ആദ്യ കാഴ്ചയിൽ അദ്ദേഹം എന്നെ തെറ്റിധരിച്ചു, ഭർത്താവിനെ കുറിച്ചുള്ള രസകരമായ കഥ വെളിപ്പെടുത്തി സണ്ണി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും. പോൺ താരമായി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് ഇന്ത്യൻ സിനിമയുടെ ഒരുഭാഗമായി മാറുകയായിരുന്നു സണ്ണി. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും സണ്ണി ലിയോൺ ചുവട് ഉറപ്പിച്ചിട്ടുണ്ട്.

Sunny Leone

ഭർത്താവ് ഡാനിയൽ വെബിറിനെ ആദ്യമായി കണ്ടതിനെ കുറിച്ച് സണ്ണി ലിയോൺ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ആദ്യമായി കണ്ടപ്പോൾ തന്നെ തെറ്റിധരിക്കുകയായിരുന്നു. വസ് വെഗാസിൽ വെച്ച് ഡാനിയേലിന്റെ ബാൻഡിലെ ഒരു അംഗത്തെ കാണാൻ ചെന്നപ്പോഴായിരുന്നു തങ്ങൾ ആദ്യമായി കാണുന്നത്. അന്ന് തന്റെ ഒപ്പം ഒരു പെൺസുഹൃത്തും കൂടെയുണ്ടായിരുന്നു. അവൾ സ്വവർഗ്ഗ അനുരാഗിയാണ്.

ആൺകുട്ടികളെ പോലെയായിരുന്നു അവളുടെ വസ്ത്രധാരണം. ഞങ്ങളെ രണ്ടു പേരേയും ഒരുമിച്ച് കണ്ടപ്പോൾ ആകെ തെറ്റിധരിക്കുകയായിരുന്നു. അന്ന് സണ്ണിയും സുഹൃത്തും കൈകൾ കേർത്ത് പിടിച്ചായിരുന്നു നടന്നത്. അതും കൂടി കണ്ടപ്പോൾ മൊത്തത്തിൽ തെറ്റിധരിച്ചെന്നും ഡാനിയേലും പറഞ്ഞു. പൗളി ഷോര്‍ എന്ന ഹാസ്യ താരത്തിനൊപ്പം ഡേറ്റിങ്ങിന് പോകാന്‍ നില്‍ക്കുവായിരുന്നു ഞാന്‍ എന്നാല്‍ ദൈവം അവളോടൊപ്പമാണ് എന്നെ കൊണ്ടുപോയതെന്നും സണ്ണി അഭിമുഖത്തിൽ പറയുന്നുണ്ട്.

2011 ലാണ് സണ്ണി ലിയോണും ഡാനിയൽ വെബറും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം പോൺ സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ട സണ്ണി ഇന്ത്യൻ സിനിമയിൽ സജീവമാകുകയായിരുന്നു. സിനിമ അല്ല യഥാർഥ ജീവിതമെന്ന് സ്വന്തം ജീവിതത്തിലൂടെ താരം തെളിക്കുകയായിരുന്നു. പോൺ താരങ്ങളെ മറ്റൊരു കണ്ണിലൂടെ മാത്രം നോക്കിയിരുന്ന ജനതയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത് സണ്ണി ലിയോണാണ്. അഭിനേത്രി എന്നതിലുപരി വലിയ മനുഷ്യ സ്നേഹി കൂടെയാണ് സണ്ണി ലിയോൺ.

കുടുംബവും കരിയറും ഒരുപോലെ കൊണ്ടു പേകുന്ന സണ്ണി ലിയോൺ, തിരക്കുകൾക്കിടയിലും ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം നിൽക്കാൻ സമയം കണ്ടെത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബത്തിനോടൊപ്പമുളള സന്തോഷ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. സണ്ണി ഡാനിയൽ ദമ്പതിമാർക്ക് മൂന്ന് മക്കളാണ്. മൂത്ത മകൾ നിഷയെ ദത്തെടുത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X