സണ്ണി ലിയോണിന്റെ മസ്തീസാദെയ്ക്ക് സെന്‍സര്‍ ക്ലിയറന്‍സ്
സണ്ണി ലിയോണ്‍ ചിത്രം മസ്തീസാദെയ്ക്ക് സെന്‍സര്‍ ക്ലിയറന്‍സ് ലഭിച്ചു. സെന്‍സര്‍ ബോര്‍ഡ് അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് റിലീസ് നീണ്ടു പോയ ചിത്രമാണ് ഇപ്പോള്‍ റിലീസിന് തയാറെടുക്കുന്നത്.
മെയ് ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചത്രമായിരുന്നു മസ്തീസാദെ . സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ചില സീനുകളും ഡയലോഗുകളും സംവിധായകന്‍ മിലപ് സവേരി ഒഴിവാക്കി.

ഇവ ഒളിവാക്കിയതോടെയാണ് സെന്‍സര്‍ ബോര്‍ഡ് അഡല്‍ട്ട്‌സ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് മസ്തീസാദെയ്ക്ക് അനുവദിച്ചത്. എത്ര സീനുകളാണ് ചിത്രത്തില്‍നിന്ന് നീക്കം ചെയ്തതെന്ന് നിര്‍മ്മാതാവ് രംഗീത നന്ദി വെളിപ്പെടുത്തിയിട്ടില്ല.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അതീവ സന്തുഷ്ടനാണെന്നും സിനിമയുടെ റിലീസിംഗ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ മിലപ് സവേരി പറഞ്ഞു.


Click it and Unblock the Notifications