വിവാഹ വസ്ത്രം വരെ വാങ്ങി, പക്ഷെ വരൻ വഞ്ചിച്ചു; ഡാനിയേൽ വന്ന ശേഷമുള്ള ജീവിതം; സണ്ണി ലിയോൺ
ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് സണ്ണി ലിയോൺ. നീലച്ചിത്രങ്ങളിലൂടെ കരിയർ തുടങ്ങിയ സണ്ണി പിന്നീട് സിനിമകളിലേക്ക് ശ്രദ്ധ കൊടുത്തു. ജിസം 2 എന്ന സിനിമയിലൂടെയാണ് സണ്ണിയുടെ ബോളിവുഡ് അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ സണ്ണി വൻ തരംഗം സൃഷ്ടിച്ചു. ഇന്ത്യയൊട്ടുക്കും ആരാധകരെ സൃഷ്ടിക്കാൻ നടിക്ക് കഴിഞ്ഞു. സണ്ണി ലിയോണിന്റെ സിനിമകൾ തുടരെ റിലീസ് ചെയ്യുന്നതും ഇവ സാമ്പത്തിക വിജയം നേടുന്നതുമാണ് പിന്നീട് സിനിമാ ലോകം കണ്ടത്.
സൂപ്പർസ്റ്റാർ സിനിമളിൽ ഡാൻസ് നമ്പർ ചെയ്യാനും സണ്ണി ലിയോൺ തയ്യാറായി. പോൺ താരം എന്ന ഇമേജ് മാറ്റാൻ കുറച്ച് കാലം സണ്ണി ലിയോണിന് വേണ്ടി വന്നു. ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ മനസിലാക്കി മുന്നോട്ട് നീങ്ങാൻ സണ്ണി ലിയോണിന് സാധിച്ചു. കരിയറിനൊപ്പം കുടുംബ ജീവിതത്തിലേക്കും സണ്ണി ലിയോൺ ഇന്ന് ശ്രദ്ധ നൽകുന്നു. ഡാനിയേൽ വെബർ എന്നാണ് ഭർത്താവിന്റെ പേര്. ഇരുവർക്കും മൂന്ന് മക്കളുമുണ്ട്.

ഇപ്പോഴിതാ ജീവിതത്തിൽ മുമ്പൊരിക്കലുണ്ടായ വിഷമ ഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സണ്ണി ലിയോൺ. ഡാനിയേൽ വെബറിന് മുമ്പ് തന്റെ കാമുകനായിരുന്ന വ്യക്തി തന്നെ വഞ്ചിച്ചതിനെക്കുറിച്ചാണ് സണ്ണി ലിയോൺ സംസാരിച്ചത്. വിവാഹത്തിന് രണ്ട് മാസം മുമ്പാണ് കാമുകൻ തന്നെ ഉപേക്ഷിച്ചതെന്ന് സണ്ണി ലിയോൺ പറയുന്നു. എന്തോ പിശകുണ്ടെന്ന് തോന്നി. ഇതോടെ വിവാഹം കഴിക്കാനിരുന്ന ആളോട് തന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചു.
അയാൾ തന്നെ വഞ്ചിക്കുകയായിരുന്നെന്ന് പിന്നീടാണ് മനസിലായതെന്നും സണ്ണി ലിയോൺ പറയുന്നു. വിവാഹത്തിന് രണ്ട് മാസം മുമ്പാണിത്. ഹവായിൽ വെഡ്ഡിഗ് ഡെസ്റ്റിനേഷൻ തീരുമാനിച്ചിരുന്നു. വസ്ത്രങ്ങളെടുത്തു. എല്ലാം റെഡിയായി. വിവാഹം മുടങ്ങിയത് തന്നെ ഏറെ ബാധിച്ചിരുന്നെന്നും സണ്ണി ലിയോൺ തുറന്ന് പറഞ്ഞു. ഡാനിയേൽ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ ഈ വിഷമങ്ങൾ മാറിയെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.

ദൈവം അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുകയും ഒരു മാലാഖായെ എനിക്കായി അയക്കുകയും ചെയ്തു. അമ്മ മരിച്ചപ്പോഴും അച്ഛൻ മരിച്ചപ്പോഴും എന്റെ ഇപ്പോഴത്തെ ഭർത്താവ് ഒപ്പം ഉണ്ടായിരുന്നു. അന്ന് മുതൽ ഇന്ന് വരെയും തനിക്കൊപ്പം ഡാനിലേയുണ്ടായിട്ടുണ്ടെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.
2011 ലാണ് ഡാനിലേൽ വെബറും സണ്ണി ലിയോണും വിവാഹിതരാകുന്നത്. കരൺജിത് കൗർ വൊഹ്റ എന്നാണ് സണ്ണി ലിയോണിന്റെ യഥാർത്ഥ പേര്. കാനഡയിലേക്ക് കുടിയേറിയ ഇന്ത്യൻ കുടുംബമാണ് സണ്ണി ലിയോണിന്റേത്. നടി ജനിച്ചത് കാനഡയിലാണ്.
പോൺ ഇൻഡസ്ട്രിയിലേക്ക് വരുന്നതിന് മുമ്പ് ഒന്നിലേറെ ജോലികൾ സണ്ണി ലിയോൺ ചെയ്തിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് കരിയറിനെ ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ സണ്ണി ലിയോണിന് സാധിച്ചു. ഡാൻസ് നമ്പറുകളിലൂടെ മലയാള സിനിമകളിലും സണ്ണി ലിയോൺ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











