സണ്ണി ലിയോണിന്റെ ആരാധകരെ കയ്യിലെടുത്ത് മകൾ നിഷ!! മക്കളുമായി താരം പുറത്ത്... വീഡിയോ വൈറൽ
ലോകമെമ്പാടും ആരാധകരുളള താരമാണ് സണ്ണി ലിയോൺ. സണ്ണിയെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. പെതുവേദിയിലും അഭിമുഖങ്ങളിലും എത്തുമ്പോൾ മക്കളെ കുറിച്ചുള്ള ചോദ്യം പതിവാണ്. കൂടാതെ സമൂഹമാധ്യമങ്ങളിലൂടേയും കുഞ്ഞുങ്ങളുടെ സുഖവിശേഷങ്ങൾ ആരാധകർ ചോദിക്കാറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് കുഞ്ഞുങ്ങളോടൊപ്പമുളള സണ്ണിയുടെ വീഡിയോയാണ്. മക്കളായ നിഷ, അഷർ, നോവ എന്നിവരോടൊപ്പം കാറിൽ നിന്ന് പുറത്തിറങ്ങുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കുഞ്ഞിനെ എടുത്ത് മൂത്ത മകളുടെ കൈ പിടിച്ച് നടന്നു പോകുകയാണ് സണ്ണി. വീഡിയോയിൽ ഏറെ ശ്രദ്ധയാകർഷിച്ചത് താരകുടുംബത്തെ കാണാൻ തടിച്ചു കൂടിയ ആരാധകരെ നോക്കി നിഷ്കളങ്കാമായ പുഞ്ചിരിയോടെ കൈ വീശി കാണിക്കുന്ന നിഷയാണ്.
ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം പകരുന്നത് മക്കളോടൊപ്പവും ഭർത്താവിനോടൊപ്പവും സമയം ചിലവിടുന്നതാണെന്ന് സണ്ണി അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട് . സിനിമ തിരക്കുകൾക്കിടയിലും സണ്ണി തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. ആഘോഷങ്ങളെല്ലാം കുടുംബത്തോടൊപ്പമാണ് താരം ആഘോഷിക്കാറുളളത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.


Click it and Unblock the Notifications