»   » സണ്ണി ലിയോണ്‍ ബോളിവുഡില്‍ ചുവടൊന്നു മാറ്റി ചവിട്ടുന്നു

സണ്ണി ലിയോണ്‍ ബോളിവുഡില്‍ ചുവടൊന്നു മാറ്റി ചവിട്ടുന്നു

Posted By:
Subscribe to Filmibeat Malayalam

ഹോട്ട് ആന്റ് സെക്‌സി താരം സണ്ണി ലിയോണ്‍ നിര്‍മ്മാതാവിന്റെ കുപ്പായം അണിയുന്നു. പ്രേക്ഷകരെ ഗ്ലാമര്‍ വേഷത്തിലൂടെ ഞെട്ടിക്കുന്ന സണ്ണി ഇനി അണിയറയുടെ പിന്നില്‍ നിന്നു കളി കാണും. നിര്‍മ്മാണ മേഖലയില്‍ ഒരു കൈ വെക്കാനാണ് ഇനി സണ്ണിയുടെ പുറപ്പാട്.

ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറിനൊപ്പമാണ് നിര്‍മ്മാണ മേഖലയില്‍ സണ്ണി ഇറങ്ങുന്നത്. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ക്രിഷ്, റാവണ്‍ എന്നിവ പോലുള്ള ചിത്രമായിരിക്കും സണ്ണിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുക. നായകനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് സണ്ണി ലിയോണ്‍ നിര്‍മ്മിക്കുക.

sunny-leone

മാര്‍വല്‍ കോമിക്‌സ് സിനിമ പോലെ ഞെട്ടിപ്പിക്കുന്ന ചിത്രവുമായാണ് ഞങ്ങളെത്തുകയെന്ന് സണ്ണി പറയുന്നു. സണ്ണി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂപ്പര്‍ഹീറോ ഇമേജുള്ള ഒരു കഥാപാത്രമായി സണ്ണി ലിയോണ്‍ എത്തുന്നതായിരിക്കും.

അശ്ലീല ചിത്രത്തിലെ നായിക എന്നുള്ള പേര് മാറ്റാന്‍ ഉറപ്പിച്ചാണ് സണ്ണി ഇറങ്ങുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനാണ് ഇനി താരത്തിന്റെ ശ്രമം. സണ്ണി ലിയോണിന്റെ വ്യത്യസ്ത മുഖങ്ങള്‍ ഇനി ബോളിവുഡില്‍ കാണാമെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Sunny Leone upcoming home production with husband Daniel Weber, the adult-star-turned-Bollywood-actress will be playing a true-blue superheroine
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam