സണ്ണി ലിയോണ്‍ ലീഡ് ചെയ്യുന്നുവെന്ന് അര്‍ണബ് ഗോസ്വാമി! എത്ര വോട്ടിനെന്ന് താരവും! ട്വീറ്റ് വൈറലാവുന്നു
ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിക്ക് നാക്ക് പിഴച്ചിരുന്നു. സണ്ണി ഡിയോളിന്റെ പേര് പറയുന്നതിനിടയിലായിരുന്നു സണ്ണി ലിയോണ്‍ എന്ന് ഉച്ഛരിച്ചത്. റിപബ്ലിക് ടിവിയുടെ അവതാരകന് സംഭവിച്ച പിഴവിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഇക്കാര്യം വൈറലായി മാറിയത്. ഇതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമായി എത്തിയിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായാണ് സണ്ണി ഡിയോള്‍ മത്സരിച്ചത്. ലീഡ് നിലയെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു അര്‍ണബിന് നാക്ക്പിഴച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രതികരണവുമായി സണ്ണി ലിയോണും എത്തിയത്. താന്‍ എത്ര വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് ചോദിച്ചായിരുന്നു സണ്ണി ലിയോണെത്തിയത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ട്വീറ്റ് വൈറലായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നയാളാണ് സണ്ണി ലിയോണ്‍. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി അടുത്തിടെയായിരുന്നു താരം മലയാളത്തിലേക്കെത്തിയത്. വൈശാഖ് ചിത്രമായ മധുരരാജയിലെ മോഹമുന്തിരി എന്ന ഗാനരംഗത്തായിരുന്നു സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടത്.

പോണ്‍ മേഖലയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് സണ്ണി ലിയോണ്‍. സിനിമയിലേക്കുള്ള വരവിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ചും താരം വാചാലയായിരുന്നു. അടുത്തിടെയായിരുന്നു താരം പിറന്നാളാഘോഷിച്ചത്. സ്‌നേഹാശംസ നേര്‍ന്ന് ഡാനിയേല്‍ എത്തിയിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. സണ്ണി ലിയോണിന്റെ ട്വീറ്റ് കാണാം.


Click it and Unblock the Notifications











