സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കി സണ്ണി ലിയോണ്‍! വൈന്‍ റെഡ് കളറില്‍ ഹോട്ട് ആയി സണ്ണിയുടെ ചിത്രങ്ങള്‍
സണ്ണി ലിയോണ്‍ ഇന്ത്യയും ലോകം മുഴുവനും അറിയപ്പെടുന്ന നടിയാണ്. അശ്ലീല സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയായ നടി ഇപ്പോള്‍ ബോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണ്. മൂന്ന് മക്കള്‍ക്കൊപ്പം കുടുംബ ജീവിതവും സിനിമയിലെ തിരക്കുകളുമെല്ലാം നടി ഒരുപോലെ കൊണ്ട് നടക്കുകയാണ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായി കാണാറുള്ള സണ്ണി രസകരമായ പല കാര്യങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ഫോട്ടോസ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. വൈന്‍ റെഡ് കളര്‍ വസ്ത്രത്തില്‍ അതീവ സുന്ദരിയായിരിക്കുന്ന സണ്ണിയുടെ ചിത്രങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ചിത്രത്തിലെ സണ്ണി അതി മനോഹരിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

നെറ്റില്‍ തുന്നി എടുത്തിരിക്കുന്ന ലോങ് ഗൗണില്‍ ഗ്ലാമറസ് ആയിട്ടും അതുപോലെ ഹോട്ട് ലുക്കാണെന്നും ആരാധകര്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്ന് മിനുറ്റുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഏഷ്യസ്പാ ഇന്ത്യയുടെ ബ്രേക്ക് ത്രൂ ബ്യൂട്ടി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം വാങ്ങാനെത്തിയതായിരുന്നു സണ്ണി. പുരസ്‌കാരം വാങ്ങിയതിന് ശേഷമുള്ള ചിത്രവും സണ്ണി പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications