എന്നേയും ഡാനിയേയും ചിലർ വേർപിരിയിപ്പിച്ചു!! ആ വെറുപ്പുളവാക്കിയ സംഭവം വെളിപ്പെടുത്തി സണ്ണി ലിയോൺ

ഒരിക്കലും താൻ നടിയാകാൻ ആഗ്രഹിച്ചിരുന്നില്ല.

By Suchithra Mohan

സണ്ണി ലിയോൺ എന്ന താരത്തിന് ലഭിച്ച പ്രശസ്തിയും പ്രേക്ഷക പിന്തുണയും ഇന്നും ബോളിവുഡിലെ പല നടിമാർക്കും ലഭിച്ചിട്ടില്ല. ഏറ്റവും തരംതാഴ്ന്നതും വില കുറഞ്ഞതുമായിട്ടാണ് പോൺ മേഖലയെ പലരും നോക്കുന്നത്. എന്നാൽ ഒരു പോൺ താരമായിരുന്ന സണ്ണി ലിയോൺ ഇപ്പോൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പോൺ താരങ്ങളോടുള്ള പ്രേക്ഷകരുടെ സങ്കൽപ്പങ്ങളെല്ലാം നടി മാറ്റി മറിച്ചു.

വിവാഹത്തിനു മുൻപും ബ്രേക്കപ്പിനെ കുറിച്ചും വിവാഹത്തിനു ശേഷം ഡിവോഴ്സിനെ കുറിച്ചുള്ള കഥകളാണ് താരങ്ങളെ ചുറ്റിപ്പറ്റി കേൾക്കുന്നത്. ബോളിവുഡിൽ ഇത്തരം വാർത്തകൾക്ക് ഒരു കുറവുമില്ല. സുഖമായി ജീവിക്കുന്നവരെ പാപ്പരാസികൾ ബന്ധം വേർപെടുത്തും. എല്ലാവരും അസൂയയോടെ നോക്കി കാണുന്ന താരദമ്പതികളാണ് സണ്ണിയും ഭർത്താവ് ഡാനിയൽ വെബ്ബറും. ഇവരെ കുറിച്ചും ഇത്തരത്തിലുളള നിരവധി കഥകൾ പ്രചരിച്ചിരുന്നു. ജീവിതത്തിൽ ഏറ്റവും സങ്കടപ്പെട്ട നിമിഷത്തെ കുറിച്ച് സണ്ണി വെളിപ്പെടുത്തുകയാണ്.സ്കൂപ് വൂപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

വിവാഹ മോചനം

വിവാഹ മോചനം

ഞാനും ഡാനിയും വിവാഹ മോചിതരാകുന്നു എന്ന വാർത്തയാണ് തന്നെ ആദ്യം ഞെട്ടിപ്പിച്ച വാർത്ത. ഇതിനു പിന്നാലെ തന്നെ തേടി മറ്റൊരു വാർത്തയും എത്തിയിരുന്നു. താൻ ഗർഭിണിയാണെന്ന്. താനും ഡാനിയും രണ്ടാകുന്നു എന്ന വാർത്ത വലിയ രീതിയിൽ വ്യാപിച്ചിരുന്നു. ഈ വാർത്ത കണ്ട് ഡാനിയുടെ അമ്മ തന്നെ വിളിക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും തുറന്ന് സംസാരിക്കാനുണ്ടൊയെന്നായിരുന്നു അമ്മ ചോദിച്ചത്. ഈ രണ്ടു വ്യാജ വാർത്തകളും തന്നെ വല്ലാതെ ഞെട്ടിപ്പിച്ചിരുന്നെന്ന് സണ്ണി പറഞ്ഞു.

 അത്ഭുതപ്പെടുത്തിയ വ്യാജ സന്ദേശം

അത്ഭുതപ്പെടുത്തിയ വ്യാജ സന്ദേശം

അത്ഭുതപ്പെടുത്തിയ മറ്റൊരു വ്യാജ സന്ദേശത്തിനെ കുറിച്ചും നടി വെളിപ്പെടുത്തി. ഒരു ദിവസം തനിയ്ക്ക് ഒരു സന്ദേശം ലഭിച്ചിരുന്നു. ഗെയിം ഓഫ് ത്രോൺസിൽ തന്നെ അഭിനയിപ്പിക്കാൻ താൽപര്യമുണ്ടെന്നായിരുന്നു അത്. ഈ മെസേജ് തന്നെ ശരിയ്ക്കും അത്ഭുതപ്പെടുത്തിയിരുന്നു. എന്നൽ ഇതിനൊപ്പെ ഐഎംഡിബി ലിങ്ക് കൂടി അയച്ചിരുന്നു. ഇതു നോക്കിയപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് മനസ്സിലായതെന്നും സണ്ണി പറഞ്ഞു.

 നടിയാകാനായിരുന്നില്ല ആഗ്രഹം

നടിയാകാനായിരുന്നില്ല ആഗ്രഹം

ഒരിക്കലും ഒരു നടിയാകാൻ ആഗ്രഹിച്ചിരുന്നില്ല.സ്വന്തമായി ഒരു ബിസിനസ്സ് ആയിരുന്നു സ്വപ്നം. സ്വന്തമായി ഒരു കമ്പനി തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു സാധാരണ പഞ്ചാബി കുടുംബത്തിലായിരുന്നു താൻ ജനിച്ചത്. പഠിക്കുന്ന കാലത്ത് ഒരു മോഡൽ ആകണമെന്ന ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ മര്യാദയ്ക്ക് പോയി സ്കൂളിൽ പഠിക്കാനായിരുന്നു ല വീട്ടിൽ നിന്ന് പറഞ്ഞത്.

 പോൺ മേഖല വളറെ പ്രൊഫഷണലാണ്

പോൺ മേഖല വളറെ പ്രൊഫഷണലാണ്

അഡൽറ്റ് ഇൻഡസ്ട്രിയിൽ കാര്യങ്ങൾ വളരെ പ്രൊഫഷണലായിട്ടാമ് നടക്കുന്നത്. സമയത്തിന്റെ കാര്യത്തിലായാലും പ്രതിഫലത്തിന്റെ കാര്യത്തിലായാലും ഇവിടെ വളരെ കൃത്യമാണ്. എന്നാൽ ബോളിവുഡിൽ അങ്ങനെയല്ല ഇവിടെ എല്ലാം ഇമോഷണലാണ്. പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്താലും അ‍ഞ്ച് മിനിട്ട് കൂടിയെന്ന് പറയും. കൂടാതെ തിരക്കഥയിലുളള രംഗങ്ങൾ എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യാം. അ‍്ച് മിനിട്ട് കൊണ്ട് സിനിമയുടെ ക്ലൈമാകസ് വരെ മറ്റുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് താരം പറഞ്ഞു.

 നർമ്മാണ രംഗത്തേയ്ക്ക്

നർമ്മാണ രംഗത്തേയ്ക്ക്

സണ്ണി ലിയോൺ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വയ്ക്കുകയാണ്. ഈ വർഷം സ്വന്തമായി ഒരു സിനിമ നിർമ്മിക്കാൻ പോകുകയാണെന്നും താരം പറഞ്ഞു. അതിന്റെ തയ്യാറെടുപ്പുകൾ നടന്നു വരുകയാണ്. കൂടാതെ ഈ വർഷം സ്വന്തമായി ഒരു കോസ്റ്റ്മറ്റിക്സ് ബ്രാൻഡ് ആരംഭിക്കുകയാണ്. സ്റ്റാർ സ്ട്രാക്ക് എന്നാണ് അതിന്റെ പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X