സണ്ണി ലിയോണിന്റെ ഫോണ്‍ നമ്പര്‍! വിളി പോവുന്നത് ഡല്‍ഹി സ്വദേശിയ്ക്ക്, ഒരു സിനിമ ഉണ്ടാക്കിയ പൊല്ലാപ്പ്
ഫോണ്‍ നമ്പറുകള്‍ ചിലര്‍ക്ക് വലിയ പണി കൊടുക്കാറുണ്ട്. അടുത്തിടെ അമല പോള്‍ നായികയായി അഭിനയിച്ച ആടൈ എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ കാണിച്ച ഫോണ്‍ നമ്പറിലേക്ക് ആരാധകര്‍ നിരന്തരം വിളിച്ച് കൊണ്ടിരിക്കുകയായിരുന്നു. ആരാണെന്ന് പോലും അറിയില്ലെങ്കിലും ഒത്തിരിയധികം ആളുകളാണ് ആ നമ്പറിലേക്ക് വിളിച്ചത്. അവര്‍ക്കെല്ലാം മുട്ടന്‍പണി തിരിച്ച് കിട്ടിയിരുന്നു.
ഇപ്പോഴിതാ നടി സണ്ണി ലിയോണിന്റെ പേരില്‍ വന്ന ഫോണ്‍വിളികളാണ് വാര്‍ത്തയില്‍ നിറയുന്നത്. ഹലോ സണ്ണി ലിയോണ്‍ അല്ലേ.. എന്ന് ചോദിച്ച് ഫോണ്‍ വരുന്നത് ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാളിനാണ്. ഈ തലവേദനയ്ക്ക് കാരണമായത് സണ്ണി അഭിനയിച്ച സിനിമയിലെ ഒരു രംഗമായിരുന്നു.

സണ്ണി ലിയോണ്‍ നായികയായി അടുത്തിടെ റിലീസായ ഒരു പഞ്ചാബി ചിത്രത്തില്‍ തന്റെ നമ്പറാണെന്ന് പറഞ്ഞ് സണ്ണിയുടെ കഥാപാത്രം ഒരു നമ്പര്‍ പറയുന്നുണ്ട്. ഇത് യഥാര്‍ഥത്തില്‍ പുനീത് എന്ന ആളുടേതായിരുന്നു. സിനിമയില്‍ ഈ രംഗം കണ്ടവരെല്ലാം സണ്ണി ലിയോണിന്റേതായിരിക്കുമെന്ന് കരുതി വിളി തുടങ്ങിയതോടെയാണ് യുവാവ് പ്രശ്‌നത്തിലായത്. താന്‍ സണ്ണി ലിയോണ്‍ അല്ലെന്ന് പറഞ്ഞ് മടുത്തതോടെ അദ്ദേഹം പോലീസില്‍ പരാതിയുമായി എത്തിയിരിക്കുകയാണ്.
അഞ്ഞൂറിലധികം കോളുകളാണ് ഒരു ദിവസം വന്ന് കൊണ്ടിരിക്കുന്നത്. രസകരമായ കാര്യം വിദേശത്ത് നിന്നടക്കം കോളുകള്‍ വരുന്നുണ്ടെന്നുള്ളതാണ്. അതേ സമയം ഈ നമ്പറിന്റെ പേരിലുള്ള വിവാദത്തില്‍ സണ്ണിയ്ക്ക് പങ്കില്ലെന്നാണ് അവരുടെ മാനേജര്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് സംവിധായകനും തിരക്കഥാകൃത്തുമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


Click it and Unblock the Notifications











