സണ്ണി ലിയോണ്‍ വീണ്ടുമെത്തി! ബിക്കിനി അണിഞ്ഞുള്ള പുതിയ ഫോട്ടോയ്ക്ക് ലൈക്കുകളുടെ പെരുമഴ!ചിത്രം കാണാം!
ബോളിവുഡിന്റെ സ്വന്തം ഐറ്റം നമ്പര്‍ ഗേളായ സണ്ണി ലിയോണിന് സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ചിത്രങ്ങളും വീഡിയോയുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രം ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. വെള്ളയില്‍ പൂക്കളുള്ള ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന സെല്‍ഫിയുമായാണ് താരമെത്തിയിട്ടുള്ളത്. നാളുകള്‍ക്ക് ശേഷമാണ് താന്‍ ഈ വേഷം അണിയുന്നതെന്നും സണ്ണി കുറിച്ചിട്ടുണ്ട്.
ജയ്പൂരിലെ സ്വകാര്യവില്ലയിലെ പൂളില്‍ നീന്തിത്തുടിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും കിടിലന്‍ റിസോര്‍ട്ടാണ് ഇതെന്നും സണ്ണി ലിയോണ്‍ കുറിച്ചിട്ടുണ്ട്. ലൈക്കുകളുടെ പ്രവാഹമാണ് ചിത്രത്തിന്. ഒരു മില്യനിലധികം പേരാണ് ഇതിനകം ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് സണ്ണി ലിയോണ്‍ എന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും നേരത്തെ അറിയാവുന്നതാണ്. നാളുകള്‍ക്ക് ശേഷം ബിക്കിനി അണിഞ്ഞ ചിത്രം പങ്കുവെച്ചപ്പോഴും ലൈക്കുകളുടെ പെരുമഴയാണ്.

അടുത്തിടെയായിരുന്നു സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തിയത്. മോഹമുന്തിരി എന്ന് തുടങ്ങുന്ന ഐറ്റം നമ്പറിലൂടെയായിരുന്നു താരത്തിന്റെ വരവ്. മമ്മൂട്ടിക്കൊപ്പമുള്ള വരവിനെക്കുറിച്ച് തുടക്കത്തില്‍ ആശങ്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അത് മാറിയതിനെക്കുറിച്ച് താരം തന്നെ തുറന്നുപറഞ്ഞിരുന്നു. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഈ ഗാനത്തിന്റെ സ്ഥാനം. സന്തോഷ് നായര്‍ ചിത്രമായ രംഗീലയില്‍ പ്രധാന കഥാപാത്രമായാണ് താരമെത്തുന്നത്. സണ്ണി ലിയോണിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം കാണാംവരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള ചോദ്യവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. മലയാളത്തില്‍ മുഴുനീള കഥാപാത്രമായെത്തുന്ന സിനിമയെക്കുറിച്ചുമൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications