കൈ മുറിഞ്ഞ് അലറി വിളിച്ച് കരയുന്ന സണ്ണി ലിയോൺ, സഹായിക്കാന്‍ ഭര്‍ത്താവും, പിറകെ ട്വിസ്റ്റും; വീഡിയോ
ലോക് ഡൗണ്‍ കാലത്ത് സണ്ണി ലിയോണും ഭര്‍ത്താവും തമ്മിലുള്ള രസകരമായ വീഡിയോസ് പുറത്ത് വന്നിരുന്നു. ആദ്യം മക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന താരദമ്പതികളുടെ വീഡിയോ ആയിരുന്നു പുറത്ത് വന്നത്. പിന്നീട് ഭാര്യയെ കുറിച്ചുള്ള കമന്റുകളുമായി എത്തിയ ഡാനിയലും. ഇതിന് മറുപടി കൊടുക്കുമെന്ന് പറഞ്ഞ് സണ്ണിയുടെ വെല്ലുവിളി ഒക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ ലോക് ഡൗണ്‍ കാലം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയ താരദമ്പതികള്‍ സണ്ണിയും ഡാനിയലും ആണെന്ന് വേണം പറയാന്‍. തമാശകള്‍ കൊണ്ട് നിറച്ച് പരസ്പരം പറ്റിക്കുകയാണ് സണ്ണിയും ഭര്‍ത്താവും. ഫേസ്ബുക്ക് പേജിലൂടെ നടി തന്നെ പങ്കുവെച്ചൊരു പ്രാങ്ക് വീഡിയോ ആണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്.

അടുക്കളയില്‍ നിന്നും കൈയില്‍ ചോരയുമായി നിലവിളിക്കുകയാണ് സണ്ണി. കത്തികൊണ്ട് എന്തോ അരിയുന്നതിനിടെ വിരല്‍ മുറിഞ്ഞ് പോയത് പോലെ അഭിനയിക്കുകയായിരുന്നു. ഇതിനായി കൃത്രിമ വിരലും കളറും മറ്റുമൊക്കെ സെറ്റാക്കി വെച്ചിരുന്നു. മാത്രമല്ല ഒരു സ്ഥലത്ത് ക്യാമറയും സ്ഥാപിച്ചു. വീഡിയോ ചെയ്യുന്നതിന് തൊട്ട് മുന്‍പ് കിച്ചണില്‍ സഹായിക്കുന്ന സ്ത്രീയെ സണ്ണി മാറ്റി നിര്‍ത്തുകയും ചെയ്തു.
തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായ പിറകേ ഭര്‍ത്താവിനെ വിളിച്ച് അലറി കരയാന്‍ തുടങ്ങി. നിലവളി കേട്ട് ഓടി വന്ന ഡാനിയല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആദ്യമൊന്ന് പകച്ചു. ഭാര്യയുടെ കൈ പൊക്കി നോക്കിയപ്പോള്‍ അതാ വിരല്‍ മുറിഞ്ഞ് കിടക്കുന്നു. അടുക്കളയില്‍ ഉണ്ടായിരുന്ന ടൗവല്‍ എടുത്ത് സണ്ണിയുടെ കൈ അതില്‍ പൊതിഞ്ഞു. പിന്നാലെ ആശുപത്രിയിലേക്ക് ഓടാന്‍ തയ്യാറായി.

എന്നാല്‍ അങ്ങോട്ട് പോവണ്ട, എന്റെ ഫോണ്‍ ഇവിടെയാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെ തിരികെ വിളിച്ചതോടെയാണ് സണ്ണി തന്നെ പറ്റിച്ചതാണെന്ന് ഡാനിയലിന് മനസിലായത്. ഒടുവില്‍ ഇതൊരു പ്രാങ്ക് വീഡിയോ ആയിരുന്നുവെന്ന് സണ്ണി തന്നെ പറയുമ്പോള്‍ ചിരിക്കുകയാണ് ഡാനിയല്‍. ഭര്‍ത്താവിനെ ഇത്രയും മനോഹരമായി പറ്റിച്ച സണ്ണി ലിയോണിന്റെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.
മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. മൂന്ന് മക്കളും ഭാര്യയും ഭര്‍ത്താവുമടങ്ങുന്ന കുടുംബം സന്തോഷത്തോടെ കൊണ്ട് പോവുകയാണ്.


Click it and Unblock the Notifications