പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല! ആ തീരുമാനം ശരിയായിരുന്നു!തുറന്നുപറഞ്ഞ് സണ്ണി ലിയോണ്‍

By Midhun Raj

പോണ്‍ സിനിമാ രംഗത്തുനിന്നും ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സണ്ണി ലിയോണ്‍. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. തുടര്‍ന്ന് ബോളിവുഡില്‍ കൂടുതലായി ഗ്ലാമര്‍ വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു. ബോളിവുഡിനു പുറമെ തെന്നിന്ത്യന്‍ സിനിമകളിലും സജീവ സാന്നിദ്ധ്യമാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

ഒരു പോണ്‍ താരത്തിന് ലഭിക്കുന്നതിനെക്കാള്‍ വലിയ സ്വീകാര്യതയാണ് നടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മധുരരാജയിലെ സണ്ണിയുടെ ഐറ്റം ഡാന്‍സ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടതെന്ന ചോദ്യത്തിന് സണ്ണി നല്‍കിയ മറുപടി വൈറലായിരുന്നു. അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു സണ്ണി ലിയോണ്‍.

സണ്ണിയുടെ കരിയര്‍

സണ്ണിയുടെ കരിയര്‍

അമേരിക്കയിലെ പോണ്‍ സിനിമാ രംഗത്ത് തിളങ്ങിയ സണ്ണി ലിയോണ്‍ അവിടെ ചുവടുറപ്പിക്കും മുന്‍പായിരുന്നു ഇന്ത്യയിലേക്ക് ചേക്കേറിയിരുന്നത്. മാതാപിതാക്കളുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ് പോണ്‍ സിനിമകളില്‍ അഭിനയിച്ചതെന്ന് നടി മുന്‍പ് തുറന്നുപറഞ്ഞിരുന്നു. അവരുടെ വലിയ എതിര്‍പ്പുകളെയെല്ലാം മറികടന്നുകൊണ്ടായിരുന്നു നടി കരിയര്‍ തുടങ്ങിയിരുന്നത്. ഇത്തരത്തിലുളള നിരവധി സിനിമകളില്‍ അഭിനയിച്ച നടി പിന്നീട് ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോ

ബിഗ് ബോസ് റിയാലിറ്റി ഷോ

സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ ആയിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. തുടര്‍ന്ന് ബോളിവുഡില്‍ നിരവധി അവസരങ്ങള്‍ നടിക്ക് വന്നു തുടങ്ങി. ആദ്യ ചിത്രമായ ജിസം 2 ശ്രദ്ധിക്കപ്പെട്ടതോടെ ബോളിവുഡില്‍ തിരക്കേറുകയായിരുന്നു താരത്തിന്. ഗ്ലാമര്‍ റോളുകള്‍ കൂടുതലായ ചെയ്ത നടി ബോളിവുഡിലെ ഹോട്ട് താരസുന്ദരിമാരില്‍ ഒരാളായി അറിയപ്പെട്ടു. കൂടാതെ ഒരു പോണ്‍ താരത്തിന് നല്‍കുന്ന സ്വീകാര്യതയേക്കാള്‍ കൂടുതല്‍ ആരാധകര്‍ സണ്ണിക്ക് നല്‍കിയിരുന്നു.

അത്തരം സിനിമകളില്‍ അഭിനയിച്ചതില്‍

അത്തരം സിനിമകളില്‍ അഭിനയിച്ചതില്‍

അര്‍ബാസ് ഖാന്റെ ചാറ്റ് ഷോയില്‍ വന്ന ചോദ്യത്തിന് നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടതെന്ന ചോദ്യത്തിന് കാര്യമായും, ഞാന്‍ ദീര്‍ഘവീക്ഷണമുളള ഒരാളാണെന്നായിരുന്നു സണ്ണി ലിയോണിന്റെ മറുപടി. അത്തരം സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും നടി പറയുന്നു.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്

സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്

സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഓരോ തീരുമാനവും എടുക്കാറുളളത്. ആ ഒരു സാഹചര്യത്തില്‍ പോണ്‍ സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാമം ശരിയായിരുന്നു. പീന്നീട് മാറ്റങ്ങള്‍ സംഭവിച്ചു. പിന്നീട് അത് ഉപേക്ഷിച്ച തീരുമാനവും എനിക്ക് ശരിയായി തോന്നി. അഭിമുഖത്തില്‍ സംസാരിക്കവേ സണ്ണി ലിയോണ്‍ തുറന്നുപറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ സണ്ണിയുടെ വെബ് സീരിസില്‍ നടിയുടെ ജീവിതം കൂടുതലായി കാണിച്ചിരുന്നു.

ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമുളള

ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമുളള

ഇപ്പോള്‍ സിനിമകള്‍ക്കു പുറമെ കുടുംബവും നല്ല രീതിയിലാണ് സണ്ണി ലിയോണ്‍ മുന്നോട്ടുകൊണ്ടുപോവുന്നത്. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമുളള ചിത്രങ്ങളും വീഡിയോയുമെല്ലാം നടി പങ്കുവെക്കാറുണ്ട്. ഐറ്റം ഡാന്‍സുകളുമായിട്ടാണ് നടി കൂടുതലായും എത്താറുളളത്. അടുത്തിടെ നടി അഭിനയിച്ച മധുരരാജയിലെ ഐറ്റം ഡാന്‍സ് തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X