എന്റെ ആ തീരുമാനം മാതാപിതാക്കളെ വേദനിപ്പിച്ചിരുന്നു! തുറന്നുപറഞ്ഞ് നടി സണ്ണി ലിയോണ്‍
Recommended Video

സണ്ണി ലിയോണ്‍ ചിത്രങ്ങള്‍ക്കായി ആരാധകര്‍ എല്ലായ്‌പ്പോളും ആകാംക്ഷകളോടെയാണ് കാത്തിരിക്കാറുളളത്. പോണ്‍ സിനിമകളില്‍ നിന്നും ബോളിവുഡിലെത്തിയ നടി വളരെ പെട്ടെന്നായിരുന്നു സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയിരുന്നത്. സണ്ണിയുടെ ഐറ്റം ഡാന്‍സുകള്‍ക്കും ഗ്ലാമര്‍ വേഷങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്.
ഒരു റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥിയായി എത്തിയശേഷമായിരുന്നു സണ്ണിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നത്. ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ താന്‍ പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത് മാതാപിതാക്കളെ വേദനിപ്പിച്ചിരുന്നുവെന്ന് സണ്ണി തുറന്നുപറഞ്ഞിരുന്നു. പോണ്‍ സിനിമയിലേക്ക് കടന്നതിന് ശേഷമുളള ജീവിതം എളുപ്പമായിരുന്നില്ലെന്നും നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോയതെന്നുമാണ് സണ്ണി പറയുന്നത്.

ആരാധകരുടെ ഇഷ്ട താരം
ഇന്ത്യന്‍ സിനിമാ ലോകത്ത് എറ്റവും കൂടുതല്‍ ആരാധകരുളള ഒരു താരമാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളിലൂടെ കരിയര്‍ തുടങ്ങിയ സണ്ണി ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചിരുന്നത്. 2012ല്‍ പുറത്തിറങ്ങിയ ജിസം 2വില്‍ രണ്‍ദീപ് ഹൂഡയായിരുന്നു സണ്ണിയുടെ നായകനായി എത്തിയിരുന്നത്. ഇറോട്ടിക്ക് ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു സണ്ണി എത്തിയിരുന്നത്. സണ്ണിയുടെ സാന്നിദ്ധ്യം തന്നെയായിരുന്നു ചിത്രത്തിന് വലിയ വിജയം ലഭിക്കുവാന്‍ കാരണമായത്. പൂജാ ബട്ടായിരുന്നു ജിസം 2 സംവിധാനം ചെയ്തിരുന്നത്. സണ്ണിയുടെ ഗ്ലാമര്‍ പ്രദര്‍ശനത്താല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്. ജിസം 2വിനു ശേഷവും നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ സണ്ണി ബോളിവുഡില്‍ അഭിനയിച്ചിരുന്നു. സണ്ണിയുടെ ഐറ്റം ഡാന്‍സുകള്‍ക്കും ഗ്ലാമര്‍ വേഷങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സിനിമാപ്രേമികള്‍ നല്‍കാറുളളത്.

കുടുംബം
സണ്ണിയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. സിനിമയിലെന്ന പോലെ വ്യക്തി ജീവിതത്തിലും വളരെ ബോള്‍ഡായിട്ടുളള വ്യക്തിത്വമാണ് സണ്ണി ലിയോണ്‍. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ട വ്യക്തിത്വങ്ങളാണ്. മൂന്ന് കുട്ടികള്‍ക്കൊപ്പം നല്ല രീതിയിലാണ് ഇവര്‍ കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. സിനിമകള്‍ പോലെ തന്നെ സണ്ണിയുടെ കുടുംബ ജീവിതത്തെക്കുറിച്ച് അറിയാനും ആരാധകര്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്. ഒരു പോണ്‍ താരത്തിന് ലഭിക്കുന്ന പരിഗണനയല്ല സണ്ണിക്ക് ഇപ്പോള്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

മാതാപിതാക്കളെ വേദനിപ്പിച്ച സംഭവം
അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു മാതാപിതാക്കളെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് സണ്ണി മനസ് തുറന്നത്. പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത് അവരുടെ സമ്മതമില്ലാതെയായിരുന്നുവെന്നാണ് സണ്ണി പറഞ്ഞത്. അച്ഛനും അമ്മയ്ക്കും അത് ഇഷ്ടമില്ലായിരുന്നു. അവര്‍ അതിനെ വെറുത്തു. ആളുകളെല്ലാം തന്നെ എന്നെക്കുറിച്ച് മോശം പറയാന്‍ തുടങ്ങി. ആ സമയങ്ങളില്‍ ഞാന്‍ മാനസികമായി തളര്‍ന്നു പോയിരുന്നു.സണ്ണി പറയുന്നു. എല്ലാ കുടുംബങ്ങളിലെന്ന പോലെ ഞങ്ങളുടെ വീട്ടിലും ഇണക്കവും പിണക്കവും എല്ലാം തന്നെയുണ്ടായിരുന്നു. എനിക്കെതിരെ ഭീഷണികള്‍ വന്നു തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ എന്നെ സംരക്ഷിച്ചിരുന്നു. ആ സംഭവം തന്നെ അമ്പരപ്പിച്ചു. പോണ്‍ സിനിമയില്‍ നിന്നും നിര്‍ബന്ധിപ്പിച്ച് പിന്തിരിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ വഴങ്ങില്ലെന്ന കാരണത്താലായിരുന്നു അവര്‍ ഇങ്ങനെ ചെയ്തത്. സണ്ണി പറയുന്നു.

ബോളിവുഡിലേക്കുളള വരവ്
ബോളിവുഡ് സിനിമകളില്‍ അഭിനയിക്കണമെന്ന താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ തനിക്ക് നേരെ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നതായും സണ്ണി പറയുന്നു.ഒരു പോണ്‍സ്റ്റാറായ ഞാന്‍ ബോളിവുഡില്‍ അഭിനയിക്കണമെന്നു പറഞ്ഞതുകൊണ്ടായിരുന്നു ഇങ്ങനെ സന്ദേശങ്ങള്‍ വന്നത്. എന്നാല്‍ എന്റെ 21ാമത്തെ വയസു മുതല്‍ ഇത്തരം ഭീഷണികളും വിമര്‍ശനങ്ങളും എനിക്ക് നേരെ വന്നിരുന്നുവെന്നും.സണ്ണി പറഞ്ഞു.

സണ്ണിയുടെ ജീവിതം പരമ്പരയാവുന്നു
പോണ്‍ സിനിമാ ലോകത്തും നിന്നും ബോളിവുഡിലെത്തിയ സണ്ണിയുടെ ജീവിതം ഒടുവില്‍ പരമ്പരയാവുകയാണ്. സീ5 ചാനലിലാണ് കരന്‍ജിത്ത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന പേരില്‍ പരമ്പര വരുന്നത്. രണ്‍ജിത്ത് കൗറില്‍ നിന്ന് സണ്ണിയിലേക്കുളള യാത്രയാണ് പരമ്പരയില്‍ പ്രധാനമായും കാണിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാവുമെന്ന് പരമ്പരയുടെ ടീസര്‍ പങ്കുവെച്ചുകൊണ്ട് സണ്ണി ലിയോണ്‍ തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications