പുറത്ത് മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ്, എനിയ്ക്ക് ഉറപ്പുണ്ട് വെളിച്ചം വരുമെന്ന്...

ലോകമെമ്പാടും ആരാധകരുളള താരമാണ് സണ്ണി ലിയോൺ പോൺ സിനിമയിലൂടെ എത്തി ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു താരം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിങ്ങ് തിരക്കുകൾ നിർത്തിവെച്ച് ഭർത്താവും കുഞ്ഞുങ്ങളുമയി വീടിനുളളിൽ താമസിക്കുകയാണ് താരം. ഇപ്പോഴിത വീട്ടിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സണ്ണി ലിയോൺ.

sunny

മക്കൾക്കൊപ്പം ജനലരികിൽ നിൽക്കുന്ന ചിത്രമാണ് സണ്ണി ലിയോൺ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പുറത്ത് മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ്, പക്ഷെ എനിയ്ക്ക് ഉറപ്പുണ്ട് നമ്മൾ വെളിച്ചം കണ്ടെത്തുമെന്ന്... ചിത്രത്തിനൊപ്പം സണ്ണി കുറിച്ചു. ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്ടീവാണ് സണ്ണി ലിയോൺ. ലൈവിലൂടെ പ്രേക്ഷകരുടെ മുന്നിൽ സണ്ണി പ്രത്യക്ഷപ്പെടാറുണ്ട് പ്രതിസന്ധി കാലഘട്ടത്തിൽ പ്രത്യാശയുടെ സന്ദേശവുമായിട്ടാണ് താരം അധികവും പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് സണ്ണി ഇപ്പോഴുളളത്. മാതൃദിന ആശംസയ്ക്ക് ഒപ്പമാണ് താരം ഇന്ത്യ വിട്ട കാര്യം വെളിപ്പെടുത്തിയത്.അപകടകാരിയായ അദൃശ്യ കൊലയാളി വൈറസിൽ നിന്ന് ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു. ഞങ്ങൾ അവരെ ലോസ് ആഞ്ചലസിലുള്ള വീട്ടിലും പിന്നീട് രഹസ്യ പൂന്തോട്ടത്തിലും എത്തിച്ചു. എന്റെ അമ്മയും ഞാൻ ഇതു തന്നെ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകുക, ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യു‌ന്നു. മാത്യ ദിനാശംസകൾ സണ്ണി ലിയോൺ കുറിച്ചു. മക്കളായ നിഷയ്ക്കും, അഷറിനും നോഹയ്ക്കും ഒപ്പം പൂന്തോട്ടത്തിൽ ഇരിക്കുന്ന ചിത്രമായിരുന്നു സണ്ണി പങ്കുവെച്ചത്.

സണ്ണിയ്ക്ക് പിന്നാലെ ഭർത്താവ് ഡാനിയൽ വെബ്ബറും ലോസ് ആഞ്ചൽസിലെ വീട്ടിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. ക്വാറന്റൈൻ പാർട്ട് 2. ഇപ്പോൾ അത്ര മോശമല്ല എന്ന് കുറിച്ചു കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. നിരവധി പേർ ഇവരോട് വിശേഷങ്ങൾ ആരാഞ്ഞ് രംഗത്തെത്തുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ലോക്ക്ഡൗൺ കാലത്ത് കൂടുതൽ സജീവമായിരുന്നു വീട്ടിൽ നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഇവർ പങ്കുവെച്ചിരുന്നു. ലോക്ക് ഡൗൺ കാലം മക്കൾക്കൊപ്പം ആഘോഷമാക്കുകയാണ് താര ദമ്പതികൾ.

സണ്ണി ലിയോൺ പോസ്റ്റ്

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X