അന്ന് ജനക്കൂട്ടത്തെ കണ്ട് കണ്ണ് നിറഞ്ഞുപോയി! ശ്വാസം നിലച്ച പോലെയായിരുന്നു എനിക്ക്! സണ്ണി ലിയോണ്‍

By Prashant V R

സണ്ണി ലിയോണിന്റെ സിനിമകള്‍ക്കെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പോണ്‍ സിനിമകളില്‍ നിന്നും ബോളിവുഡിലെത്തിയ നടിക്ക് ഗംഭീര വരവേല്‍പ്പായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. സണ്ണിയുടെ ഗ്ലാമര്‍ വേഷങ്ങള്‍ക്കും ഐറ്റം ഡാന്‍സുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്. സണ്ണിയുടെ സിനിമകളെക്കുറിച്ചും പുതിയ വിശേഷങ്ങളറിയാനായും വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്.

കഴിഞ്ഞ വര്‍ഷം ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ സണ്ണിക്ക് മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു മലയാളികള്‍ നല്‍കിയിരുന്നത്. ഒരു മൊബൈല്‍ റീടെയില്‍ ഷോപ്പിന്റെ ഉദ്ഘാടത്തിന് എത്തിയപ്പോഴായിരുന്നു സണ്ണിയെ ആര്‍പ്പുവിളികളോടെ എല്ലാവരും സ്വീകരിച്ചിരുന്നത്. സണ്ണിയ്ക്ക് കേരളം നല്‍കിയ വരവേല്‍പ്പ് ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായി മാറിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കേരളത്തില്‍ എത്തിയപ്പോള്‍ മലയാളികള്‍ നല്‍കിയ സ്‌നേഹത്തെക്കുറിച്ച് സണ്ണി മനസുതുറന്നിരുന്നു. മറക്കാനാവാത്തൊരു അനുഭവമായിരുന്നു അതെന്നാണ് അഭിമുഖത്തില്‍ സണ്ണി പറഞ്ഞത്.

സണ്ണിയ്ക്ക് ലഭിച്ച വരവേല്‍പ്പ്

സണ്ണിയ്ക്ക് ലഭിച്ച വരവേല്‍പ്പ്

കഴിഞ്ഞ വര്‍ഷം ഒരു ഇലക്ടോണിക്ക് മൊബൈല്‍ ഷോപ്പിന്‌റെ ഉദ്ഘാടനത്തിനായിട്ടായിരുന്നു സണ്ണി കേരളത്തില്‍ എത്തിയിരുന്നത്. അന്ന് സണ്ണിയെ കാണാനായി വന്‍ ജനക്കൂട്ടം പരിപാടി നടന്ന സ്റ്റേജിനു മുന്നില്‍ തടിച്ചുകൂടിയിയിരുന്നു. കൊച്ചിയില്‍ നടന്ന ഉദ്ഘാടന ചടങ്ങിന് പോലീസുകാര്‍ക്ക് വരെ നിയന്ത്രിക്കാന്‍ പറ്റാതെ വിധം വലിയ തിരക്കായിരുന്നു ഉണ്ടായത്. ഉദ്ഘാടന ചടങ്ങിന്റെ ഫോട്ടോകളും വീഡിയേകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സണ്ണിയെ ഒരു നോക്ക് കാണാനായി നിരവധി പേരായിരുന്നു അന്ന് അവിടെ എത്തിയിരുന്നത്.

സണ്ണി പറഞ്ഞത്

സണ്ണി പറഞ്ഞത്

അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മലയാളികള്‍ നല്‍കിയ സ്വീകരണത്തെക്കുറിച്ച് സണ്ണി മനസു തുറന്നിരുന്നത്. ആ ഒരു ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും എന്നെ കാണാനെത്തിയ ജനക്കൂട്ടത്തെ കണ്ട് അന്ന് കണ്ണ് നിറഞ്ഞിരുന്നുവെന്നും സണ്ണി പറയുന്നു. കാറിനു ചുറ്റും തിങ്ങികൂടിയ ആളുകളെയാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചിരുന്നത്. പിന്നെ ആളുകള്‍ അവിടേക്ക് കൂടി കൂടി വന്നു. പരിപാടി നടക്കുന്ന ആ ചെറിയ സ്റ്റേജില്‍ കയറി നിന്നപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല.

മറക്കാനാവാത്ത അനുഭവം

മറക്കാനാവാത്ത അനുഭവം

എന്റെ ദൈവമേ, എന്തൊരു ജനക്കൂട്ടമായിരുന്നു എന്റെ ശ്വാസം നിലച്ച പോലെയായി. എനിക്ക് അപ്പോള്‍ കരച്ചില്‍ വന്നു. എന്തൊരു ഊര്‍ജ്ജമായിരുന്നു അത്. എനിക്ക് ചുറ്റും ഒരുപാടു ആളുകള്‍. അവര്‍ എനിക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്നു. അത് തികച്ചു ഭ്രാന്തമായ ഒന്നായിരുന്നു.കാരണം ഞാന്‍ അവിടെ എത്തിയത് സിനിമാ പ്രചാരണത്തിനോ ടെലിവിഷന്‍ പ്രചാരണത്തിനോ ആയിരുന്നില്ല. ഒരു ഇലക്ട്രിക്ക് മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു സണ്ണി പറയുന്നു.

ഇങ്ങനെ എവിടെയും കിട്ടിയില്ല

ഇങ്ങനെ എവിടെയും കിട്ടിയില്ല

ചടങ്ങ് കഴിഞ്ഞ് തിരികെ കാറിലെത്തി സോഷ്യല്‍ മീഡിയയില്‍ നോക്കിയപ്പോഴാണ് ജനക്കൂട്ടത്തിന്റെ വലിപ്പം മനസിലായതെന്നും സണ്ണി പറയുന്നു. പരിപാടിയുടെ ആകാശ ചിത്രം കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു. അന്നത്തെ ആ നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. സണ്ണി അഭിമുഖത്തില്‍ പറഞ്ഞു,

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X