പഴയകാര്യം ഓര്‍ത്ത് ആയിരം വട്ടം കരഞ്ഞു, സണ്ണി ലിയോണിന്റെ ഹൃദയം തകര്‍ത്തു കളഞ്ഞ കാര്യം ഇതായിരുന്നു!

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഹോട്ട് നടി അത് സണ്ണി ലിയോണ്‍ ആണ്. കാലം എത്ര കഴിഞ്ഞാലും സണ്ണിയോട് എല്ലാവര്‍ക്കും പ്രത്യേക വാത്സല്യമാണെന്നുള്ളതാണ് വസ്തുത. പോണ്‍ സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയ സണ്ണി ലിയോണിനെ ജീവിതകഥ ആസ്പദമാക്കി സിനിമ വരികയാണ്.

കരണ്‍ജിത് കൗര്‍ പേര് കേട്ടാല്‍ എല്ലാവര്‍ക്കും പെട്ടെന്ന് മനസിലാവുകയില്ലെങ്കിലും സണ്ണിയുടെ യഥാര്‍ത്ഥ പേരാണത്. സിനിമയിലെത്തിയപ്പോഴാണ് കരണ്‍ജിത് കൗര്‍ എന്ന പേര് മാറ്റി സണ്ണി ലിയോണ്‍ ആയത്. ഇന്നലെ രാത്രി താന്‍ ആയിരം പ്രാവിശ്യം കരഞ്ഞ കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സണ്ണിയിപ്പോള്‍.

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

അശ്ലീല സിനിമകളില്‍ നിന്നും ബോളിവുഡിലെത്തിയ നടിയാണ് സണ്ണി ലിയോണ്‍. കാനഡയില്‍ ജനിച്ച ഇന്ത്യന്‍ അമേരിക്കന്‍ മോഡലായ സണ്ണിയുടെ യഥാര്‍ത്ഥ പേര് കരണ്‍ജിത് കൗര്‍ വോഹ്‌ര എന്നാണ്. സണ്ണിയെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സണ്ണി ലിയോണ്‍ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെ കേരളത്തില്‍ വന്ന് തരംഗമായിട്ടായിരുന്നു സണ്ണി തിരിച്ച് പോയത്. ജിസം 2 എന്ന സിനിമയിലൂടെ 2012 ല്‍ ബോളിവുഡില്‍ അഭിനയിച്ച് തുടങ്ങിയ സണ്ണി തേരെ ഇന്ത സാര്‍ എന്ന സിനിമയിലായിരുന്നു അവസാനമായി അഭിനയിച്ചത്.

ജീവിതകഥ സിനിമയാക്കുന്നു...

ജീവിതകഥ സിനിമയാക്കുന്നു...

ഇന്ത്യന്‍ യുവതയുടെ ആവേശമായ സണ്ണി ലിയോണിന്റെ ജീവിതകഥയെ ആസ്പദമാക്കി സിനിമ വരികയാണ്. കരന്‍ജിത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. സണ്ണിയുടെ സംഭവ ബഹുലമായ ജീവിതകഥ പറയുന്ന സിനിമയില്‍ കരണ്‍ജിത് കൗര്‍ എന്ന പഞ്ചാബി പെണ്‍കുട്ടി പോണ്‍ രംഗത്തെ രാജ്ഞിയായി മാറിയതും പിന്നീട് ബോളിവുഡില്‍ എത്തിയതുമൊക്കെയാണ് ഇതിവൃത്തമാക്കുന്നത്. സിനിമയുടെ ചിത്രീകരണം നടന്ന കൊണ്ടിരിക്കുകയാണ്.

 ഹൃദയത്തില്‍ തൊട്ട കാര്യം

ഹൃദയത്തില്‍ തൊട്ട കാര്യം

തന്റെ ജീവിതത്തിലെ ഏടുകള്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ വെറും അഭിനയം മാത്രമായിരുന്നില്ല. പലതും ഹൃദയത്തെ കൊള്ളിക്കുന്നതായിരുന്നു. ഇപ്പോള്‍ അതുപോലൊരു കാര്യത്തെ കുറിച്ച് സണ്ണി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന സണ്ണിയുടെ ചിത്രത്തിനൊപ്പമാണ് തന്റെ മുന്‍കാല ജീവിതത്തെ കുറിച്ച് വികാരധീനയായി സണ്ണി പറഞ്ഞിരിക്കുന്നത്. സണ്ണിയുടെ പോസ്റ്റിന് ആരാധകരുടെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

 സണ്ണി പറയുന്നതിങ്ങനെ...

സണ്ണി പറയുന്നതിങ്ങനെ...

ഇന്ന് രാത്രി എന്റെ ഹൃദയം ഒരു ആയിരം പ്രാവിശ്യമെങ്കിലും തകര്‍ന്ന് പോയി. ഒരുപക്ഷെ ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും പശ്ചാതപിക്കുകയും നഷ്ടപ്പെട്ടതായിട്ടും തോന്നിയിരിക്കുകയാണ്. ആയിരം തവണ എങ്കിലും ഞാന്‍ കരഞ്ഞിട്ടുണ്ടാവും. ആ ദിവസം ഇനി ഒരിക്കലും വരില്ലെന്ന് അറിയാം. എന്റെ മനസില്‍ കരണ്‍ജിത് കൗര്‍ നീ എന്നുമുണ്ടാവും. എന്റെ രീതിയില്‍ അത് ചെയ്തതിനെ കുറിച്ച് കുറ്റബോധം ഉണ്ടെന്നും സണ്ണി പറയുന്നു.

 മുന്‍പും ഇതുപോലത്തെ അനുഭവം..

മുന്‍പും ഇതുപോലത്തെ അനുഭവം..

സണ്ണിയുടെ കാര്യത്തില്‍ മുന്‍പും ഇതുപോലത്തെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നതായി സണ്ണി തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ ഒരു സിനിമയില്‍ താന്‍ എന്തോ തെറ്റ് ചെയ്തപ്പോള്‍ അച്ഛന്‍ പൊട്ടികരയുന്ന ഒരു രംഗമുണ്ടായിരുന്നു. അത് അവതരിപ്പിച്ചപ്പോള്‍ ആകെ തകര്‍ന്ന് പോവുകയായിരുന്നു. കാരണം സണ്ണിയുടെ മാതാപിതാക്കള്‍ മരിച്ച് പോയിരുന്നു. അതിനാല്‍ ആ രംഗം വല്ലാത്ത വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നെന്ന് സണ്ണി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

 വീരമാദേവി

വീരമാദേവി

ബോളിവുഡില്‍ നിന്നും ആദ്യമായി തെന്നിന്ത്യന്‍ സിനിമയില്‍ സണ്ണി അഭിനയിക്കുന്ന സിനിമയാണ് വീരമാദേവി. ഗ്ലാമര്‍ വേഷത്തില്‍ നിന്നും പോരാളിയുടെ വേഷത്തിലാണ് ഈ സിനിമയില്‍ സണ്ണി അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി നേരത്തെ തന്നെ ആയോധന കലകള്‍ നടി അഭ്യസിച്ചിരുന്നു. അടുത്തിടെയായിരുന്നു സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. വിസി വടിവുടിയന്‍ സംവിധാനം ചെയ്യുന്ന സിനിമ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലും റിലീസിനെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X