സണ്ണി ലിയോണിന്റെ ബയോപിക്ക് വീണ്ടുമെത്തുന്നു! സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ട്രെയിലര്‍

By Midhun

ബോളിവുഡ് താരം സണ്ണി ലിയോണിന്റെതായി പുറത്തിറങ്ങിയ വെബ് സീരിസായിരുന്നു കരണ്‍ജിത്ത് കൗര്‍-ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍. സണ്ണിയുടെ ജീവിത കഥ പറഞ്ഞ വെബ് സിരീസിന് മികച്ച സ്വീകാര്യതയായിരുന്നു ഇന്റര്‍നെറ്റില്‍ ലഭിച്ചിരുന്നത്. സണ്ണിയുടെ സിനിമകള്‍ക്ക് നല്‍കുന്നത്ര സ്വീകാര്യത വെബ് സീരിസിനും ആരാധകര്‍ നല്‍കിയിരുന്നു.

സണ്ണി ലിയോണിന്റെതായൊരു വെബ് സിരീസ് വന്നത് ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു, പരമ്പരയുടെ ആദ്യ ഭാഗത്തിനു പിന്നാലെ രണ്ടാം ഭാഗവും റിലീസിങ്ങിനൊരുങ്ങുകയാണ്. സണ്ണിയുടെ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പുതിയ ട്രെയിലറിനും മികച്ച സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്.

സണ്ണിയുടെ വെബ് സീരിസ്

സണ്ണിയുടെ വെബ് സീരിസ്

അടുത്തിടെയായിരുന്നു സണ്ണിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള കരണ്‍ജിത്ത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ പുറത്തുവന്നിരുന്നത്. പോണ്‍ സിനിമാ ലോകത്തും നിന്നും ബോളിവുഡിലെത്തിയ നടിയുടെ ജീവിതമായിരുന്നു വെബ് സീരിസില്‍ കാണിച്ചിരുന്നത്. സീഫൈവ് നെറ്റ്വര്‍ക്കിലായിരുന്നു സണ്ണിയുടെ വെബ് സിരീസ് ആരംഭിച്ചത്. കുറച്ചുദിവസങ്ങള്‍ക്കുളളില്‍ തന്റെ ജീവിതമൊരു തുറന്ന പുസ്തകമാവുമെന്ന് പരമ്പര തുടങ്ങുന്നതിനു മുന്‍പായി സണ്ണി പറഞ്ഞിരുന്നു.

പോണ്‍ കരിയറിന് ശേഷം ബോളിവുഡിലേക്ക്

പോണ്‍ കരിയറിന് ശേഷം ബോളിവുഡിലേക്ക്

ആദിത്യ ദത്താണ് സണ്ണിയുടെ വെബ് സിരീസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സണ്ണിയ്‌ക്കൊപ്പം രാജ് അരുണ്‍,കര്‍മവീര്‍ ലാംബ,ബിജെയ് ജസ്ജിത്ത് ആനന്ദ്, ഗ്രൂഷ കപൂര്‍,വാന്‍ഷ് പ്രധാന്‍,മാര്‍ക്ക് ബക്ക്‌നര്‍ തുടങ്ങിയവരും വെബ് സിരീസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പതിനൊന്ന് വര്‍ഷം നീണ്ട പോണ്‍ കരിയറിന് ശേഷമായിരുന്നു സണ്ണി ബോളിവുഡിലേക്ക് എത്തിയത്. ഇക്കാര്യങ്ങളെല്ലാം വെബ് സിരീസില്‍ കാണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ആദ്യഭാഗത്തിന് മികച്ച വരവേല്‍പ്പ്

ആദ്യഭാഗത്തിന് മികച്ച വരവേല്‍പ്പ്

വെബ് സീരിസിന്റെ ആദ്യ ഭാഗത്തിന് മികച്ച വരവേല്‍പ്പ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. വെബ് സിരീസിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്ന സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. 18 മില്യണിലധികം ആളുകളായിരുന്നു യൂടുബില്‍ വെബ് സിരീസിന്റെ ട്രെയിലര്‍ കണ്ടിരുന്നത്. സണ്ണി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു വെബ് സിരീസ് പുറത്തുവന്നത്.

സണ്ണിയുടെ ജീവിതം

സണ്ണിയുടെ ജീവിതം

സംഭവബഹുലമായ ജീവിതത്തിലൂടെ കടന്നുവന്ന ആളായിരുന്നു സണ്ണി ലിയോണ്‍. ഇരുപത്തിയൊന്നാമത്തെ വയസു മുതലായിരുന്നു നടി പോണ്‍ സിനിമകളില്‍ അഭിനയിച്ചിരുന്നത്. മാതാപിതാക്കളുടെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും അവരുടെ സമ്മതമില്ലാതെയായിരുന്നു നടി പോണ്‍ സ്റ്റാര്‍ ആവാനായി പോയത്. സണ്ണിയുടെതായി അറിഞ്ഞതും അറിയാത്തതുമായ കഥയാണ് വെബ് സിരീസില്‍ കാണിക്കുന്നത്

വെബ് സിരീസിന്റെ രണ്ടാം ഭാഗം

വെബ് സിരീസിന്റെ രണ്ടാം ഭാഗം

ആദ്യ ഭാഗത്തിന്റെ വിജയത്തിനു പിന്നാലെയാണ് വെബ് സിരീസിന് രണ്ടാം ഭാഗമെത്തുന്നത്. പോണ്‍ സിനിമാ മേഖലയിലെ സണ്ണിയുടെ യാത്രകളാണ് വെബ് സിരീസിന്റെ രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്. സെപ്റ്റംബര്‍ 18 മുതലാണ് വെബ് സിരീസിന്റെ രണ്ടാം ഭാഗം സീ ഫൈവില്‍ സംപ്രേക്ഷഷണം ചെയ്യുന്നത്.

മികച്ചൊരു ട്രെയിലര്‍

മികച്ചൊരു ട്രെയിലര്‍

മികച്ചൊരു ട്രെയിലറാണ് വെബ് സിരീസിന്റെ രണ്ടാം ഭാഗത്തിന്റെതായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകരെ പരമ്പര കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രെയിലര്‍ കാണൂ

ട്രെയിലര്‍ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X