സണ്ണി ലിയോണിന്‍റെ വലിയ സ്വപ്‌നം സഫലമായി! പുത്തന്‍ കാറുമായി താരം! വില എത്രയെന്നറിയുമോ?

വ്യത്യസ്തമായ മേഖലയില്‍ നിന്നുമെത്തി ബോളിവുഡില്‍ സ്വന്തമായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ലോസ് ഏഞ്ചല്‍സിലെ വെക്കേഷന്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അടുത്തിടെ താരമെത്തിയത്. ചൂടില്‍ നിന്നും രക്ഷപ്പെടാനായി താന്‍ കണ്ടെത്തിയ മാര്‍ഗത്തെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. കുടുംബത്തിലെ പുതിയ സന്തോത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സണ്ണി ലിയോണിന്റെ പുതിയ സന്തോഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം പുതിയ സന്തോഷത്തെക്കുറിച്ച് വാചാലയായത്. മസെറാട്ടിയുടെ ലേറ്റസ്റ്റ് മോഡല്‍ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഭര്‍ത്താവിനൊപ്പം കാറിലിരിക്കുന്നതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട് താരം. ഇറ്റാലിയന്‍ വാഹന നിര്‍മ്മാണക്കമ്പനിയായ മസെറാട്ടിയുടെ പുതിയ മോഡലിന് രണ്ടരക്കോടിയോളം രൂപയാണ് വില. താരത്തിന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയായി ആരാധകരും ചര്‍ച്ചകളിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ അതിഥി എത്തിയത്. ഈ കാറില്‍ പോവുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും താരം പറഞ്ഞിരുന്നു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. കേരളത്തിലും താരത്തിന് ആരാധകരേറെയാണ്. മധുരരാജയെന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഗാനരംഗത്ത് താരം പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ഗാനം തരംഗമായി മാറിയത്.

Sunny Leone

അഭിനയവും നൃത്തവും മാത്രമല്ല കുടുംബ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും സണ്ണി ലിയോണ്‍ എത്താറുണ്ട്. മക്കളുടെ വരവോടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് പറഞ്ഞും സണ്ണി ലിയോണ്‍ എത്തിയിരുന്നു. നിഷയായിരുന്നു ആദ്യം ഈ കുടുംബത്തിലേക്ക് എത്തിയത്. മകളെ സാധാരണക്കാരിയായാണ് വളര്‍ത്തുന്നത്. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവളിലൂടെയാണെന്നായിരുന്നു താരം പറഞ്ഞത്. നിഷയ്ക്ക് ശേഷമായാണ് നോഹയും ആഷറും എത്തിയത്.

സ്വാതന്ത്ര്യമുള്ള വ്യക്തികളായി മക്കളെ വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് താനും ഭര്‍ത്താവുമെന്ന് സണ്ണി ലിയോണ്‍ മുന്‍പ് പറഞ്ഞിരുന്നു. അമേരിക്കയില്‍ എങ്ങനെയാണെന്ന് അറിയാമല്ലോ? നമ്മള്‍ സ്വയം ഭക്ഷണമുണ്ടാക്കും. തുണിയലക്കുന്നതും വീട് നോക്കുന്നതും എല്ലാം സ്വയമാണ്. സഹായത്തിന് ആളുണ്ടെങ്കിലും ഇന്ത്യയിലും ഞങ്ങള്‍ അങ്ങനെയാണ് ജീവിക്കുന്നത്. ഞങ്ങളുടെ മക്കളേയും അങ്ങനെയാണ് വളര്‍ത്തുന്നതെന്നും താരം പറഞ്ഞിരുന്നു.

Recommended Video

മലയാളികളുടെ സ്നേഹം കണ്ട് ഞെട്ടിയെന്ന് സണ്ണി ലിയോൺ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X