ഭർത്താവിന്റെ അമ്മ എന്നെ വിളിച്ചു; ഡാനിയേലുമായി വേർപിരിയുന്നെന്ന വാർത്തയെക്കുറിച്ച് സണ്ണി ലിയോൺ

ബോളിവുഡിലേക്കുള്ള നടി സണ്ണി ലിയോണിന്റെ കടന്ന് വരവ് ഏറെ ചർച്ചയായതാണ്. പോൺ രം​​ഗത്ത് നിന്നുമാണ് സണ്ണി സിനിമയിലേക്ക് കടന്ന് വരുന്നത്. വളരെ പെട്ടെന്ന് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സണ്ണി ലിയോണിന് സാധിച്ചു. 2011 ൽ ബിഗ് ബോസ് ഹിന്ദിയിൽ മത്സരാർത്ഥി ആയെത്തിയതോടെ ആണ് സണ്ണി ലിയോണിനെ മുംബൈ സിനിമാ ലോകം അറിയുന്നത്. പിന്നീട് ജിസം 2 എന്ന ഇറോട്ടിക് സിനിമയിൽ നായികയായി തുടക്കം കുറിച്ചു.

ജിസം 2 ഹിറ്റായതോടെ സണ്ണി ലിയോണിന്റെ കരിയർ ‌മാറി മറിഞ്ഞു, ഇന്ത്യയാെട്ടാകെ സണ്ണി ലിയോൺ തരംഗം അലയടിച്ചു. കേരളത്തിലും വൻ ആരാധക വൃന്ദം നടിക്കുണ്ടായി. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും സണ്ണി ലിയോൺ ഇന്ന് പ്രാധാന്യം നൽകുന്നു. ഡാനിയേൽ വെബർ ആണ് താരത്തിന്റെ ഭർത്താവ്. ഇരുവർക്കും മൂന്ന് മക്കളും ഉണ്ട്. വാടക ​ഗർഭധാരണം വഴിയാണ് ആഷർ സിം​ഗ് വെബർ, നോവ സിം​ഗ് വെബർ എന്നീ ആൺമക്കൾ താരത്തിന് പിറന്നത്. നിഷ സിം​ഗ് വെബർ എന്ന മകളെ ദത്തെടുക്കുകയായിരുന്നു.

Sunny Leone

ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന ​ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് സണ്ണി ലിയോൺ. ഞാനും ഡാനിയേലും വിവാഹമോചനം നേടുകയാണെന്നും താൻ ​ഗർഭിണിയാണെന്നും ഒരു ആർട്ടിക്കിളിൽ ഞാൻ വായിച്ചു. ഭർതൃമാതാവ് എന്നെ വിളിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് ഞാനും ഡാനിയേലും പറഞ്ഞു. ചിലപ്പോൾ ചില മീഡിയകൾ തെറ്റായ വ്യാഖ്യാനങ്ങൾ നടത്തും. താനും ഡാനിയും ഈ ​ഗോസിപ്പ് കണ്ട് ചിരിക്കുകയായിരുന്നെന്നും സണ്ണി ലിയോൺ പറയുന്നു.

ഡാനിയേലിന്റെ അമ്മയും തന്റെ സഹോദരനും സഹോദരന്റെ ഭാര്യയുമാണ് ഞങ്ങളുടെ കുടുംബത്തിലുള്ളത്. സഹോദരൻ എപ്പോഴും തന്നെ സപ്പോർട്ട് ചെയ്യാറുണ്ടെന്നും സണ്ണി ലിയോൺ വ്യക്തമാക്കി. സണ്ണി ലിയോണിന്റെ മാതാപിതാക്കൾ രണ്ട് പേരും ലോകത്തോട് വിട പറഞ്ഞതാണ്. തന്റെ മോശം പ്രതിച്ഛായ മാറ്റി ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ സണ്ണി ലിയോണിന് കഴിഞ്ഞു. എന്നാൽ ഈ യാത്ര എളുപ്പമായിരുന്നില്ല. ഒരു മുൻ പോൺ താരമന്ന നിലയിൽ സണ്ണി ലിയോണിന് ചില അവഗണനകൾ നടിക്ക് നേരെ വന്നിട്ടുണ്ട്.

Sunny Leone

തനിക്കൊപ്പം അഭിനയിക്കുന്ന നടൻമാരുടെ ഭാര്യമാർ വളരെ ഇൻസെക്യൂർ ആയിരുന്നെന്ന് ഒരിക്കൽ സണ്ണി ലിയോൺ തുറന്ന് പറഞ്ഞു. അവരുടെ ഭർത്താക്കൻമാരെ ഞാൻ സ്വന്തമാക്കുമെന്നാണ് അവരുടെ ഭയം. തനിക്കൊരു ഭർത്താവുണ്ടെന്ന് അവർ മനസ്സിലാക്കണമെന്നും മറ്റൊരാളുടെ ഭർത്താവിനെ ആവശ്യമില്ലെന്നും സണ്ണി ലിയോൺ തുറന്ന് പറഞ്ഞു.

ബോളിവുഡിന് പുറമെ തെന്നിന്ത്യൻ സിനിമാ രം​ഗത്തും സണ്ണി ലിയോൺ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള ചിത്രം മധുരരാജയിൽ ഡാൻസ് നമ്പറുമായി സണ്ണി എത്തി. ​ഗാനം വൻ ഹിറ്റായി. സിനിമകളും ഷോകളുമായി കരിയറിലെ തിരക്കുകളിലാണ് സണ്ണി ലിയോണിപ്പോൾ. അടുത്ത കാലത്തായി കൂടുതലും ഷോകളിലാണ് സണ്ണി ലിയോണിനെ കാണാറുളളത്.

More from Filmibeat

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X