»   » സണ്ണി ലിയോണിന്റെ 'പതിവ് ചൂടന്‍' രംഗങ്ങള്‍ മാത്രം; പുതുമയില്ലാതെ ബോറടിക്കുന്നു !!

സണ്ണി ലിയോണിന്റെ 'പതിവ് ചൂടന്‍' രംഗങ്ങള്‍ മാത്രം; പുതുമയില്ലാതെ ബോറടിക്കുന്നു !!

Posted By: Rohini
Subscribe to Filmibeat Malayalam

മാദകനടി എന്ന ലേബലില്‍ നിന്ന് നായികയായി മാറിയപ്പോഴും സണ്ണി ലിയോണിന് മാറ്റങ്ങളൊന്നുമില്ല. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം അഡല്‍സ് ഓണ്‍ലി തന്നെയാണ്. കഥയ്ക്ക് വേണ്ടി എന്ന് പറഞ്ഞാലും, സണ്ണി ലിയോണിനെ തേടി വരുന്നത് അത്തരം കഥകള്‍ മാത്രമാണെന്നതാണ് വാസ്തവം.

രാജീവ് ചൗധരി സംവിധാനം ചെയ്യുന്ന സണ്ണി ലിയോണിന്റെ പുതിയ ചിത്രമായ ബെയ്മാന്‍ ലവ്വിലും പതിവ് കാഴ്ചകള്‍ മാത്രമാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള വിവരം. ചിത്രത്തിന്റെ ട്രെയിലര്‍ ഇത് വ്യക്തമാക്കുന്നു.

പുതമയില്ലാത്ത സണ്ണി ലിയോണ്‍ സിനിമകള്‍ ബോറടിയാകുന്നു എന്ന വിമര്‍ശനങ്ങള്‍ ബോളിവുഡില്‍ നിന്നും ഉയരുന്നു... ട്രെയിലറിലെ ചില ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം

പുതുമയില്ലാത്ത കഥ, പുതമയില്ലാത്ത രംഗങ്ങള്‍

സണ്ണി ലിയോണിന്റെ പുതിയ ചിത്രമായ ബെയ്മാന്‍ ലവ്വിലും പുതുമയൊന്നും അവകാശപ്പെടാനില്ല എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പതിവ് കഥ. പതിവ് രംങ്ങള്‍... അത്രമാത്രം.

വണ്‍ നൈറ്റും മസ്തിസാദും

സണ്ണി ലിയോണിന്റെ മുന്‍ ചിത്രങ്ങളായ മസ്തിസാദയെയും വണ്‍ നൈറ്റിനെയും പോലെ ബെയ്മാന്‍ ലവ്വും പതിവ് 'ചൂടന്‍ രംഗങ്ങള്‍' മാത്രമാണ് കാണിച്ചുകൊണ്ടിരിയ്ക്കുന്നത്.

സണ്ണിയെ വച്ച് പണം നേടുന്ന സിനിമ

എന്നാല്‍ മസ്തിസാദയും വണ്‍ നൈറ്റും നല്ല സാമ്പത്തിക നേട്ടം നേടിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ ചൂടന്‍ രംഗങ്ങള്‍ വച്ച് പണം വാരുന്നു എന്നതിനപ്പുറം ഇത്തരം ചിത്രങ്ങളില്‍ ഒന്നുമില്ല എന്നാണ് വിമര്‍ശനം. ബെയ്മാന്‍ ലവ്വും അതിന് വിപരീതമായിരിക്കില്ല.

എന്തുകൊണ്ട് സണ്ണി പ്രചാരണം നടത്തുന്നില്ല

സിനിമയുടെ സംവിധായകനും മറ്റും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും, ബെയ്മാന്‍ ലവ്വിന്റെ പ്രചാരണ പരിപാടികള്‍ക്കോ മറ്റോ സണ്ണി ലിയോണ്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നു.

English summary
Adult star-turned-actress, Sunny Leone is one pouplar name! Everybody knows about her but sadly, her films so far, have never spoken for themselves! After delivering a series of terrible films, Sunny Leone is back again with an extended trailer of her upcoming film, Beiimaan Love!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X