്ടിക്കിടെ സണ്ണി പൂത്തിരികള്‍ കത്തിച്ചു ആഘോഷിക്കുന്ന ചിത്രമാണിത്.

കാരവന്റെ ഉള്ളില്‍ മാത്രമല്ല

ഇന്ന് സിനിമ സെറ്റുകളിലെത്തുന്ന താരങ്ങള്‍ വിശ്രമിക്കുന്ന സമയം കാരവന്റെ ഉള്ളില്‍ മാത്രമായിരിക്കും എന്നാല്‍ സണ്ണി പുറത്തുള്ള ചൂടിനെ പ്രതിരോധിക്കാന്‍ കൂളറിന് മുന്നില്‍ ഇരിക്കുകയാണ്.

സണ്ണിയുടെ പ്രിയപ്പെട്ടയാള്‍

സണ്ണി തന്റെ പട്ടിക്കുട്ടിയുടെ കൂടെ കളിക്കുന്ന ചിത്രമാണ്. ചിത്രത്തിന് തല വാചകമായി വളരെ വൈകി പോയെന്നും അതിനാല്‍ ഇപ്പോള്‍ ക്ഷമ ചോദിക്കുകയാണെന്നും പറഞ്ഞാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സോവാംഗിനൊപ്പം തമാശയില്‍

ക്രിക്കറ്റിലെ തമാശകള്‍ പറഞ്ഞ് സേവാംഗിനെ ചിരിപ്പിക്കുന്ന ചിത്രമാണിത്. മസാല കമന്ററി എന്ന പരിപാടിക്കിടെയാണ് സണ്ണി ക്രിക്കറ്റിലെ തമാശകള്‍ പങ്കുവെച്ചിരിക്കുന്നത്.

ആനന്ദ നിമിഷങ്ങള്‍

ഭര്‍ത്താവിനൊപ്പം ഗുല്‍മര്‍ഗില്‍ പോയപ്പോള്‍ അവിടെ നിന്നും മഞ്ഞു മലയില്‍ കളിക്കുന്ന ചിത്രം. ഫേസ്ബുക്കിലുടെ നടി ഷെയര്‍ ചെയ്തിരിക്കുകയാണ്.

കുസൃതിയായ സണ്ണി

എല്ലാവരും ഉറങ്ങുന്ന രീതിയില്‍ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ കുസൃതി കാണിച്ചു കൊണ്ടാണ് സണ്ണി ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.

ഫെര്‍ഫ്യൂം കളക്ഷന്‍

താന്‍ പുതിയ സിനിമ ചെയ്യുന്നതിന്റെ ആകാംഷയിലാണെന്നും അതിനൊപ്പം എന്റെ ഇഷ്ടപ്പെട്ട പെര്‍ഫ്യൂം ഡിയോ ലൈന്‍, ഉള്‍പ്പെടെയുള്ളവയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

ആരാധകര്‍ക്കൊപ്പം

താനെയില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണിത്. കുട്ടികളും സ്ത്രീകളുമായി നിരവധി പേര്‍ ചുറ്റും കൂടി നിന്നെങ്കിലും ആരെയും നിരാശപ്പെടുത്തതാതെ ചിരിച്ചു കൊണ്ട് ഫോട്ടോക്ക് നിന്നു കൊടുക്കുന്ന സണ്ണി ലിയോണ്‍.

ഇത്രയും സിപിംള്‍

ഈ ചിത്രത്തെ താന്‍ വളരെ അധികം സ്‌നേഹിക്കുന്നു എന്നു പറഞ്ഞ് സണ്ണി പങ്കുവെച്ച ചിത്രമാണിത്. എന്തോ കാര്യം പറഞ്ഞ് കൂടെയുള്ളവരെയെല്ലാം ചിരിപ്പിക്കുകയായിരുന്നു.

സിക്‌സ് അല്ലെങ്കില്‍ ഫോര്‍ അടിക്കുമോ?

സിക്‌സ് അല്ലെങ്കില്‍ ഫോര്‍ അടിക്കുമോ എന്ന് ചോദിച്ചു കൊണ്ടാണ് സണ്ണി ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല ക്രിക്കറ്റില്‍ താല്‍പര്യമുള്ള നിങ്ങളുടെ കൂട്ടുകാരെ ടാഗ് ചെയ്യാനും നടി പറയുന്നു.

വിശ്രമ വേളയില്‍

സണ്ണി സിനിമയുടെ ചിത്രീകരണത്തിനിടെ വിശ്രമിക്കുന്ന ചിത്രമാണിത്. ഫ്രീയായിരിക്കുന്ന ചില നിമിഷങ്ങള്‍

യാത്ര വേള

സണ്ണിയുടെ ഒരു യാത്രക്കിടയില്‍ എടുത്ത ചിത്രമാണ്. യാത്രവേളകളില്‍ സിപിംള്‍ വസ്ത്രത്തിനാണ് നടി പ്രധാന്യം നല്‍കാറുള്ളത്.

സാഹസിക യാത്രകള്‍

ഭര്‍ത്താവിനൊപ്പം മരുഭൂമിയില്‍ നിന്നും സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സണ്ണി. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ മുകളില്‍ നിന്നും താഴെക്ക് ചാടുകയായിരുന്നു.

English summary
Sunny Leone reveals her attitude in cinema location

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam